ആറ് വര്‍ഷത്തെ സിനിമ ജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് അപ്പാനി ശരത്

0
221

മ്മള്‍ ചെയ്ത കഥാപാത്രങ്ങളിലെ ഇടപെടല്‍ കൊണ്ടാണ് ഇപ്പോഴും സിനിമയില്‍ നില്‍ക്കുന്നതെന്ന് അപ്പാനി ശരത്. മൂവിവേള്‍ഡ് മീഡിയയ്ക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അപ്പാനി ശരത് തന്റെ ആറ് വര്‍ഷത്തെ സിനിമ ജീവിതത്തെക്കുറിച്ച് പറഞ്ഞത്.

അപ്പാനി ശരത്തിന്റെ വാക്കുകള്‍…

അങ്കമാലിക്ക് ശേഷമുള്ള ഒരു വളര്‍ച്ചയുണ്ട്. നാല് വര്‍ഷം മുമ്പുള്ള ശരത്. അങ്കമാലി കഴിഞ്ഞു രണ്ട് വര്‍ഷം കഴിഞ്ഞു. മൊത്തത്തില്‍ ഒരു ആറ് വര്‍ഷം, അതില്‍ ഒരു നാല് വര്‍ഷം, ഞാനായിട്ട് ഉണ്ടാക്കിയെടുത്ത നടനാണ്. ആരുടെയും പിന്തുണയുമില്ലായിരുന്നു തുടക്കത്തില്‍. ഇപ്പോള്‍ പലരുടെയും പ്രാര്‍ത്ഥനയുണ്ട്, പിന്തുണയുമായി സിനിമയിലെത്തുകയും അതിന് ശേഷം ഞാന്‍ അഭിനയിച്ച സിനിമകളിലെത്തുകയും ഞാന്‍ അങ്ങോട്ട് സംവിധായകരെ വിളിക്കുകയും സംസാരിക്കുകയും പുതിയ പടങ്ങള്‍ ഓണാക്കാനുള്ള ഓട്ടമെല്ലാം അത്രയും പ്രയത്‌നിച്ചു നേടിയതാണ്.

അമല വരെ റിലീസ് ചെയ്യുമ്പോള്‍ ഞാനായിട്ട് കഷ്ടപ്പെട്ട് നേടിയെടുത്ത സിനിമകളാണിതെല്ലാം. നാലുവര്‍ഷം കൊണ്ട് ചെയ്യുന്ന ഓരോ സിനിമയും എന്റെ വീട്ടുകാരുടെ പിന്തുണ കൊണ്ട് മാത്രമാണ്. നിരവധിയാള്‍ക്കാര്‍ എന്നെ ഒരു പാട് പേര്‍ സ്‌നേഹിക്കുന്നുണ്ട്. അതുകൊണ്ട് നമ്മള്‍ വീണ്ടും താഴെ വീഴില്ലെന്ന് മനസിലായി. അതിന് ശേഷം കാക്കിപ്പട, വെബ്‌സീരിസായ ഓട്ടോ ശങ്കര്‍ എന്നിവയൊക്കെ ചെയ്തു. നമ്മള്‍ ചെയ്ത കഥാപാത്രങ്ങളിലെ ഇടപെടല്‍ കൊണ്ടാണ് ഇപ്പോഴും സിനിമയില്‍ നില്‍ക്കുന്നത്. ഇനി എനിക്ക് എന്ത് പ്രശ്‌നങ്ങളുണ്ടായാലും എനിക്ക് ഒരു തരത്തിലുള്ള പ്രശ്‌നങ്ങളുമില്ല.

അതേസമയം,സിനിമയില്‍ നിന്ന് മന:പൂര്‍വ്വം ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഒരു തെറ്റും ചെയ്യാതെ സിനിമയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഞാന്‍ കാരണം ഒരു ഷൂട്ടിംഗിനോ, എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിട്ടോ കുഴപ്പമില്ല. ഞാന്‍ എന്റെ ജീവിതത്തില്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. അതേസമയം, എനിക്ക് ഏറ്റവും സങ്കടമായത് സിനിമയിലെത്തിയതിന് ശേഷം പരാജയപ്പെട്ടതാണ്.

എനിക്ക് അത് വലിയ അടിയായിപ്പോയി. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കും, അച്ഛനമ്മാര്‍ക്കും മാത്രം അറിയാവുന്ന കാര്യമാണ്. പലപ്പോഴും എന്റെ അച്ഛനും അമ്മയും ഭാര്യയും അടുത്ത സുഹൃത്തുക്കളും ഭാര്യയുടെ വീട്ടുകാരും ചോദിക്കുന്നത് നീ എന്തിനാണ് വിഷമിക്കുന്നത്. അടുത്ത സിനിമ വരുമല്ലോ? നീ കാത്തിരിക്ക്.

അങ്കമാലി ഡയറീസിന് ശേഷം എനിക്കറിയില്ല, നല്ല സിനിമയാണോ മോശം സിനിമയാണോയെന്ന് തിരിച്ചറിയില്ലായിരുന്നു. അഭിനയത്തിനോടുള്ള ഭ്രാന്തുണ്ടായിരുന്നു. വിളിക്കുമ്പോള്‍ പോയി അഭിനയിക്കും. അവിടെയൊക്കെ പണി കിട്ടി. നല്ല സിനിമകളില്‍ നിന്ന് ഒഴിവാക്കല്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇങ്ങനെയൊക്കെ സംഭവിക്കുന്നു ഇടയ്ക്കാണ്. കുറച്ച് നാള്‍ മുമ്പ് വരെ സിനിമയില്‍ നിന്ന് വിളികള്‍ കുറവായിരുന്നു. പക്ഷേ ആ സമയത്ത് തമിഴില്‍ നിന്ന് വിളിക്കുമായിരുന്നു, ചെയ്ത് തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here