സിനിമ മേഖലയില്‍ വന്‍ തട്ടിപ്പ് പുറത്ത് വിട്ട് മൂവീ വേള്‍ഡ് മീഡിയ. സിനിമ മേഖലയില്‍ വലിയൊരു തട്ടിപ്പ് നടത്തുന്നുവെന്ന് വലിയൊരു പരാതിയാണ് മൂവീ വേള്‍ഡ് മീഡിയയ്ക്ക് ലഭിച്ചിരിക്കുന്നത്. തട്ടിപ്പിനിരയായവരാണ് മൂവീ വേള്‍ഡ് മീഡിയയെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തതതിന്റെ വാര്‍ത്ത പങ്കുവെയ്ക്കുകയും ചെയ്തത്. സിനിമ മേഖലയിലെ സംഘടനയിലെ ഉന്നത അധികാരമുള്ളത് ഫിലിം ചേംബറാണ്. എല്ലാ സംഘടനകളെയും കോര്‍ത്തിണക്കിയാണ് ഫിലിം ചേംബര്‍ പ്രവര്‍ത്തിക്കുന്നത്.
ഫിലിം ചേംബറിന് ബദലായിട്ടാണ് ഒരു പുതിയ സംഘട രൂപീകരിച്ചത്. ഈ സംഘടനയില്‍ ലൈറ്റ് ബോയി മുതല്‍ സിനിമ മേഖലയിലെ എല്ലാ ഫീല്‍ഡിലുള്ള, സംഘടനയിലെ എന്തൊക്കെ മെമ്പര്‍ഷിപ്പുണ്ടോ അതൊക്കെ നല്‍കുന്ന സംഘടനയായിട്ടാണ് ഈ സംഘടന മാറിയിരിക്കുന്നത്.
ഇവരുടെ ഏറ്റവും പുതിയ സംഘടനയാണ് ഇന്ത്യന്‍ ഫിംലിം മേക്കേഴ്‌സ് അസോസിയേഷന്‍. ഈ സംഘടനയില്‍ നിരവധി പേര്‍ കബളിക്കപ്പെട്ടിരിക്കുന്നുവെന്ന വാര്‍ത്തയാണ് മൂവീ വേള്‍ഡ് മീഡിയ പുറത്തു വിട്ടിരിക്കുന്നത്. ഒരാളുടെ കൈയ്യില്‍ നിന്നും 5000 രൂപ മുതല്‍ 7500 രൂപ വരെ അംഗത്വഫീസായി വാങ്ങിച്ചിട്ട് ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
സംഘടന രൂപീകരിച്ചതിന് ശേഷം ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സ്ത്രീകളെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോഴാണ് പരാതിയുമായി ഇവര്‍ മുന്നോട്ട് വന്നത്. കളമശ്ശേരി എസ് ഐയ്ക്കും, എറണാകുളം ഡി ജി പിയ്ക്കും കമ്മീഷണറിനും സാംസ്‌കാരിക വകുപ്പ് മന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം, നിലവില്‍ ഈ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായിരിക്കുന്ന മേക്കപ്പ് ആര്‍ടിസ്റ്റ് സന്ധ്യ രാജേഷ് പറഞ്ഞത് ഇങ്ങനെയാണ്:
ഞങ്ങള്‍ ആദ്യം തന്നെ വനിത കമ്മീഷിലും, വനിത സെല്ലിലും കളമശ്ശേരി പൊലീസ് സ്റ്റേഷനിലും കമ്മീഷണറിനും ഡിജിപിയ്ക്കും മുഖ്യമന്ത്രിയ്ക്കും സാംസ്‌കാരിക വകുപ്പ് മന്ത്രിയ്ക്കും പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഫയലുകള്‍ നീങ്ങിയതായി അറിയിച്ചിരുന്നു. കളമശേരി സിഐ സാര്‍ വിളിക്കുകയും കാര്യങ്ങളെല്ലാം ചോദിച്ച് മനസിലാക്കുകയും ചെയ്തു. കേന്ദ്രവുമായി ബന്ധപ്പെട്ട കാര്യവുമായതും പണമിടപാടുമായതിനാല്‍ സമഗ്ര അന്വേഷണ വേണ്ടി വരുമെന്ന് സിഐ പറഞ്ഞിരുന്നു. പണം നഷ്ടപ്പെട്ടവര്‍ ആരാണോ അവര്‍ രേഖ മൂല പരാതി നല്‍കണമെന്നും സിഐ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അങ്ങനെയും പരാതി നല്‍കിയിട്ടുണ്ട്. കേരള ഫിലിം ചേംബര്‍ അസോസിയേഷന് പരാതി നല്‍കിയിട്ടില്ല. ഇന്ന് പ്രൊഡ്യുസര്‍ അസോസിയേഷനില്‍ പരാതി നല്‍കാന്‍ എത്തിയതാണെന്നും സന്ധ്യ പറഞ്ഞു.
ഇന്ത്യന്‍ ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നത് സോളമന്‍ കെ ജോര്‍ജ്ജാണ്. ഇടപ്പള്ളിയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. നിരവധിയാള്‍ക്കാരില്‍ നിന്നും പണം വാങ്ങിച്ചിട്ട് ജോലിയൊന്നും നല്‍കാത്ത അവസ്ഥയുമുണ്ട്.
മറ്റ് സംഘടനകളില്‍ പണം നല്‍കാനുള്ള സാമ്പത്തിക സ്ഥിതിയില്ലാത്തത് കൊണ്ടാണ് ഈ സംഘടനയില്‍ ചേര്‍ന്നതെന്നും 5000 രൂപ കൊടുത്തതെന്നും എന്നാല്‍ നാള്‍ ഇതുവരെ ഡ്രൈവര്‍ ജോലി ലഭിച്ചിട്ടില്ലെന്നും ഒരാള്‍ വെളിപ്പെടുത്തുന്നു.
പരാതി നല്‍കിയവരുടെ വാക്കുകള്‍…
സിനിമ മേഖലയില്‍ നിരവധി ജോലികള്‍ ചെയ്തിരുന്നു. ഫെഫ്കയിലെ സംഘടനയില്‍ 2: 45 ലക്ഷം കൊടുക്കണം അതുകൊണ്ട് തുച്ഛമായ തുകയായത് കൊണ്ടാണ് ഈ സംഘടനയില്‍ ചേര്‍ന്നത്. പക്ഷേ ഇതുവരെയും ഈ സംഘടനയില്‍ നിന്ന് ഒരു നൂറ് രൂപയ്ക്ക് പോലും ജോലിയ്ക്ക് വിളിച്ചിട്ടില്ല. ഐഎംഎഫ്എയില്‍ ചേര്‍ന്നത് കൊണ്ട് സിനിമയിയില്‍ നിന്ന് ഇതുവരെ വിളിച്ചിട്ടില്ല എന്റെ കുടുംബം പട്ടിണിയാണ്. അതിലുപരി നാണക്കേടും സാമ്പത്തിക പ്രതിസന്ധിയുമാണ് നേരിടുന്നതെന്നും സുരേഷ്ബാബു പറഞ്ഞു.
നിലവില്‍ ഇവര്‍ക്കെല്ലാം സംഘടന ഐ എഫ് എം എ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. ഹൈദ്രാബാദ് കേന്ദ്രീകരിച്ചാണ് സംഘടന. ഈ സംഘടനയുടെ ഓഫീസ് ഹൈദ്രാബാദില്‍ ഇല്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇടപ്പള്ളിയിലെ ഓഫീസില്‍ കോര്‍ കമ്മിറ്റിയില്‍ പങ്കെടുത്തിരുന്നു അതിനൊടൊപ്പം സ്ത്രീകളെ ആക്ഷേപിച്ചതിന് മാപ്പ് പറയാമെന്നും പറഞ്ഞിരുന്നു. സിനിമ മോഹികളുടെ പണമാണ് ആ പണത്തില്‍ വ്യക്തത വരുത്തണമെന്ന് പറഞ്ഞിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ അന്വേഷണം ഇവിടെ വരെയെത്തിയത്. ഹൈദ്രാബാദിലുള്ള പി രാമചന്ദ്ര റെഡ്ഡി ചെയര്‍മാന്‍. അദ്ദേഹത്തെ വിളിച്ചു അപ്പോയ്ന്‍മെന്റ് എടുത്തു. കേരളത്തിലെ സ്ത്രീകളുടെ പ്രശ്‌നമാണ് എന്നൊക്കെ പറഞ്ഞിരുന്നു. രാമചന്ദ്ര റെഡഡ്ഡി നേരത്തെ ഇവിടെ വന്നിട്ടുണ്ടായിരുന്നു. പക്ഷേ ഹൈദ്രാബാദിലെത്തിയപ്പോഴാണ് അവിടെയൊരു ഓഫീസ് പ്രവര്‍ത്തിക്കുന്നില്ലെന്ന് മനസിലാക്കിയത്. പക്ഷേ അവിടുത്തെ ഓഫീസിലെത്തിയപ്പോള്‍ ഏതോ ഒരു ഓഫീസില്‍ വെച്ച് അദ്ദേഹം പരാതി സ്വീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇവര്‍ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ പരാതി നല്‍കാനെത്തിയത്. ആ സമയത്താണ് നിര്‍മ്മാതാക്കളുടെ സംഘടന ഇവരെക്കുറിച്ച് അറിഞ്ഞത്. നിര്‍മ്മാതാക്കളുടെ സംഘടന പറയുന്നത് ഇവര്‍ വ്യാജ സംഘടന യെന്ന് തന്നെയാണ്. നിര്‍മ്മാതാക്കളുടെ സംഘടനയുടെ പരാതി ഫിലിം ചേംബറിന് നല്‍കുകയും കേരള ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ടിന് കൈമാറി.
സജി നന്ത്യാട്ടിന്റെ വാക്കുകള്‍…
ഇവര്‍ ഹൈദ്രാബാദില്‍ ഇന്ത്യന്‍ ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍ എന്ന പേരില്‍ സംഘടന രൂപീകരിക്കുകയും ചെയ്തിരുന്നു അത് വ്യാജമാണ്.അതിനൊരു പ്രസിഡന്റ്,സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, എന്നൊരു അസോസിയേഷന്‍ രൂപീകരിക്കുകയും
അന്യായമായി പണം പിരിക്കുകയും ചെയ്യുകയാണ്. അതിനൊടൊപ്പം 5000- 7500 രൂപ പിരിക്കുകയും ജോലി വാഗ്ദാനം ചെയ്ത് ആള്‍ക്കാരെ കബളിപ്പിക്കുകയും ചെയ്യുകയാണ്. അതിനൊടൊപ്പം പടം സെന്‍സര്‍ ചെയ്ത് കൊടുക്കാമെന്ന് പറയുകയും ചെയ്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്. സിനിമ മോഹികളായ നിരവധി പേരേയാണ് ഇവര്‍ കബളിപ്പിച്ചത്. ഈ കബളിക്കപ്പെട്ടവരെല്ലാം ചേര്‍ന്നാണ് മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും സാംസ്‌കാരിക വകുപ്പ് മന്ത്രിയ്ക്കും പരാതി നല്‍കിയിരിക്കുന്നത്. പ്രൊഡ്യുസേഴ്‌സ് അസോസിയേഷനും കേരള ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സ് ഒരു ആധികാരികതയുണ്ട്. ഇതിന് ആധീകാരികമായി മറ്റ് സംഘടനകള്‍ രംഗത്ത് വരുന്നത് പണം തട്ടിയെടുക്കുകയെന്നുള്ള ഉദ്ദേശ്യം മാത്രമാണ്. ഇവര്‍ സത്യസന്ധരാണെന്ന് കാണിക്കാന്‍ വേണ്ടി ഇവര്‍ പല തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ കാണിക്കുന്നുണ്ട്. അതുവഴി അവര്‍ മറ്റ് സംഘടനകളെ ചതിക്കുകയാണ് ചെയ്യുന്നത്. ഈ ചതിക്കപ്പെട്ടവരുടെ പരാതിയൊടൊപ്പം കേരള ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സും പരാതി നല്‍കുന്നുണ്ട്. കാരണം നൂറ് കണക്കിന് ആള്‍ക്കാരെയാണ് ഇവര്‍ കബളിപ്പിച്ചിരിക്കുന്നത്.
റാണി എന്ന സിനിമയുടെ പേരില്‍ രണ്ട് സിനിമകളാണ് കേരളത്തില്‍ റീലിസിനെത്തിയിരിക്കുന്നത്. ഒരു റാണിയെന്ന പേരിലുള്ള സിനിമയ്ക്ക് കേരളത്തില്‍ രജിസ്‌ട്രേന്‍ നല്‍കിയിരുന്നില്ല. മൂവീ വേള്‍ഡ് മീഡിയയുടെ ഇന്റര്‍വ്യുവില്‍ ‘എങ്ങനെയാണ് ഈ ചിത്രത്തിന് സെന്‍സര്‍ ലഭിച്ചതെന്നും അംഗീകാരം നല്‍കിയതെന്നും’ ചോദിച്ചിരുന്നു.
റാണി സിനിമയുടെ സംവിധായകന്‍ ഇതിന്റെ സത്യാവസ്ഥ മൂവീ വേള്‍ഡ് മീഡിയയയോട് വെളിപ്പെടുത്തിയിരുന്നു.
സജി നന്ത്യാട്ടിന്റെ വാക്കുകള്‍…
റാണി എന്ന സിനിമ മറ്റൊരു റാണിയെന്ന സിനിമയുടെ പേരില്‍ ഇന്ത്യന്‍ ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍ ടൈററില്‍ റിലീസ് ചെയ്തു കൊടുത്തു. ഇതിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാന്‍ പൊലീസും ഗവണ്‍മെന്റും ശ്രമിക്കണമെന്നാണ് ഞങ്ങള്‍ പറയുന്നത്. ഇതൊരിക്കലും കേരളത്തെ മാത്രം ബാധിക്കുന്നകാര്യമല്ല. ഇന്ത്യന്‍ ഫിലിമിനെ മൊത്തത്തില്‍ ബാധിക്കുന്ന കാര്യമാണ്. ആരും ചതിക്കുഴിയില്‍ വന്ന് വീഴരുതെന്നും സജി നന്ത്യാട്ട് പറഞ്ഞു.
റാണി സിനിമയെ സെന്‍സര്‍ ചെയ്ത് കൊടുത്തുവെന്ന് പറയുമ്പോള്‍ ഈ സംഘടനയെ സാധാരണക്കാര്‍ വിശ്വസിച്ചു പോകുകയാണ്. ഞങ്ങള്‍ എന്തായാലും സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറിനെ അറിയിക്കും. അടുത്ത ദിവസം കേരള ഫിലിം ചേംബര്‍ കോമേഴ്‌സ് രാതി നല്‍കുമെന്നും സജി നന്ത്യാട്ട് പറഞ്ഞു. ഇതിന് പിന്നില്‍ വലിയൊരു മാഫിയ തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും സംഘടനയെ വിശ്വസിക്കുന്നവര്‍ കൂടുതല്‍ പേര്‍ സംഘടനയിലെത്തിയാല്‍ സിഎസ് ആര്‍ ഫണ്ട് ഇവര്‍ക്ക് അടിച്ചുമാറ്റാനുള്ള പദ്ധതിയും ഈ സംഘടനയ്ക്കുണ്ട്.