ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹയും സഹീര്‍ ഇക്ബാലും വിവാഹിതരായി

0
200

ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹയും സഹീര്‍ ഇക്ബാലും വിവാഹിതരായി. സൊനാക്ഷിയുടെ ബാന്ദ്രയിലുള്ള വീട്ടിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സൊനാക്ഷിയും സഹീറും വിവാഹ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്.

‘ഈ ദിവസം, ഏഴ് വര്‍ഷം മുമ്പ് (23.06.2017) ഞങ്ങള്‍ പരസ്പരം കണ്ണുകളില്‍ ശുദ്ധമായ പ്രണയം കണ്ടു. ആ പ്രണയത്തെ മുറുകെ പിടിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇന്ന് ആ സ്‌നേഹം എല്ലാ വെല്ലുവിളികളിലൂടെയും വിജയങ്ങളിലൂടെയും ഞങ്ങളെ ഒന്നിച്ചു. ഈ നിമിഷത്തിലേക്ക് ഞങ്ങളെ നയിച്ചു. ഞങ്ങളുടെ രണ്ട് കുടുംബങ്ങളുടെയും രണ്ട് ദൈവങ്ങളുടെയും അനുഗ്രഹത്തോടെ ഞങ്ങള്‍ ഇപ്പോള്‍ ഭാര്യയും ഭര്‍ത്താവും ആണ്. ഇപ്പോള്‍ മുതല്‍ എന്നന്നേയ്ക്കും. പരസ്പരം സ്‌നേഹിക്കാനും പ്രത്യാശിക്കാനും എല്ലാ കാര്യങ്ങളും മനോഹരമായി കൊണ്ടു പോകാനും ഞങ്ങള്‍ ഒന്നിച്ച് ഇവിടെ ഉണ്ടാകും’, എന്നാണ് വിവാഹ വിവരം പങ്കുവച്ച് സൊനാക്ഷി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

സൊനാക്ഷി വിവാഹിതയാകാന്‍ പോകുന്ന വിവരം ശത്രുഘ്‌നന്‍ സിന്‍ഹയുടെ സുഹൃത്ത് സാക്ഷി രഞ്ജന്‍ നേരത്തെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. പിന്നാലെ സൊനാക്ഷി മതം മാറുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി സഹീര്‍ ഇക്ബാലിന്റെ കുടുംബം രംഗത്തെത്തി. ഇരുവരുടെയും വിവാഹം ഹിന്ദു രീതിയിലോ മുസ്‌ലിം രീതിയിലോ ആയിരിക്കില്ലെന്നും സിവില്‍ മാര്യേജ് ആയാകും നടത്തുകയെന്നുമാണ് സഹീറിന്റെ പിതാവ് ഇക്ബാല്‍ രത്തന്‍സി പറഞ്ഞത്.

 

View this post on Instagram

 

A post shared by Sonakshi Sinha (@aslisona)

വിവാഹ ലളിതമാക്കിയെങ്കിലും ബോളിവുഡ് സുഹൃത്തുക്കള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി മുംബൈയില്‍ വലിയൊരു റിസപ്ഷന്‍ സൊനാക്ഷി പ്ലാന്‍ ചെയ്തിട്ടുണ്ട്. ഡിജെ ഗണേഷ് പറഞ്ഞതനുസരിച്ച് ആയിരം പേരെയാണ് റിസപ്ഷന് ക്ഷണിച്ചിരിയ്ക്കുന്നത്.

മറ്റൊരു മതത്തില്‍ പെട്ട ആളെ മകള്‍ വിവാഹം ചെയ്യുന്നതില്‍ സൊനാക്ഷിയുടെ പിതാവ് ശത്രഘ്നന്‍ സിന്‍ഹയ്ക്ക് എതിര്‍പ്പുണ്ടെന്നും, അദ്ദേഹം വിവാഹത്തില്‍ പങ്കെടുക്കില്ല എന്നുമൊക്കെ നേരത്തെ ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. വിവാഹത്തിന് വേണ്ടി സൊനാക്ഷി മതം മാറില്ല എന്ന് ആദ്യമേ വ്യക്തമാക്കിയതാണ്. എന്നാല്‍ എല്ലാ ഗോസിപ്പുകളും അവസാനിപ്പിച്ച്, അച്ഛന്റെ സാന്നിധ്യത്തിലും അനുഗ്രഹത്തിലും തന്നെയാണ് സൊനാക്ഷിയുടെ രജിസ്റ്റര്‍ വിവാഹം നടന്നത്.

2010ല്‍ ദബാംഗ് എന്ന ചിത്രത്തിലൂടെയാണ് സെനാക്ഷി വെള്ളിത്തിരയില്‍ എത്തുന്നത്. ശേഷം റൗഡി റാത്തോര്‍, സണ്‍ ഓഫ് സര്‍ദാര്‍, ദബാംഗ് 2, ഹോളിഡേ: എ സോള്‍ജിയര്‍ ഈസ് നെവര്‍ ഓഫ് ഡ്യൂട്ടി തുടങ്ങി ഒട്ടനവധി സിനിമകളില്‍ ഭാഗമായി. 2022ല്‍ ഡബിള്‍ എക്‌സ് എല്‍ എന്ന ചിത്രത്തില്‍ സഹീറും സൊനാക്ഷിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. ജോഡി ബ്ലോക്ക് ബസ്റ്റര്‍ എന്നൊരു മ്യൂസിക് വിഡിയോയും കഴിഞ്ഞ വര്‍ഷും ഇവര്‍ പുറത്തിറക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here