കാസർഗോൾഡ് മൃദുലിന്റെ മൂന്ന് വർഷത്തെ പ്രയ്തനമാണെന്ന് ആസിഫ് അലി.കാസർഗോൾഡ് സിനിമയുടെപ്രമോഷന്റെ ഭാഗമായി മൂവീ വേൾഡ് മീഡിയയ്ക്ക് നൽകി പ്രത്യേക അഭിമുഖത്തിലാണ് ആസിഫ് സിനിമയെക്കുറിച്ച് മനസ് തുറന്നത്.
ആസിഫിന്റെ വാക്കുകൾ….
സ്ഥിരം ഗോവ കാണിക്കുന്ന പല സീനുകളിലും പാട്ട് കാണിക്കുന്നുണ്ട്. അതിൽ സീനെടുത്തതെല്ലാം ഫ്രഷ് ലുക്കിലാണ്.സ്ഥിരം ഷൂട്ടിന് പോകുന്ന ഗോവയല്ല. കുറെക്കൂടി അകലെയുള്ള മോർജീംഗിലാണ് ഷൂട്ട് ചെയ്യുന്നത്. ഫോറിനേഴ്‌സ് നിരവധി പേർ വരുന്ന സ്ഥലമായതായതിനാൽ ഷൂട്ടിംഗ് അവർ പ്രോത്സാഹിപ്പിക്കാറില്ല. റിലാക്‌സ് ചെയ്യുനന് സ്ഥലമായതായതിനാൽ അവർക്കൊന്നും ഒരു ബുദ്ധിമുട്ടില്ലാത്ത രീതിയിലാണ് ഷൂട്ട് ചെയ്തത്.
ഈ സിനിമ മൂന്ന് വർഷമായി മൃദുലിന്റെ പ്ലാനിലുള്ളതാണ്. എഴുതുക, തിരുത്തുക, വീണ്ടും എഴുതുക ഇതൊക്കെയാണ് മൃദുൽ കൊണ്ടുനടന്നത്. എല്ലാവരും കൂടി മൂന്ന് വർഷമായി വലുതാക്കി കൊണ്ടിരിക്കുകയാണ്. ഷൂട്ടിംഗ് ദിവസം 40 ദിവസമായിരുന്നു. നിർമ്മാതാക്കളുടെ പിന്തുണ വളരെ വലുതായിരുന്നു. ഒരു തീയേറ്റർ എക്‌സ്പീരിയൻസാണ്. കോംപ്രമൈസ് ചെയ്ത് ഷൂട്ട് ചെയ്യാനാവില്ല. ആസിനിമയുടെ വലിപ്പം കാണിക്കണം. നല്ല രീതിയിൽ ഈ സിനിമ ചെയ്തു.
അതേസമയം,ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തി മൃദുൽ നായർ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാസർഗോൾഡ്’. മുഖരി എന്റർടൈൻമെൻറ്‌സിന്റെ ബാനറിൽ വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സൂരജ് കുമാർ, റിന്നി ദിവാകർ എന്നിവർ ചേർന്ന് യൂഡ്ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന ചിത്രമാണ് ‘കാസർഗോൾഡ്’. ബി ടെക്ക് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും മൃദുൽ നായരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.മികച്ചൊരു തിയേറ്റർ അനുഭവമായിരിക്കും പ്രേക്ഷകർക്ക് കാസർഗോൾഡ് സമ്മാനിക്കാൻ ഒരുങ്ങുന്നത്.
‘കുറ്റവും ശിക്ഷയും’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും സണ്ണി വെയ്‌നും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘കാസർഗോൾഡ്.’ ട്രെയിലർ സൂചിപ്പിക്കുന്നതുപോലെ തന്നെ ആക്ഷൻ ത്രില്ലർ ചിത്രമാകും. ശ്വാസം അടക്കി പിടിച്ച് കാണേണ്ട വിഷ്വൽസും ഗംഭീര ബാക്ക്ഗ്രൗണ്ട് സ്‌കോറും ഉൾപ്പെടെ തിയേറ്ററിൽ മികച്ച അനുഭവമാകും ചിത്രം സമ്മാനിക്കുക. സിദ്ദിഖ് , സമ്പത്ത് റാം, ദീപക് പറമ്പോൾ, ധ്രുവൻ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് മറ്റുതാരങ്ങൾ.
തല്ലുമാലയിലൂടെ സെൻസേഷനായി മാറിയ സംഗീത സംവിധായകൻ വിഷ്ണു വിജയ് ആണ് കാസർഗോൾഡിന്റെ സംഗീതസംവിധാനം. കോ-പ്രൊഡ്യൂസർ- സഹിൽ ശർമ്മ. ഛായാഗ്രഹണം – ജെബിൽ ജേക്കബ് , അഡീഷണൽ ക്യാമറ – പവി കെ പവൻ . തിരക്കഥ സംഭാഷണം – സജിമോൻ പ്രഭാകർ. സംഗീതം – വിഷ്ണു വിജയ്, നിരഞ്ജ് സുരേഷ്. ഗാനരചന- വൈശാഖ് സുഗുണൻ, എഡിറ്റർ-മനോജ് കണ്ണോത്ത്, കല-സജി ജോസഫ്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-മസ്ഹർ ഹംസ,സ്റ്റിൽസ്- റിഷാദ് മുഹമ്മദ്,പ്രൊമോ സ്റ്റിൽസ്-രജീഷ് രാമചന്ദ്രൻ,പരസ്യകല-എസ് കെ ഡി ഡിസൈൻ ഫാക്ടറി, സൗണ്ട് ഡിസൈൻ -രംഗനാഥ് രവി, ബിജിഎം-വിഷ്ണു വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുനിൽ കാര്യാട്ടുകര, പ്രൊഡക്ഷൻ കൺട്രോളർ-വിനോഷ് കൈമൾ, പ്രണവ് മോഹൻ. ഡിസൈൻ – യെല്ലോടൂത്സ് . പി ആർ ഒ- ശബരി.