ബിജുമേനോന്റെ നടന്ന സംഭവത്തിലെ ക്യാരക്ടര്‍ ടീസര്‍ പുറത്ത്

0
101

ബിജുമേനോനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലെ ക്യാരക്ടര്‍ ടീസര്‍ പുറത്ത്. നടന്ന സംഭവം ടീസര്‍ പുറത്തെത്തി.ബിജുമേനോന്റെ കഥാപാത്രമായ ഉണ്ണിയേട്ടന്റെ ക്യാരക്ടര്‍ ടീസറാണ് പുറത്ത് വന്നിരിക്കുന്നത്.രസകരമായ ടീസറാണ് പുറത്തെത്തിയിരിക്കുന്നത്.

ഒരു നഗരത്തിലെ ഒരു വില്ല കമ്യൂണിറ്റിക്ക് അകത്ത് നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. നര്‍മ്മത്തിലൂടെയുള്ള ആവിഷ്‌ക്കാരമാണ് ചിത്രം.ഉണ്ണി എന്ന കഥാപാത്രമായി ബിജു മേനോനും അജിത്ത് എന്ന കഥാപാത്രമായി സുരാജും എത്തുന്നു. ഇവര്‍ക്ക് പുറമേ ലിജോ മോള്‍, ശ്രുതി രാമചന്ദ്രന്‍, സുധി കോപ്പ, ജോണി ആന്റണി, ലാലു അലക്‌സ്, നൗഷാദ് അലി, ആതിര ഹരികുമാര്‍, അനഘ അശോക്, ശ്രീജിത്ത് നായര്‍, എയ്തള്‍ അവ്‌ന ഷെറിന്‍, ജെസ് സുജന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഫണ്‍ ഫാമിലി ഡ്രാമ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ഈ ചിത്രം വിഷ്ണു നാരായണനാണ് സംവിധാനം ചെയ്യുന്നത്.ഒരു മെക്‌സിക്കന്‍ അപാരത എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അനൂപ് കണ്ണന്‍ സ്റ്റോറീസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് നടന്ന സംഭവം. മാര്‍ച്ച് ഇരുപത്തിരണ്ടിനാണ് ചിത്രം പുറത്തെത്തുക.

സംഗീതം അങ്കിത് മേനോന്‍, ഗാനരചന- സുഹൈല്‍ കോയ, ശബരീഷ് വര്‍മ്മ , എഡിറ്റര്‍- സൈജു ശ്രീധരന്‍, ടോബി ജോണ്‍, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- ജോജോ ജോസ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍- സുനില്‍ ജോസ്, കലാസംവിധാനം- ഇന്ദുലാല്‍ കാവീട്, സൗഡ് സിസൈനര്‍- ശ്രീജിത്ത് ശ്രീനിവാസന്‍, മിക്‌സിംഗ്- വിപിന്‍ നായര്‍, ചീഫ് അസോസിയേറ്റ്- സുനിത് സോമശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷബീര്‍ മലവട്ടത്ത്, സ്റ്റണ്ട്- സുധീഷ് കുമാര്‍, സ്റ്റില്‍- രാഹുല്‍ എം സത്യന്‍, കളറിസ്റ്റ്- രമേഷ് അയ്യര്‍, വിസ്ത ഒബ്‌സ്‌ക്യൂറ, പിആര്‍ഒ- മഞ്ജു ഗോപിനാഥ്, വിഎഫ്എക്‌സ്- ടീം മീഡിയ, ഡിസൈന്‍- യെല്ലോ ടൂത്ത്, പിആര്‍& മാര്‍ക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി മീഡിയ, ടൈറ്റില്‍- സീറോ ഉണ്ണി

അതേസമയം സുരാജിന്റെ അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് ഗര്‍ര്‍.കുഞ്ചാക്കോ ബോബന്‍ സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപത്രങ്ങളായി എത്തുന്ന ചിത്രം” സംവിധാനം ചെയ്യുന്നത് ജയ് കെ ആണ്.മദ്യപാനിയായ ഒരു യുവാവ് മൃഗശാലയിലെ കടുവയുടെ മുന്നില്‍ വീഴുന്നതും അയാളെ രക്ഷിക്കാന്‍ സെക്യൂരിറ്റി ഗാര്‍ഡ് കൂടെ ചാടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.നര്‍മ്മ രൂപത്തില്‍ എത്തുന്ന ‘ഗര്‍ര്‍ര്‍’ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും ജയ് കെ ആണ്.. ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2024 ഫെബ്രുവരിയിലാണ് ചിത്രം റിലീസിനെത്തുക. ജയ് കെ ആണ് ‘ഗര്‍ര്‍ര്‍’ സംവിധാനം ചെയ്യുന്നത്. അനഘ എല്‍ കെ, ശ്രുതി രാമചന്ദ്രന്‍, രാജേഷ് മാധവന്‍, ഷോബി തിലകന്‍, ധനേഷ് ആനന്ദ് എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here