പിണറായി വിജയനും പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറിയും തുല്യരാണോ ?വിമര്‍ശിച്ച് അഖില്‍ മാരാര്‍

0
182

പിണറായി വിജയനും പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറിയും തുല്യരാണോയെന്ന് അഖില്‍ മാരാര്‍. ബിഗ്ബോസ് മലയാളം സീസണ്‍ ഫൈവ് വിന്നര്‍ അഖില്‍ മാറിന്റെ പിറന്നാള്‍ ദിനത്തിനോടനുബന്ധിച്ച് സെപ്തംബര്‍ 6ന് ദുബായിലെ ആരാധകര്‍ക്കായി നടത്തിയ ഫാന്‍സ് ഫാമിലി ഷോയിലായിരുന്നു അഖില്‍മാരാര്‍ ഇക്കാര്യം പറഞ്ഞത്.

അഖില്‍മാരാറിന്റെ വാക്കുകള്‍..

നമ്മുടെ രാജ്യം ദരിദ്രരുടെയും കര്‍ഷകരുടെയും രാജ്യമായിരുന്നു.അങ്ങനെയൊരു
രാജ്യത്ത് ഏറ്റവും കൂടുതല്‍ വളരേണ്ട ആശയമാണ് കമ്മ്യൂണിസം. ദരിദ്രരും കര്‍ഷകരും വളരേണ്ടിടത്ത് എന്തുകൊണ്ട് കമ്യൂണിസം വളരുന്നില്ല. പാഥേര്‍ പഞ്ചാലി സിനിമ ലോകം മുഴുവനുമുള്ള ദാരിദ്രത്തെക്കുറിച്ചാണ് പറഞ്ഞത്. ഈ സിനിമ വ്യക്തമായി പറഞ്ഞത് ഇന്ത്യയുടെ ദാരിദ്രത്തെക്കുറിച്ചാണ് സംസാരിച്ചത്. നമ്മുടെ രാജ്യത്തിന് ഒരു സംസ്‌കാരമുണ്ട്. മതത്തിലധിഷ്ഠിതമായ ഒരു രാജ്യമുണ്ട് മതമൊക്കെ പിന്നീട് സംസാരിച്ചതാണ്.

ഈ രാജ്യത്തിന് ഒരു സംസ്‌കാരമുണ്ട്. ആ സംസ്‌കാരത്തിന് മനസിലാക്കാന്‍ സാധിക്കാഞ്ഞതാണ് ഞങ്ങളുടെപരാജയത്തിന് കാരണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞത്. അത് ഞാന്‍ സൂചിപ്പിക്കുകയാണ് ചെയ്്തത്. ഉദയനിധി പറയുമ്പോള്‍, നശിപ്പിക്കണമെന്ന് പറയുമ്പോള്‍, കേവലം ഒരു രാഷ്ട്രീയപാര്‍ട്ടി എതിര്‍ക്കാന്‍ വേണ്ടി മാത്രമല്ല ഇങ്ങനെ പറയേണ്ടത്. സിനിമയില്‍ പറയുന്നണ്ടല്ലോ, ഞാന്‍ എന്റെ സിനിമയില്‍ എഴുതിയിട്ടുണ്ട് ഭാരത് മാതാ കീ ജയ് എന്ന് ബിജെപിക്കാരന്‍ വിളിക്കുന്നത് എന്തിനാണെന്ന്. എന്തുകൊണ്ട് കോണ്‍ഗ്രസുകാരന് വിളിച്ചുകൂടാ അല്ലെങ്കില്‍ കമ്യൂണിസ്റ്റുകാരന് വിളിച്ചുകൂടായെന്ന്. പെലീസ് സ്റ്റേഷന്റെ മുന്‍പില്‍ നിന്ന് ഭാരത് മാതാകീജയ് എന്ന് വിളിക്കുമ്പോള്‍ പൊലീസ് ഇറങ്ങിവന്നിട്ട് വിളിക്കുവാണ് ഭാരത് മാതാ കീജയ് എന്ന്. എന്തുകൊണ്ട് അയാള്‍ക്ക് വിളിച്ചുകൂടെയെന്ന്. നമ്മള്‍ ഒരു രാജ്യമല്ലേ. നമ്മളെ പുറത്ത് പ്രതിനിധീകരിക്കുന്നത് ഇന്ത്യക്കാരന്‍ എന്നല്ലേ, അങ്ങനെയാണ് ഞാന്‍ ഉദ്ദേശിച്ചത്.

ഇടതു പക്ഷത്തെ ഞാന്‍ പരിഹസിച്ചതല്ല. അവര്‍ ഒരിക്കല്‍ തിരിച്ചറിയാതെ പോയതും അവര്‍ക്ക് വളരാന്‍ കഴിയാതെ പോയതും ഈ കാരണമാണ് എന്ന് സൂചിപ്പിച്ചതാണ്. ഇന്ന് കേരളത്തില്‍ ഭരിക്കുന്നത് ഇടത് ആശയമല്ല, ലെഫ്റ്റ് ആശയവുമായി ഒരു ബന്ധവുമില്ല സിപിഎം എന്ന പാര്‍ട്ടിക്ക്. വെറുമൊരു കോര്‍പ്പറേറ്റ് പാര്‍ട്ടി, ബിജെപിയും ഒരു കോര്‍പ്പറേറ്റ് പാര്‍ട്ടി, കോണ്‍ഗ്രസും ഒരു കോര്‍പ്പറേറ്റ് പാര്‍ട്ടി. ബിസിനസ് എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന്, അല്ലെങ്കില്‍ നിലനില്‍പ്പാണ്. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും ലക്ഷ്യം ജനനന്മയാണ്. എല്ലാവരുടെയും ലക്ഷ്യം ജനനന്മയാണെങ്കില്‍ ഒരു പാര്‍ട്ടി പോരെ.ഒരാശയം പോരേ. അപ്പോള്‍ അവര്‍ക്കൊക്കെ ഒരാശയം അവരുടെയെല്ലാം നന്മയാണല്ലോ?. അവരുടെ നന്മ അവരുടെ ലക്ഷ്യമായത് കൊണ്ട് അവരുടെ ആശയത്തിലൂടെ അവരുടെ നന്മ പ്രാവര്‍ത്തികമാക്കാന്‍ അവര്‍ ആള്‍ക്കാരെ വിളിച്ചുകൂട്ടുകയാണ്. അപ്പോള്‍ ഇവിടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന് പറയരുത്. കമ്യൂണിസ്റ്റെന്ന് പേര് മാത്രമാണ്. അത് ബിജെപിയുമായി യാതൊരു ബന്ധവും കാണുന്നില്ല. മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലുന്നത് കമ്യൂണിസ്റ്റ് ആശയമല്ല. ബിജെപിക്കാരന് അതുചെയ്യാം. ലഘുലേഖ കൈവശം വെച്ചതിന് യുഎപിഎ ചുമത്തി കുട്ടികളെ അറസ്റ്റ് ചെയ്യുന്നത് കമ്യൂണിസ്റ്റ് ആശയമല്ല. സ്ഥിതിസമത്വവാദം. ഉല്‍പ്പന്നങ്ങള്‍ തുല്യമായി മനുഷ്യരുടെ കൈകളിലെത്തിക്കുക. പിണറായി വിജയനും പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറിയും തുല്യരാണോ? അവര്‍ക്ക് ഒരിക്കലും തുല്യരാകാനാവില്ല. തുല്യതയില്ലാതെ എന്ത് കമ്യൂണിസം. അതിനെ വിമര്‍ശിച്ചതാണ്.

അതേസമയം,ഇവിടെ എന്ത് ജനപത്യമാണ് ഉള്ളത്. രാജഭരണമായി മാറിയില്ലേ ഇവിടെ. ഈ സിസ്റ്റം മാറണം. ജനങ്ങളുടെ ചൂണ്ടുവിരലിലാണ് അധികാരമെങ്കില്‍ ആ അധികാരമുണ്ടെന്ന് അവന് തോന്നണം. അവനു തോന്നണമെങ്കില്‍ ജനാധിപത്യം ഇപ്പോള്‍ പോകുന്ന സിസ്റ്റം ആകരുത്. ഇത് രാജഭരണത്തില്‍ നിന്നും വന്ന ഒന്ന് തന്നെയാണ്. അത് ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും രാജ്യം ഭരിക്കുന്ന രാജാവിനെ പോലെയൊരു മുഖ്യമന്ത്രിയെയും രാജാവിനെ പോലെയൊരു പ്രധാന മന്ത്രിയും ആണ്. അല്ലാതെ ഒരു വ്യത്യാസവുമില്ല. എനിക്കൊരു പ്ലാന്‍ ഉണ്ട്. അതിലേക്ക് ഞാന്‍ ചിലപ്പോള്‍ എത്തും. അല്ലെങ്കില്‍ എന്നെ എത്തിക്കും.

ഞാന്‍ ഒരു കമ്യൂണിസ്റ്റുകാരനാണ്. ഉള്ളില്‍ കമ്മ്യൂണിസം സൂക്ഷിക്കുന്ന ആളാണ് ഞാന്‍. എന്റെ എല്ലാ പ്രവൃത്തികളും പരിശോധിക്കുമ്പോള്‍ കാണാന്‍ സാധിക്കും ഞാന്‍ പക്കാ കമ്മ്യൂണിസ്റ്റുകാരനാണെന്ന്. പക്ഷെ ഞാന്‍ എന്തുകൊണ്ടാണ് എതിര്‍ക്കുന്നതെന്നാല്‍ ഒരു കമ്മ്യൂണിസ്റ്റ് ആശയങ്ങളോ ഒരു കമ്മ്യൂണിസ്റ്റുകാരോ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നത് പോലെയുള്ള ഒരു കമ്മ്യൂണിസ്റ്റിനെ കാണാന്‍ കഴിയുന്നില്ല. വെറും ഒരു പേര് മാത്രമായ പൊളിറ്റിക്കല്‍ പാര്‍ട്ടി ആയതുകൊണ്ട് മാത്രമാണ് എനിക്ക് എതിര്‍ക്കേണ്ടി വരുന്നത്. അല്ലാതെ ഉള്ളില്‍ ഒരു കമ്മ്യൂണിസ്റ്റുകാരനായ കോണ്‍ഗ്രസ്സുകാരനാണ് ഞാന്‍ എന്നാണ് ഞാന്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പറഞ്ഞിരുന്നത്.

ഒരു സിപിഎം എംഎല്‍എയുടെ അടുത്ത് നമ്മള്‍ പോയി ഒരു കാര്യം സംസാരിക്കണമെങ്കില്‍ ബ്രാഞ്ച് സെക്രെട്ടറി, ലോക്കല്‍ സെക്രട്ടറി, ഏരിയ സെക്രട്ടറി, ജില്ലാ സെക്രട്ടറിയുടെയെല്ലാം കത്തുണ്ടെങ്കില്‍ മാത്രമേ മുകളിലേക്ക് മുകളിലേക്ക് പോകാന്‍ കഴിയുകയുള്ളു. ജനാധിപത്യം കൂടുതലായുള്ള ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടി കോണ്‍ഗ്രസാണ്. സിപിഎമ്മില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമുണ്ട്. പക്ഷെ ഇന്ന് അതും സാധ്യമല്ല. പാര്‍ട്ടിക്കുള്ളില്‍ പാര്‍ട്ടിയെ വിമര്‍ശിക്കുന്നവരെ പുറത്താക്കും. ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്റെ ശരികളെ പലപ്പോഴും പാര്‍ട്ടിക്കുള്ളില്‍ അടിച്ചമര്‍ത്തുകയാണ് ചെയ്യുന്നത്” എന്നാണ് അഖില്‍ മാരാര്‍ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here