അശ്വന്ത് കോക്ക് പണത്തിന് വേണ്ടി സിനിമാ മേഖലയെ തകര്‍ക്കുന്നുവെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍. കഴിഞ്ഞ ദിവസം നടന്‍ ജയസൂര്യ കളമശ്ശേരി കാര്‍ഷികോത്സവത്തില്‍ അതിഥിയായി പങ്കെടുത്തിരുന്നു. വേദിയില്‍ ജനങ്ങളോട് സംസാരിക്കുന്നതിനിടെ നടന്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളും അധികാരികളുടെ മുന്‍പില്‍ ഉന്നയിച്ചിരുന്നു. ജയസൂര്യയ്ക്ക് മറുപടിയായി ഇന്ന് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് സിനിമ മേഖലയിലെ മോശമായ നിരൂപണങ്ങളെക്കുറിച്ചും അരുണ്‍ പറഞ്ഞത്. അതേസമയം, കഴിഞ്ഞദിവസം രൂക്ഷമായ സിനിമാ നിരൂപണങ്ങളെ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഒരു കുറിപ്പ് പങ്കിട്ടിരുന്നു.
അരുണിന്റെ വാക്കുകള്‍…
ഏത് പുതിയ സിനിമയുടെ പുറത്തിറങ്ങിയാല്‍ ആ സിനിമയ തകര്‍ക്കാന്‍ വേണ്ടിയുള്ള കുറിപ്പ് തയ്യാറാക്കിയിട്ടുണ്ട്. ആ കുറിപ്പ് പല ആളുകള്‍ക്കും സപ്രെഡ് ചെയ്ത് കൊടുത്തു കൊണ്ട്, ആ സിനിമയെ തകര്‍ക്കുന്ന ഒരു പുതിയ തന്ത്രം ഇന്ന് നടപ്പിലാകുന്നുണ്ട്. ഞാന്‍ ആ കുറിപ്പ് ഇടാനുള്ള സാഹചര്യം സിനിമ നിരൂപകനെന്ന് പറയപ്പെടുന്ന വ്യക്തി, കോക്ക് എന്ന അപരനാമത്തിലുള്ള വ്യക്തി ഒരു സിനിമ ഇറങ്ങിയപ്പോള്‍ ആ സിനിമയിലെ സംവിധായകന്‍, തിരക്കഥാകൃത്ത്, നടി നടന്മാര്‍ എന്നിവരെക്കുറിച്ച് ഒരിക്കലും പറയാന്‍ പാടില്ലാത്ത രീതിയിലുള്ള പരാമര്‍ശങ്ങള്‍ പറഞ്ഞു കൊണ്ട് ആ സിനിമയെ പിച്ചിച്ചീന്തുകയാണ് ചെയ്യുന്നത്.
ഇതിനുമുമ്പും പലസിനിമകളെയും ഇതുപോലുള്ള വ്യക്തികള്‍ തകര്‍ക്കുന്ന രീതിയിലുള്ള കാഴ്ചകള്‍ കണ്ടിരുന്നു. ഇതുപോലുള്ള പല കോപ്രായങ്ങളും കാണിച്ചു കൊണ്ട്, വലിയ രീതിയിലുള്ള ഫോളോവേഴ്‌സിനെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.
ഈ ഫോളോവേഴ്‌സിനെ ഉണ്ടാക്കിയെടുത്തിരിക്കുന്നത് പണം വാങ്ങിച്ചുകൊണ്ട് സിനിമയെ തകര്‍ക്കാനും പൊളിക്കാനുമുള്ള ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നതെന്ന് എനിക്ക് തോന്നുന്നത്. മൂലധനശക്തികള്‍ സിനിമ മേഖലയിലേക്ക് കടന്ന് വന്നതിന്റെ മറ്റൊരു അപച്യുതി കൂടിതന്നെയാണ്. അത്തരത്തില്‍ നിരൂപണം നടത്തണമെന്ന് നമ്മള്‍ പറഞ്ഞിട്ടില്ല.
നിരൂപകര്‍ എത്രയോപേര്‍ മലയാള സിനിമ മേഖലയിലുണ്ട്. നിരൂപണത്തിന്റെ സ്വഭാവ മാറുകയല്ലേ. ഏത് ഓണ്‍ലൈന്‍ ചാനലാണെങ്കിലും ആദ്യദിനത്തില്‍ ഒരിക്കലും സിനിമയെ തകര്‍ക്കുന്ന നിരൂപണം പറയാറില്ലല്ലോ? എത്രയോ ആളുകള്‍ ജോലി ചെയ്യുന്ന മേഖലയാണ് സിനിമ മേഖല. സിനിമ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ സിനിമയെ തകര്‍ക്കുന്ന രീതിയിലുള്ള പ്രചരണങ്ങള്‍ തകര്‍ക്കുന്നത് ശരിയല്ല.
അതേസമയം, സമൂഹമാധ്യമങ്ങളിലൂടെയുള്ള രൂക്ഷമായ സിനിമാ നിരൂപണങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഐവൈഎഫ് സംസ്ഥാന നേതാവ് എന്‍. അരുണ്‍. ഈ ഓണക്കാലത്ത് പ്രദര്‍ശനത്തിനെത്തിയ നിവിന്‍ പോളി ചിത്രമാണ് ഹനീഫ് അദേനി ഒരുക്കിയ ‘രാമചന്ദ്രബോസ് ആന്‍ഡ് കോ’. എന്നാല്‍ വളരെ മോശം രീതിയിലാണ് ചില റിവ്യുവര്‍മാര്‍ സിനിമയെ നിരൂപിച്ചത്. ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ സിനിമകളെ മോശമാക്കി നിരൂപണം നടത്തുന്നതിനെതിരെയാണ് എന്‍ അരുണ്‍ ശബ്ദമുയര്‍ത്തിയത്.

വ്യക്തിപരമായ എതിര്‍പ്പിന്റെ പേരില്‍ എത്രയോ സിനിമകളെ ഇങ്ങനെയുള്ളവര്‍ നശിപ്പിക്കുന്നുവെന്നും, കഴിഞ്ഞ ആഴ്ച റിലീസ് ആയ നിവിന്‍ പോളി ചിത്രം ‘രാമചന്ദ്രബോസ് ആന്‍ഡ് കോ’ എന്ന സിനിമയെ എത്ര മോശമായാണ് ചില റിവ്യുവര്‍മാര്‍ ആക്രമിച്ചതെന്നും അദ്ദേഹം ചോദിച്ചു. രാമചന്ദ്ര ബോസ് ആന്‍ഡ് കോ എന്ന സിനിമ, ഒരു മെച്ചപ്പെട്ട എന്റര്‍ടെയ്‌നര്‍ സിനിമയാണെന്നാണ് ആ സിനിമ കണ്ട ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ തനിക്ക് പറയാനുള്ളത്, എന്നാണദ്ദേഹത്തിന്റെ വിലയിരുത്തല്‍.

എന്നാല്‍ എന്തോ പക തീര്‍ക്കുന്ന പോലെ ഈ സിനിമയെയും, ഒപ്പം മികച്ച ചലച്ചിത്രകാരനായ ഹനീഫ് അദേനിയെയും, പ്രേക്ഷകരുടെ ഇഷ്ട നടനായ നിവിന്‍ പോളിയെയും ചിലര്‍ സമൂഹ മാധ്യമത്തിലൂടെ പിച്ചിച്ചീന്തുന്ന കാഴ്ചയാണ് കണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു. മലയാള സിനിമയെയും, സിനിമാ വ്യവസായത്തെയും കാര്‍ന്നുതിന്നുന്ന ഒരു വലിയ വിപത്തായി സമൂഹ മാധ്യമ രംഗത്തെ ഒരു വിഭാഗം സിനിമാ നിരൂപകന്‍മാര്‍ മാറുന്ന കാഴ്ച്ചയാണ് നാം കാണുന്നതെന്നും അരുണ്‍ പറഞ്ഞു.

വലിയൊരു വിഭാഗം തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്ന ഒരു തൊഴില്‍ മേഖല കൂടിയാണ് സിനിമാവ്യവസായം. ഒരു സിനിമ ഇറങ്ങിയാല്‍ നിരൂപണങ്ങള്‍ സാധാരണമാണ്, എന്നാല്‍ അവ സിനിമയെ തകര്‍ക്കുവാനുള്ള ഉപാധിയായാണ് ചില ആളുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. അത്തരം മോശം പ്രവര്‍ത്തനങ്ങളില്‍ കര്‍ശനമായ നടപടികള്‍ അനിവാര്യമാണെന്നും എന്‍ അരുണ്‍ പറഞ്ഞു.
സിനിമ പ്രദര്‍ശനത്തിനെത്തുന്നതിന് മുന്‍പേ ആ സിനിമയെ താഴ്ത്തികെട്ടാനുള്ള ആയുധങ്ങള്‍ തയ്യാറാക്കി വയ്ക്കുന്നവരെ നിയന്ത്രിക്കാനും, അതിന് നിയമപരമായ നടപടികള്‍ അനിവാര്യമാണെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ സിനിമാ സംഘടനകള്‍ തുടരുന്ന മൗനം തന്നെ അദ്ഭുതപ്പെടുത്തുന്നുവെന്നും എന്‍. അരുണ്‍ പറഞ്ഞു. എന്തിനു വേണ്ടിയാണ്, ആര്‍ക്ക് വേണ്ടിയാണ് ഇത്തരം സിനിമാ സംഘടനകള്‍ നിലകൊള്ളുന്നതെന്നും അരുണ്‍ വിമര്‍ശനമുന്നയിച്ചു.

