ബാബുചേട്ടനെന്ന വ്യക്തിയില്ലെങ്കില്‍ ഈ സംഘടന മുന്നോട്ട് പോവില്ലെന്ന് ആശ അരവിന്ദ്. അമ്മ മുപ്പതാമത് ജനറല്‍ ബോഡി യോഗത്തിലാണ് ആശ അരവിന്ദ് ഇടവേളബാബുവിനെക്കുറിച്ച് സംസാരിച്ചത്.
ആശ അരവിന്ദിന്റെ വാക്കുകള്‍….
ഇടവേള ചേട്ടന്റെ വിടവ് നികത്താനാവാത്തതാണ്. ബാബുചേട്ടനെന്ന വ്യക്തിയില്ലെങ്കില്‍ സ്്‌ട്രോങ്ങായിട്ട് ഈ സംഘടന മുന്നോട്ട് പോവില്ല. ഡെഡിക്കേറ്റഡാണ്, അപ്‌ഡേറ്റാണ്. നമ്മളെ വിളിച്ച് ഓരോ കാര്യങ്ങള്‍ ചോദിക്കുക.നമ്മുടെ ആവശ്യങ്ങള്‍ എന്ത് പറഞ്ഞാലും കേള്‍ക്കാന്‍ തയ്യാറാവുകയൊക്കെയാണ് വലിയൊരു കാര്യമാണ്.
അദ്ദേഹം പറഞ്ഞതു പോലെ പുതിയ ആള്‍ക്കാര്‍ കടന്നുവരട്ടെ. പൂര്‍ണ പിന്തുണ നല്‍കിക്കൊണ്ട് അദ്ദേഹം പുറകിലുണ്ടാകുമെന്നാണ് പറഞ്ഞത്. അങ്ങനെ പുതിയ ആള്‍ക്കാര്‍ വരട്ടെ. ലാലേട്ടനും ഇന്നസെന്റേട്ടനും വളരെ മികച്ച പ്രകടനം കാഴ്ച വെച്ചവരാണ്.
മറ്റുള്ളവര്‍ക്ക് ഓരോ തരത്തിലും ഒരു ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിലാണ് ചെയ്യുന്നത്. 500 പേരുള്ള അമ്മയുടെ സംഘടനയിലെ ആര്‍ക്കും ഒരു ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിലാണ് ഇവര്‍ ചെയ്യുന്നത്. രണ്ട് പേര്‍ക്ക് രണ്ട് അഭിപ്രായങ്ങളുണ്ടായിട്ടും 500 പേരെയും ഒരുമിച്ച് കൊണ്ടുപോകാന്‍ പഴയ പാനല്‍ മുമ്പോട്ട് കൊണ്ടുപോയി.
ഇനിയുള്ളവരും മുന്നോട്ട് കൊണ്ടുപോകട്ടെ. ലാലേട്ടനും ഞങ്ങളുടെ കൂടെ സ്‌ട്രോങ്ങായിട്ട് മുേേന്നാട്ട് കൊണ്ടുപോകട്ടെ. നിരവധി പ്രവര്‍ത്തനങ്ങള്‍ അമ്മയുടെ പേരിലുണ്ട്, നിരവധി പേര്‍ക്ക് പെന്‍ഷനും, കൈനീട്ടവുമുണ്ട് അതൊക്കെ നല്ല രീതിയില്‍ മുന്നോട്ട് പോകട്ടെ. അമ്മയുടെ മീറ്റീങ്ങ് വര്‍ഷത്തിലുണ്ടാകുന്നത് ഞങ്ങളുടെ ആഘോഷത്തിന്റെ ഭാഗമാണ്. ഇനി വരുന്ന തീയേറ്ററിലെത്തുന്ന സിനിമ പ്രളയശേഷം ജലകന്യകയാണ്.ഒരു വെബ്ബസീരീസിന്റെ ഭാഗമാകുന്നുണ്ട്. അതിന്റെ ഡബ്ബിംഗ് പുരോഗമിക്കുകയാണ്.
അതേസമയം അമ്മ മുപ്പതാമത് ജനറല്‍ ബോഡി യോഗം കഴിഞ്ഞ ദിവസമാണ് നടന്നത്.ഇത്തവണത്തെ യോഗത്തിന്റെ പ്രധാന പ്രത്യേകത പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് തന്നെയായിരുന്നു.പതിനേഴംഗ ഭരണസമിതിയെയാണ് ഇതുപ്രകാരം തെരഞ്ഞെടുത്തത്.
2024-27 ലെ പ്രസിഡന്റായി മോഹന്‍ലാല്‍,ജനറല്‍ സെക്രട്ടറിയായി സിദ്ദിഖിനെ തെരഞ്ഞെടുത്തു.വൈസ് പ്രസിഡന്റായി ജഗദീഷും ആര്‍ ജയനും തെരഞ്ഞെടുക്കപ്പെട്ടു.
ഉണ്ണി മുകുന്ദന്‍ ആണ് ട്രഷറര്‍ സ്ഥാനത്ത്. ജോയിന്റ് സെക്രട്ടറി ബാബുരാജ്.അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സ് ആയി കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്,ജോയ് മാത്യു,സുരേഷ് കൃഷ്ണ ,ടിനി ടോം,അനന്യ ,വിനു മോഹന്‍ ടോവിനോ തോമസ് ,സരയു മോഹന്‍ ,അന്‍സിബ എന്നിവരെ തെരഞ്ഞെടുത്തു.