അറേബ്യന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയ്ക്ക് വിശദീകരണവുമായി വ്‌ലോഗര്‍ ഷക്കീര്‍ സുബാന്‍. തന്റെ യൂ ട്യൂബ് ചാനലിലൂടെയാണ് ഷക്കീര്‍ സംഭവിച്ചതിനെക്കുറിച്ച് വിശദീകരിച്ചത്.
വ്ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷാക്കിര്‍ സുബ്ഹാനെതിരെ സൗദി വനിത നല്‍കിയ പീഡന പരാതി വലിയ ചര്‍ച്ചയായിരിക്കെ എന്താണ് കൊച്ചിയിലെ ഹോട്ടലില്‍ സംഭവിച്ചത് എന്ന് വിശദീകരിച്ച് മല്ലു ട്രാവലര്‍. യുട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മല്ലു ട്രാവലര്‍ വിശദീകരണം നടത്തിയത്. നിലവില്‍ കാനഡയിലാണ് മല്ലു ട്രാവലര്‍. നാട്ടിലെത്തിയ ശേഷം പോലീസിനെ കാണുമെന്നും പറഞ്ഞു.
ഒരു ദിവസം രാത്രി സൗദി വനിതയും മലയാളിയായ യുവാവും കൊച്ചിയിലെ ഹോട്ടലില്‍ കാണാന്‍ വരികയും അല്‍പ്പ നേരം സംസാരിക്കുകയും ചെയ്തുവെന്നു മല്ലു ട്രാവലര്‍ പറയുന്നു. രണ്ടുപേര്‍ക്കുമൊപ്പം അല്‍പ്പനേരം കാറില്‍ ചെയ്തു. ഇരുവരും തമ്മില്‍ പ്രശ്നമുണ്ടെന്നും മല്ലു ട്രാവലര്‍ പറഞ്ഞു.
ഷക്കീറിന്റെ വാക്കുകള്‍ ഇങ്ങനെ:
പീഡന കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന അറിഞ്ഞ് പലരും ബന്ധപ്പെടുന്നുണ്ട്. അതുകൊണ്ടാണ് കാര്യങ്ങള്‍ വിശദീകരിച്ച് വീഡിയോ ചെയ്യാന്‍ തീരുമാനിച്ചത്. സൗദി വനിതയും മലയാളി ചെക്കനുമാണ് കാണാന്‍ വന്നത്. സൗദി വനിതയാണ് ആദ്യം മെസേജ് അയച്ചത്. താങ്കളുടെ വലിയ ഫാനാണ്, കാണണം എന്ന് പറഞ്ഞു. ഹോട്ടല്‍ ഹയാത്തില്‍ വച്ച് മീറ്റ് ചെയ്യാമെന്ന് താന്‍ സമ്മതിച്ചു.
അവര്‍ വിവാഹം ചെയ്തിട്ടില്ല. ലിവിങ് ടുഗതറാണെന്നാണ് തോന്നുന്നത്. ഹോട്ടലിലെ കോഫി ഷോപ്പില്‍ വച്ച് സംസാരിച്ചു മടങ്ങി പോയി. പയ്യന് ഫോണ്‍ നമ്പര്‍ നല്‍കി. പിന്നീട് ഇടയ്ക്ക് അവന്‍ മെസേജ് അയക്കും. സൗദി വനിതയോട് ചാറ്റ് ചെയ്തിട്ടേയില്ല. പിന്നീട് അവര്‍ കൊച്ചിയില്‍ വന്നപ്പോള്‍ പയ്യന്‍ ചാറ്റ് ചെയ്തു. കാണാന്‍ വരട്ടെ എന്ന് ചോദിച്ചപ്പോള്‍ ഓകെ പറഞ്ഞു.
കൊച്ചിയില്‍ ഒരു ഫങ്ഷനുണ്ടായിരുന്നു. ഇവര്‍ വരുന്നതിന് മുമ്പ് തന്റെ സഹോദരനടക്കം രണ്ട് അതിഥികളുണ്ടായിരുന്നു. അപ്പോഴേക്കും രാത്രി 12 ആയി. ഈ വേളയിലാണ് സൗദി വനിതയും മലയാളി യുവാവും എത്തിയത്. അവര്‍ക്കിടയിലെ പ്രശ്നങ്ങള്‍ പറയാനാണ് എത്തിയത്. സാമ്പത്തിക സഹായം കിട്ടുമോ എന്നാണ് അവര്‍ ചോദിച്ചത്.
സൗദി വനിത കേരളത്തിലേക്ക് വരുമ്പോള്‍ എട്ട് ലക്ഷത്തോളം രൂപ കൊണ്ടുവന്നിരുന്നു. അത് തീര്‍ന്നു. പയ്യന് ജോലിയില്ല. രണ്ടു പേരുമായി സംസാരിച്ചു. രണ്ടു പേരും പരസ്പരം മതിയായി എന്നാണ് പറഞ്ഞത്. വിവാഹത്തിന് യുവതിയുടെ ഉപ്പ സമ്മതിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വവാഹം കഴിക്കാന്‍ പറ്റില്ല. സംസാര മധ്യേ പേഴ്സണലായി കുറച്ച് കാര്യങ്ങള്‍ പറയണം എന്ന് യുവതി ആവശ്യപ്പെട്ടു. ഈ വേളയില്‍ പയ്യന്‍ പുറത്ത് നിന്നു. വാതില്‍ ലോക്ക് ചെയ്തിട്ടില്ലായിരുന്നു.
കാലിന്റെ ചികില്‍സ നടക്കുന്നുണ്ട്. അത് കഴിഞ്ഞാല്‍ സൗദിയിലേക്ക് പോകും. സൗദിയിലോ ബഹ്റൈനിലോ ജോലി ശരിയാക്കാന്‍ സഹായിക്കണം എന്നീ കാര്യങ്ങളാണ് യുവതി പറഞ്ഞത്. തുടര്‍ന്ന് തന്റെ സുഹൃത്തിന് വീഡിയോ കോള്‍ ചെയ്തു. യുവതിയുടെ സിവി അയച്ചുകൊടുക്കുകയും ചെയ്തു. ഇതിന്റെ തെളിവെല്ലാം കൈവശമുണ്ട്.
ഒരു മിനുട്ട് മാത്രമാണ് യുവതിയുമായി സംസാരിച്ചത്. സോഷ്യല്‍ മീഡിയയില്‍ റീച്ച് വേണമെന്നാണ് യുവതിയുടെ ആവശ്യം. ഇരുവരും ദുഃഖകരമായ അവസ്ഥയിലായിരുന്നു. തുടര്‍ന്ന് മൂന്ന് പേരും ഡ്രൈവിന് പോയി. കാറില്‍ ഒന്ന് കറങ്ങി തിരിച്ച് ഹോട്ടലിലെത്തി. ശേഷം പിരിഞ്ഞു. ഇതാണ് അന്ന് രാത്രി നടന്നത്. അവര്‍ വന്നതും പോയതും ഒരുമിച്ചാണ്. ഇതിനിടയില്‍ പീഡിപ്പിച്ചുവെന്ന് പറയുന്നത് എന്ത് അര്‍ഥത്തിലാണ്.
ഒരു മിനുട്ട് മാത്രമാണ് യുവതിയുമായി തനിച്ച് സംസാരിച്ചത്. മൂന്ന് ദിവസത്തിന് ശേഷമാണ് കേസ് വരുന്നത്. റീച്ച് കിട്ടാനുള്ള കോപ്രായമാണിത്. അബാദ് ഹോട്ടലില്‍ സിസിടിവിയുണ്ട്. അത് പരിശോധിക്കാന്‍ പറഞ്ഞിട്ടുണ്ട്. അവര്‍ വരുന്നതും പോകുന്നതുമെല്ലാം ദൃശ്യത്തിലുണ്ടാകും. കോടതിയില്‍ സമര്‍പ്പിക്കും. ദൃശ്യങ്ങളെല്ലാം പുറത്തുവിടും. എനിക്കും കുടുംബമുണ്ട്. സത്യം എന്താണെന്ന്് അറിഞ്ഞ് മാത്രമേ എല്ലാവരും പ്രതികരിക്കാവൂ എന്ന് അഭ്യര്‍ഥിക്കുന്നുവെന്നും മല്ലു ട്രാവലര്‍ പറഞ്ഞു.
പീഡന പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സൗദി അറേബ്യന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് ഷക്കീര്‍ സുബാനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. ഇന്റര്‍വ്യൂ ചെയ്യാന്‍ എത്തിയ സമയത്ത് അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. ഒരാഴ്ച മുമ്പ് കൊച്ചിയിലെ ഹോട്ടലില്‍ വച്ചാണ് സംഭവമെന്നും യുവതി പരാതിയില്‍ പറഞ്ഞു.