ഇങ്ങനെ പോയാല്‍ സിനിമ നിര്‍മ്മാതാക്കള്‍ പ്രതിസന്ധിയിലാകുമെന്ന് ഉബൈനി. റാഹേല്‍ മകന്‍ കോരയുടെ വാര്‍ത്തസമ്മേളനത്തിലാണ് സിനിമയുടെ റിവ്യുവിനെക്കുറിച്ച് വ്യക്തമാക്കിയത്. ഉബെനിയോടൊപ്പം സുഹൃത്തുക്കളായ അഡ്വ രാംകുമാറും, അഡ്വ. അഭിറാമും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
ഉബൈനിയുടെ വാക്കുകള്‍…
എനിക്ക് ഇഷ്ടമുള്ള ഒരുപാട് റിവ്യുവേഴ്‌സുണ്ട്. പരസ്യമാണ് നമ്മള്‍ അവര്‍ക്ക് കൊടുക്കുന്നത്. അവരെല്ലാവരും എല്ലാവരും പരസ്യം വാങ്ങിക്കുന്നുണ്ട്. കണ്ടന്റ് കിട്ടാതാകുമ്പോള്‍ അവരെല്ലാവരും സിനിമ റിവ്യുവിന് വേണ്ടി ഇറങ്ങുകയാണ്. പരസ്യം ചെയ്യുന്നവരുടെ സിനിമ റിവ്യു ചെയ്യാം. പരസ്യം ചെയ്യാത്തവരുടെ റിവ്യു വ്യക്തിഹത്യയാകാന്‍ പാടില്ല. മാനസികമായി വേദനിപ്പിക്കാന്‍ പാടില്ല. കലകാരനെ വളര്‍ത്തുകയാണ് വേണ്ടത്. എല്‍ബാന്‍ഡുകള്‍ വിടുന്നതെല്ലാം പരസ്യം തന്നെയാണ്. സിനിമയെവിജയിപ്പിക്കാനല്ലേ അങ്ങനെ പറയുന്നത്. സിനിമ നല്ലതാണ്, നിങ്ങള്‍ തീയേറ്ററില്‍ പോയി കാണണം.
അല്ലാതെ സിനിമ കൊള്ളില്ല. പണ്ടാരമാണ്, കൊള്ളില്ല, അങ്ങനെ പല രീതിയിലുള്ള വാക്കുകള്‍ ഉപയോഗിച്ചിട്ട് ആള്‍ക്കാരെ അലോസരപ്പെടുത്തുന്ന രീതിയിലുള്ള റിവ്യു പറയുന്നവരുണ്ട്. ഒരു കലാകാരനെയോ, ഒരു ഇന്‍ഡസ്ട്രിയെ നശിപ്പിക്കുന്നതല്ല റിവ്യു. രാജ്യത്തിന്റെ അടിത്തറയാണ് ഇവര്‍ ഇളക്കുന്നത്. നല്ല റിവ്യു പറയുന്നവര്‍ അവര്‍ക്ക് സിനിമ ഇഷ്ടപ്പെടുന്നത് കൊണ്ടാകാം. വിഷ്വല്‍സ് മാത്രം ഇഷ്ടപ്പെടുന്നവരുണ്ട്, കണ്ടന്റ് മാത്രം ഇഷ്ടപ്പെടുന്നവരുണ്ട്. ചിലര്‍ക്ക് അടി ഇടിയും വയലന്‍സ് ഇഷ്ടമില്ലാത്തവരുണ്ട്. എല്ലാവരുടെയും അഭിപ്രായം ഒന്നാണെന്നുള്ള രീതിയിലുള്ള അഭിപ്രായമാ ണ് ചിലര്‍ റിവ്യുവേഴ്‌സ് പറയുന്നത്. കാണരുത്, പോകരുത്, എന്ന് എന്തിനാണ് പറയുന്നത്. അവനവന്റെ അഭിപ്രായങ്ങള്‍ പറഞ്ഞു പഠിക്കട്ടെ. പണ്ടത്തെ സംസ്‌കാരത്തിലേക്ക് നമ്മള്‍ തിരിച്ചുപോകണം.
അഡ്വ. രാംകുമാറിന്റെ വാക്കുകള്‍……
കോടതി പറയുന്നത് പൊതുവായിട്ടുള്ള റിവ്യു പറയാന്‍ ആര്‍ക്കും അവകാശമില്ല. എനിക്ക് എന്റേതായ അഭിപ്രായമാണ് പറയാന്‍ സാധിക്കൂ. എനിക്ക് ഇഷ്ടമില്ലെന്നത് എന്റെ അഭിപ്രായമാണ്. റിവ്യു പറയുന്നവര്‍ക്ക് ഒന്നും സംഭവിക്കുന്നില്ല. അതുകൊണ്ട് നിരവധി പ്രശ്‌നങ്ങള്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ ഉണ്ടാകുന്നുണ്ട്. കഴിഞ്ഞദിവസം ചാവേറിന്റെ സംവിധായകനായ ടിനു പാപ്പച്ചന്റെ വാക്കുകള്‍ കേട്ടപ്പോള്‍ സങ്കടം തോന്നീ. എത്ര കോടീ രൂപ മുടക്കിയതാണ് ആ പടം. നാലോ അഞ്ചോ വാക്കുകള്‍ കൊണ്ട് ഒരുഇന്‍ഡസ്ട്രി നശിപ്പിക്കുകയാണ് ചെയ്യുന്നത്.
പുറത്ത് നിന്ന് വരുന്ന പ്രൊഡ്യുസേഴ്‌സാണ് മലയാള സിനിമയെ പിടിച്ചു നിര്‍ത്തുന്നത്. സിനിമ ചെയ്യുന്നവരുണ്ട്, കൃത്യമായി നമ്മളെ ഗൈഡ് ചെയ്യുന്നവരുണ്ട്, പുതിയതായി വരുന്ന പ്രൊഡ്യുസേഴ്‌സിന് ഭയം വരും. സിനിമയിലേക്ക് വരുന്ന ഫേക്ക് ഐഡീകളില്‍ നിന്ന് വരാന്‍ പാടില്ല. ഫെഫ്ക എന്റെകൂടെയുണ്ട്, ഒരു വശത്ത് ഗവണ്‍മെന്റ് എന്റെ വശത്തുണ്ട്. ഉണ്ണികൃഷ്ണന്‍ സാറും, രണ്‍ജി പണിക്കര്‍സാറും പിന്തുണയുമായി കൂടെയുണ്ട്. ആ ധൈര്യം കൊണ്ടാണ് ഞാന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നത്. ആ ധൈര്യം ഇന്ന് സിനിമ ഇന്‍ഡസ്ട്രിയിലുള്ള എല്ലാവര്‍ക്കും ഉണ്ടാകണം.
എന്റെ സിനിമ തീയേറ്ററിലെത്തിയതിന് മുമ്പാണ് റിവ്യു ഇട്ടത്.ആ ഒരു റിവ്യു എന്റെ സിനിമയെ ബാധിച്ചിട്ടുണ്ട്. സിനിമ തീയേറ്ററുകളിലെത്തിയതിന് ശേഷം ആര്‍ക്കും റിവ്യു പറയാം. ലോകത്ത് പൈസ മുടക്കികാണുന്ന ആര്‍ക്കും റിവ്യു പറയാം. യഥാര്‍ത്ഥ ഐഡിയില്‍ നിന്നും സിനിമയെക്കുറിച്ചും മതത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമെല്ലാം പറയാം. വ്യക്തിഹത്യപറയരുത്.
അതേസമയം,കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഉബൈനി സംവിധാനം ചെയ്യുന്ന ‘റാഹേല്‍ മകന്‍ കോര’ തീയേറ്ററിലെത്തി. ഒക്ടോബര്‍ പതിമൂന്നിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. എസ്.കെ.ജി ഫിലിംസിന്റെ ബാനറില്‍ ഷാജി കെ. ജോര്‍ജാണ് ഈ ചിത്രം നിര്‍മ്മിച്ചത്. ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ കണ്ടക്ടറായി സ്ഥിരം ജോലിയില്‍ എത്തുന്ന ഒരു ചെറുഷ്യക്കാരന്റേയും അയാള്‍ എത്തുന്നതിലൂടെ ജോലി നഷ്ടമാകുന്ന താല്‍ക്കാലിക ജീവനക്കാരിയുടേയും ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ശക്തമായ കുടുംബ ബന്ധത്തിനും ഈ ചിത്രം ഏറെ പ്രാധാന്യം നല്‍കുന്നു.
നര്‍മ്മവും ബന്ധങ്ങളും ഇമ്പമാര്‍ന്ന ഗാനങ്ങളുമൊക്കെയായി ഒരു ക്ലീന്‍ എന്റര്‍ടെയിനറായിട്ടാണ് ചിത്രത്തിന്റെ അവതരണം. ആന്‍സണ്‍ പോള്‍ നായകനാകുന്ന ഈ ചിത്രത്തില്‍ മെറിന്‍ ഫിലിപ്പ് നായികയാകുന്നു. റാഹേല്‍ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സ്മിനു സിജോയാണ്. വിജയകുമാര്‍, അല്‍ത്താഫ് സലിം, മനു പിള്ള, മധു പുന്നപ്ര, മുന്‍ഷി രഞ്ജിത്ത്, ബ്രൂസ്ലി രാജേഷ്, കോട്ടയം പുരുഷു, അയോധ്യാ ശിവന്‍, ഹൈദരാലി, ബേബി എടത്വ, അര്‍ണവ് വിഷ്ണു, ജോപ്പന്‍ മുറിയാനിക്കല്‍, രശ്മി അനില്‍, മഞ്ജു എന്നിവരും പ്രധാന താരങ്ങളാണ്.
തിരക്കഥ ജോബി എടത്വ. ഹരി നാരായണന്‍, മനു മഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകര്‍ന്നിരിക്കുന്നു.ഛായാഗ്രഹണം ഷിജി ജയദേവന്‍, എഡിറ്റിംഗ് അബു താഹിര്‍, കലാസംവിധാനം വിനേഷ് കണ്ണന്‍, പ്രൊഡക്ഷന്‍ മാനേജേഴ്‌സ് -ഹരീഷ് കോട്ട വട്ടം, നസ്‌റുദ്ദീന്‍ പയ്യന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദിലീപ് ചാമക്കാല, പി.ആര്‍.ഒ -വാഴൂര്‍ ജോസ്.