ഞാന്‍ ഇന്ന് വരെ ഒരു ലോക്കേഷനിലും സിനിമയിലും പിടിവാശി കാണിച്ചിട്ടില്ലെന്ന് അപ്പാനി ശരത്. മൂവിവേള്‍ഡ് മീഡിയയ്ക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഞാനൊരിക്കലും സിനിമയില്‍ വാശി കാണിച്ചിട്ടില്ലെന്ന് പറഞ്ഞത്.
അപ്പാനി ശരത്തിന്റെ വാക്കുകള്‍…
സിനിമയില്‍ അപ്പാനി ശരത്തിന് പിടിവാശിയുണ്ടെന്നുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് എന്നെ ഇഷ്ടമില്ലാത്തവര്‍ അല്ലെങ്കില്‍ ഞാന്‍ ഒരുതരത്തിലും നന്നാകരുതെന്ന് ആഗ്രഹിക്കുന്നവരാണ് അങ്ങനെ പറയുന്നത്. ഞാന്‍ ഇന്നേ വരെ ഒരു ലോക്കേഷനിലും ഒരു സിനിമയിലും പിടിവാശി കാണിച്ചിട്ടില്ല. എന്നെ അടുത്തറിയാവുന്നവര്‍ ആരും അങ്ങനെ പറയില്ല. പിടിവാശി എന്ന് പറയുമ്പോള്‍ ഈ സാധനം വേണം അല്ലെങ്കില്‍ ഹോട്ടല്‍ വേണമെന്നല്ലേ പറയുന്നത്.
ഞാന്‍ ഇന്ന് വരെ എറണാകുളം മാരിയറ്റില്‍ ഞാന്‍ താമസിച്ചിട്ടില്ല. എറണാകുളത്ത് ഷൂട്ട് ഉള്ളപ്പോള്‍ പോലും ഞാന്‍ മാരിയറ്റില്‍ താമസിച്ചിട്ടില്ല. എന്നെക്കുറിച്ച് ഒരു പ്രൊഡക്ഷനിലുള്ളവരും അങ്ങനെ പറയില്ല. എന്റെ ആദ്യ പടം മുതലുള്ള ബി മുരളി ചേട്ടന്‍ മുതല്‍ അവസാന സിനിമയായ ദീപക്ക് വരെ ആരും പറയില്ല. ആരും എന്നെക്കുറിച്ച് മോശം പറയില്ല. താമസിച്ച് വന്നെന്നോ, ഞാന്‍ കാരണം ഷൂട്ടീംഗ് താമസിച്ചെന്നോ, ഞാന്‍ വാശി കാണിച്ചെന്നോ ആരും എന്നെക്കുറിച്ച് മോശം പറയില്ല. ആള് ജീവിച്ചിരിപ്പുണ്ട്, ബെര്‍ണാഡ് എന്നാണ് സിനിമയുടെ പേര്.
ആ സംവിധായകന്റെ സിനിമയില്‍ ഞാന്‍ അഭിനയിക്കാന്‍ പോകുകയാണ്. ഒരു വീട്ടീലാണ് ഷൂട്ട്. എന്റെ കഥാപാത്രത്തിന്റെ മുറിയിലാണ് ഞാന്‍ താമസിച്ചത്. ഞാന്‍ ആ മുറിയില്‍ 25 ദിവസമാണ് താമസിച്ചത്. ചെറിയ മുറി, വീട്, കട്ടില്‍, മേശ അവിടെയായിരുന്നു ഞാന്‍ താമസിച്ചത്. വെമ്പായത്തായിരുന്നു ഷൂട്ടിംഗ്. മിയ കുല്‍പ്പയുടെ സംവിധായകനായ നവാസിനോട് ചോദിച്ചാല്‍ അറിയാം.
ഒരു വീട്ടിലാണ് ഷൂട്ട്. ആ വീട്ടിലായിരുന്നു ഞാന്‍ താമസിച്ചിരുന്നത്. ഒരു സിനിമ നന്നാകാന്‍ വേണ്ടി എങ്ങനെയൊക്കെ ചെയ്യാമോ അത്രയും ഞാന്‍ ചെയ്യാറുണ്ട്. സിനിമ മാത്രം നന്നായാല്‍ മതിയെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ജനങ്ങള്‍ സ്വീകരിച്ചു എന്നതിലുപരി ഞാന്‍ എങ്ങനെ ജീവിച്ചുവെന്ന് ആരും അറിയണ്ട. എന്റെ ഏറ്റവും വലിയ സന്തോഷം എന്റെ അഭിനയം നന്നാകണം. അതിനമപ്പുറം ഞാന്‍ വേറൊന്നും ചിന്തിക്കാറില്ല.
അങ്കമാലിക്ക് ശേഷമുള്ള ഒരു വളര്‍ച്ചയുണ്ട്. നാല് വര്‍ഷം മുമ്പുള്ള ശരത്. അങ്കമാലി കഴിഞ്ഞു രണ്ട് വര്‍ഷം കഴിഞ്ഞു. മൊത്തത്തില്‍ ഒരു ആറ് വര്‍ഷം, അതില്‍ ഒരു നാല് വര്‍ഷം, ഞാനായിട്ട് ഉണ്ടാക്കിയെടുത്ത നടനാണ്. ആരുടെയും പിന്തുണയുമില്ലായിരുന്നു തുടക്കത്തില്‍.
ഇപ്പോള്‍ പലരുടെയും പ്രാര്‍ത്ഥനയുണ്ട്, പിന്തുണയുമായി സിനിമയിലെത്തുകയും അതിന് ശേഷം ഞാന്‍ അഭിനയിച്ച സിനിമകളിലെത്തുകയും ഞാന്‍ അങ്ങോട്ട് സംവിധായകരെ വിളിക്കുകയും സംസാരിക്കുകയും പുതിയ പടങ്ങള്‍ ഓണാക്കാനുള്ള ഓട്ടമെല്ലാം അത്രയും പ്രയത്‌നിച്ചു നേടിയതാണ്. അമല വരെ റിലീസ് ചെയ്യുമ്പോള്‍ ഞാനായിട്ട് കഷ്ടപ്പെട്ട് നേടിയെടുത്ത സിനിമകളാണിതെല്ലാം.
നാലുവര്‍ഷം കൊണ്ട് ചെയ്യുന്ന ഓരോ സിനിമയും എന്റെ വീട്ടുകാരുടെ പിന്തുണ കൊണ്ട് മാത്രമാണ്. നിരവധിയാള്‍ക്കാര്‍ എന്നെ ഒരു പാട് പേര്‍ സ്‌നേഹിക്കുന്നുണ്ട്. അതുകൊണ്ട് നമ്മള്‍ വീണ്ടും താഴെ വീഴില്ലെന്ന് മനസിലായി. അതിന് ശേഷം കാക്കിപ്പട, വെബ്‌സീരിസായ ഓട്ടോ ശങ്കര്‍ എന്നിവയൊക്കെ ചെയ്തു. നമ്മള്‍ ചെയ്ത കഥാപാത്രങ്ങളിലെ ഇടപെടല്‍ കൊണ്ടാണ് ഇപ്പോഴും സിനിമയില്‍ നില്‍ക്കുന്നത്. ഇനി എനിക്ക് എന്ത് പ്രശ്‌നങ്ങളുണ്ടായാലും എനിക്ക് ഒരു തരത്തിലുള്ള പ്രശ്‌നങ്ങളുമില്ല.