നടന്‍ ഫഹദ് ഫാസിലിനോടൊപ്പം അഭിനയിക്കാനാഗ്രഹമെന്ന് ആയുഷ്മാന്‍ ഖുറാന

0
155

മലയാള സിനിമയില്‍ അഭിനയിക്കാന്‍ വളരെ അധികം ഇഷ്ടമാണെന്ന് ബോളിവുഡ് നടന്‍ ആയുഷ്മാന്‍ ഖുറാന. നടന്‍ ഫഹദ് ഫാസിലിന്റെ വലിയ ആരാധകനാണ് താനെന്നും അദ്ദേഹം പറഞ്ഞു. നല്ല അവസരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അയാളോടൊപ്പം അഭിനയിക്കുകയും ചെയ്യുമെന്ന് നടന്‍ ആയുഷ്മാന്‍ ഖുറാന പറഞ്ഞു. പുതിയ ചിത്രമായ ഡ്രീം ഗേള്‍ 2 വിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. പ്രത്യേകിച്ച് മലയാള സിനിമയില്‍. അതിനുള്ള കാരണം മലയാള സിനിമ വളരെ ലളിതമാണ്. നമ്മുടെ ഒപ്പം ചേര്‍ന്ന് നില്‍ക്കാന്‍ കഴിയുന്നത്. അതെന്നും വേരുറച്ച് നില്‍ക്കുന്നതാണ്. ഞാന്‍ ഫഹദ് ഫാസിലിന്റെ വലിയ ആരാധകനാണ്. നല്ലൊരു അവസരം ലഭിക്കുകയാണെങ്കില്‍ ഫഹദിനൊപ്പം അഭിനയിക്കും. കാരണം അദ്ദേഹത്തിന്റെ സിനിമകളെല്ലാം എന്റെ ഹൃദയത്തില്‍ ഇടം പിടിച്ചു കഴിഞ്ഞു. ഫഹദിന്റെ കുമ്പളങ്ങി നൈറ്റ്സ് പോലെയുള്ള ചിത്രങ്ങള്‍ വലിയ ഇഷ്ടമാണ്. സിനിമയുടെ സൗണ്ട് ട്രാക്ക് എനിക്കിഷ്ടമാണ്.’- ആയുഷ്മാന്‍ ഖുറാന പറഞ്ഞു.

2019ല്‍ പുറത്തിറങ്ങിയ ഡ്രീം ഗേള്‍ എന്ന സിനിമയുടെ തുടര്‍ച്ചയാണ് ഡ്രീം ഗേള്‍ 2. രാജ് ശാന്ദില്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനന്യ പാണ്ഡെയാണ് നായികയാവുന്നത്. പരേഷ് റാവല്‍, അന്നു കപൂര്‍, രാജ്പാല്‍ യാദവ്, വിജയ് റാസ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. പെണ്‍ വേഷത്തിലെത്തുന്ന ആയുഷ്മാന്റെ മേക്കോവര്‍ തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണം.ഏക്ത കപൂര്‍ശോഭ കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

അതേസമയം, നടന്‍ ഫഹദ് ഫാസില്‍ അന്യഭാഷകളില്‍ അഭിനയിച്ച് എല്ലാവരെയും ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. അടുത്തിടെ മാമന്നനിലെ ഫഹദിന്റെ വില്ലന്‍ വേഷം നായകനേക്കാള്‍ കൈയ്യടി നേടിയിരുന്നു. അതിന് മുമ്പേ തന്നെ ഫഫദ് ഇന്ത്യന്‍ ആസ്വാദകരെ മുഴുവന്‍ കൈയ്യിലെടുത്തത് പുഷ്പയിലെ വില്ലന്‍ ഭന്‍വര്‍ സിംഗ് ഷെഖാവത്തായിട്ടുള്ള പ്രകടനത്തിലൂടെയായിരുന്നു.

പുഷ്പയുടെ രണ്ടാം ഭാഗത്തിലും ഫഹദ് വില്ലനായി എത്തുന്നുണ്ട്. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ് ഫഹദിന് അന്യഭാഷയില്‍ നിന്നും ലഭിക്കുന്നത്. പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ ഫഹദിന് കൂടുതല്‍ സ്‌ക്രീന്‍ സ്പേസ് ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. മുഴുനീള വില്ലനായി ചിത്രത്തില്‍ താരമുണ്ടാവും.

ആദ്യ ഭാഗത്തില്‍ അവസാന അരമണിക്കൂറിലാണ് ഫഹദ് ഫാസില്‍ എത്തുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ഫഹദ് ഫാസില്‍ വാങ്ങിയ പ്രതിഫലം എട്ട് കോടി രൂപയാണ്. ഈ ചിത്രത്തിന്റെ കഥാപാത്രത്തിന് പിന്തുടര്‍ച്ച ആവശ്യമാണ്. അതുകൊണ്ട് ആദ്യ ഭാഗത്തേത്തില്‍ നിന്ന് ഇരട്ടിയില്‍ അധികമാണ് ഫഹദ് രണ്ടാം ഭാഗത്തില്‍ പ്രതിഫലമായി മാറിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here