വിജയ് നായകനായി തിയറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ലിയോ.ഇപ്പോൾ ചിത്രവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഹാഷ് ടാഗിന്റെ പേരിൽ വലിയ വാക്ക്പോരാട്ടങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
Why #KeralaBoycottLEO trending? pic.twitter.com/IO88Wx6PpS
— Manobala Vijayabalan (@ManobalaV) September 22, 2023
വിജയ് ആരാധകര്‍ മോഹന്‍ലാലിനെക്കുറിച്ച് ബഹുമാനമില്ലാതെ സംസാരിച്ചെന്നും അതിനാല്‍ കേരളത്തില്‍ ലിയോ ബഹിഷ്കരിക്കപ്പെടുമെന്നും അവകാശവാദം ഉന്നയിച്ചുകൊണ്ടാണ് ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.തമിഴ് സിനിമാ ആരാധകര്‍ എക്സില്‍ നടത്തിയ ഒരു ലൈവ് ഓഡിയോ ചര്‍ച്ചയ്ക്കിടയിലെ പരാമര്‍ശത്തില്‍ നിന്നുമാണ് ഇപ്പോഴത്തെ ഹാഷ് ടാഗ് പോര് ആരംഭിച്ചതെന്നാണ് സൂചന.ജയിലറിന്‍റെ കേരളത്തിലെ വന്‍ വിജയത്തിലെ മോഹന്‍ലാല്‍ ഘടകത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നിന്നാണ് പോര് ആരംഭിച്ചതെന്നാണ് വിവരങ്ങൾ.കേരള ബോയ്കോട്ട് ലിയോ എന്ന ഹാഷ് ടാഗില്‍ ആരംഭിച്ച ക്യാംപെയ്ന്‍ എക്സില്‍ വേഗത്തില്‍ തന്നെ ട്രെന്‍ഡിംഗ് ടാഗ് ആയി മാറിയിട്ടുണ്ട് .
#Lalettan fans will fully boycott all movies starring vijay & Not only us , ENTIRE KERALA PEOPLE WILL BOYCOTT .. True keralites will against Leo !!!!
Its not a comedy statement !
You will see it #KeralaBoycottLeo pic.twitter.com/5qqOJf0btf
— ജെയിംസ് കുട്ടി (@PakkiriOfficial) September 22, 2023
ആരാധകർ തമ്മിലുള്ള വാക്ക്പോരുകൾ ഇതിനുമുൻപും നടന്നിട്ടുള്ളതാണ്.ജയിലർ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ രജനികാന്ത് നടത്തിയ ‘കാക്ക- പരുന്ത്’പരാമർശം വലിയ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയിരുന്നു. പക്ഷികളുടെ കൂട്ടത്തില്‍ കാക്ക എല്ലാവരെയും ശല്യപ്പെടുത്തുമെന്നും പരുന്ത് പ്രതികരിക്കാതെ ഉയരത്തില്‍ പറക്കുമെന്നും കാക്കയ്ക്ക് ഒരിക്കലും ആ ഉയരത്തില്‍ എത്താന്‍ കഴിയില്ലെന്നുമാണ് നടൻ അന്ന് പറഞ്ഞത്.അന്ന് മുതൽ നടന്റെ വാക്കുകൾ വലിയ രീതിയിൽ വിമർശനങ്ങൾ നേരിട്ടിരുന്നു.കാക്കയായി പരാമർശിച്ചത് വിജയ്‌യെ ആണെന്നും പരുന്തായി രജനീകാന്തിനെ ആണെന്നും പറയാതെ പറഞ്ഞു എന്നായിരുന്നു പൊതുവെയുള്ള സംസാരം.
ഇതിന് പിന്നാലെ തന്‍റെ സൂപ്പര്‍താര പദവിയിലേക്ക് പലരും വിജയിയെ ഉയര്‍ത്തി കാട്ടുന്നതിനെതിരെയാണ് രജനി പ്രതികരിച്ചത് എന്ന രീതിയിൽ സോഷ്യല്‍ മീഡിയ സംസാരം ഉടലെടുത്തു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ രജനി വിജയ് ഫാന്‍സ് തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുകളും ആരംഭിച്ചു .രജനികാന്തിന്റെയും വിജയിയുടെയും ഫോട്ടോകൾ പങ്കുവച്ച് “ആരാണ് സൂപ്പർ സ്റ്റാർ” എന്ന ക്യാമ്പയ്നുകൾ വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.ജയിലർ സിനിമക്ക് പിന്നാലെ പുറത്തിറങ്ങുന്ന സിനിമയായതുകൊണ്ട് തന്നെ ലിയോയുടെ ഓഡിയോ ലോഞ്ചിൽ ‘കാക്ക- പരുന്ത്’പരാമർശത്തിന് വിജയ് മറുപടി നൽകും എന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്.
സെവൻ സ്‌ക്രീൻ സ്റുഡിയോസിന്റെ ബാനറിൽ എസ്. ലളിത് കുമാർ നിർമിക്കുന്ന “ലിയോ” ലോകേഷ് കനകരാജാണ് സംവിധാനം ചെയ്യുന്നത്. കമൽ ഹാസനെ നായകനാക്കി “വിക്രം” എന്ന സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ലിയോയ്ക്കുണ്ട്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് “ലിയോ”ഒരുങ്ങുന്നത്. എല്ലാ ഭാഷകളിൽ നിന്നുള്ള നടി നടന്മാർ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് മാത്യു, ബാബു ആന്റണി എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒരു സുപ്രധാന വേഷത്തിൽ സഞ്ജയ് ദത്ത് സിനിമയിലുണ്ട്. ആക്ഷൻ കിംഗ് അർജുനും ചിത്രത്തിൽ മികച്ച വേഷം ചെയ്യുന്നുണ്ട്.

