മോശം റിവ്യൂകള്‍ സിനിമ വ്യവസായത്തിന്റെ അടിത്തറ ഇളക്കുന്നുവെന്ന് ഉബൈനി

0
219

മോശം റിവ്യൂകള്‍ സിനിമ വ്യവസായത്തിന്റെ അടിത്തറ ഇളക്കുന്നുവെന്ന് ഉബൈനി. റാഹേല്‍ മകന്‍ കോരയുടെ വാര്‍ത്തസമ്മേളനത്തിലാണ് സിനിമയുടെ റിവ്യുവിനെക്കുറിച്ച് വ്യക്തമാക്കിയത്. ഉബെനിയോടൊപ്പം സുഹൃത്തുക്കളായ അഡ്വ രാംകുമാറും, അഡ്വ. അഭിറാമും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

ഉബൈനിയും അഡ്വ രാംകുമാറും പറഞ്ഞ വാക്കുകള്‍…

95 ശതമാനം ആള്‍ക്കാരും നല്ലരീതിയില്‍ റിവ്യു ചെയ്യുന്നവരാണ്. ഒരു മൊബൈല്‍ എടുത്ത് കൈയ്യില്‍വെച്ചാല്‍ ആര്‍ക്കും മാധ്യമപ്രവര്‍ത്തരാകാമെന്ന് ചിന്തിക്കുന്നവരാണ് മുഴുവന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും വിലങ്ങ് തടിയാകുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി ജേണലിസ്റ്റുകളുമായി സംസാരിച്ചിരുന്നു.

അഡ്വക്കേറ്റുമാരുമായും പൊലീസ് ഓഫീസേഴ്‌സുമായും സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍, ഇൗ കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഒരു ഫേക്ക് ഐഡിയെ പൊക്കിയാല്‍ അവസാനത്തെ ആളെ വരെ പൊക്കിയെടുക്കും. അവസാനം പ്രശ്‌നമായിത്തീരും. സിനിമ വ്യവസായത്തെ തന്നെ നശിപ്പിക്കുകയാണ്. ഒരു കലാപം വരെ സൃഷ്ടിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇന്ത്യയുടെ അടിത്തറ വരെ ഇളക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

രണ്‍ജി സാര്‍ പറഞ്ഞൊരു പോയിന്റുണ്ട്. പണ്ടൊക്കെ ചാനലുകളില്‍ പണം കൊടുത്താണ് പരസ്യം പറയുന്നത്. പണം കൊടുത്തില്ലെങ്കില്‍ പരസ്യം ചെയ്യില്ല. പണം കിട്ടാത്തവരുംപരസ്യം കിട്ടാത്തവരും ഇന്ന് നെഗറ്റീവ് റിവ്യുവാണ് പറയുന്നത്. നെഗറ്റീവ് റിവ്യു പറയുന്നവര്‍ക്കാണ് റവന്യു കുടുതല്‍ ലഭിക്കുന്നതെന്ന് രണ്‍ജി പണിക്കര്‍ എന്റെ വക്കീലിനോട് പറഞ്ഞു കൊടുത്ത പ്രധാന പോയിന്റ്.ചെറിയ ഒരു പടം 3 കോടി രൂപയ്ക്കാണ് ചെയ്യുന്നത്.

35 കോടി രൂപ വരെ മലയാള സിനിമയ്ക്ക് ചെലവ് വന്നിട്ടുണ്ട്. അതൊക്കെ ഒരു മൊബൈല്‍ ഫോണോക്കെ വെച്ച് റിവ്യു ചെയ്യുമ്പോള്‍ ലഭിക്കുന്നത് അമ്പതിനായിരം രൂപയോ ലക്ഷങ്ങളൊ ആയിരിക്കും. പക്ഷേ അതു കൊണ്ട് നശിക്കുന്നത് ഒരു സിനിമ വ്യവസായത്തെ തന്നെയായിരിക്കും. ഇന്ത്യന്‍ സിനിമ വ്യവസായത്തിലുള്ള എല്ലാവരും ഇറങ്ങിത്തിരിക്കണമെന്നാണ് പറയാനുള്ളത്.

അതേസമയം,കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഉബൈനി സംവിധാനം ചെയ്യുന്ന ‘റാഹേല്‍ മകന്‍ കോര’ തീയേറ്ററിലെത്തി. ഒക്ടോബര്‍ പതിമൂന്നിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. എസ്.കെ.ജി ഫിലിംസിന്റെ ബാനറില്‍ ഷാജി കെ. ജോര്‍ജാണ് ഈ ചിത്രം നിര്‍മ്മിച്ചത്. ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ കണ്ടക്ടറായി സ്ഥിരം ജോലിയില്‍ എത്തുന്ന ഒരു ചെറുഷ്യക്കാരന്റേയും അയാള്‍ എത്തുന്നതിലൂടെ ജോലി നഷ്ടമാകുന്ന താല്‍ക്കാലിക ജീവനക്കാരിയുടേയും ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ശക്തമായ കുടുംബ ബന്ധത്തിനും ഈ ചിത്രം ഏറെ പ്രാധാന്യം നല്‍കുന്നു.

നര്‍മ്മവും ബന്ധങ്ങളും ഇമ്പമാര്‍ന്ന ഗാനങ്ങളുമൊക്കെയായി ഒരു ക്ലീന്‍ എന്റര്‍ടെയിനറായിട്ടാണ് ചിത്രത്തിന്റെ അവതരണം. ആന്‍സണ്‍ പോള്‍ നായകനാകുന്ന ഈ ചിത്രത്തില്‍ മെറിന്‍ ഫിലിപ്പ് നായികയാകുന്നു. റാഹേല്‍ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സ്മിനു സിജോയാണ്. വിജയകുമാര്‍, അല്‍ത്താഫ് സലിം, മനു പിള്ള, മധു പുന്നപ്ര, മുന്‍ഷി രഞ്ജിത്ത്, ബ്രൂസ്ലി രാജേഷ്, കോട്ടയം പുരുഷു, അയോധ്യാ ശിവന്‍, ഹൈദരാലി, ബേബി എടത്വ, അര്‍ണവ് വിഷ്ണു, ജോപ്പന്‍ മുറിയാനിക്കല്‍, രശ്മി അനില്‍, മഞ്ജു എന്നിവരും പ്രധാന താരങ്ങളാണ്.

തിരക്കഥ ജോബി എടത്വ. ഹരി നാരായണന്‍, മനു മഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകര്‍ന്നിരിക്കുന്നു.ഛായാഗ്രഹണം ഷിജി ജയദേവന്‍, എഡിറ്റിംഗ് അബു താഹിര്‍, കലാസംവിധാനം വിനേഷ് കണ്ണന്‍, പ്രൊഡക്ഷന്‍ മാനേജേഴ്‌സ് -ഹരീഷ് കോട്ട വട്ടം, നസ്‌റുദ്ദീന്‍ പയ്യന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദിലീപ് ചാമക്കാല, പി.ആര്‍.ഒ -വാഴൂര്‍ ജോസ്.

LEAVE A REPLY

Please enter your comment!
Please enter your name here