‘സനാതന ധർമ പരാമർശം’ ഉദയനിധിക്കെതിരെ കേസെടുത്ത് പോലീസ്

0
236

സനാതന ധർമത്തിനെതിരെയുള്ള വിവാദ പരാമർശത്തിൽ തമിഴ് നടനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ കേസെടുത്ത് ഡൽഹി പോലീസ്. സുപ്രിം കോടതി അഭിഭാഷകനായ വിനീത് ജിൻഡാലും ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്തയുമാണ് ഉദയനിധിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. സനാതന ധർമത്തിനെതിരെയുള്ള ഉദയനിധിയുടെ പരാമർശം മത വികാരം വൃണപ്പെടുത്തുന്നതാണെന്ന് ജിൻഡാൽ പറഞ്ഞു.

അതെ സമയം രാജ്യത്തിന്റെ വിവിധ വിഭാഗങ്ങളിൽ നിന്നും വലിയ രൂപത്തിലുള്ള പ്രതിഷേധമാണ് ഉദയനിധിയുടെ പരാമർശത്തിന് നേരെ ഉണ്ടായികൊണ്ടിരിക്കുന്നത്.
വംശ ഹത്യക്കുള്ള പ്രേരണയായിട്ടാണ് ഈ പരാമർശത്തെ കാണേണ്ടതെന്നു ബിജെപി ഐ ടി സെൽ ദേശീയ കൺവീനർ അമിത് മാളവ്യ ട്വീറ്ററിലൂടെ പങ്കു വെച്ച കുറിപ്പിൽ അഭിപ്രായപ്പെട്ടു.

മാളവ്യയുടെ വാക്കുകൾ……

“രാഹുൽ ഗാന്ധി സ്നേഹത്തിന്റെ കട തുറക്കുന്നതിനെ കുറിച്ച് സംസാരിക്കുമ്പോൾ കോൺഗ്രസിന്റെ സഖ്യ കക്ഷിയായ ഡി എം കെ സനാതന ധര്മത്തിന്റെ ഉത്മൂലനത്തെ കുറിച്ചാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്. കോൺഗ്രസ്സിന്റെ നിശബ്ദത ഈ വംശഹത്യ പ്രേരണക്കു അവർ നൽകുന്ന പിന്തുണയാണ്. ‘ഇന്ത്യ’ സഖ്യ കക്ഷി അവരുടെ പേര് സൂചിപ്പിക്കുന്നത് പോലെ ഒരവസരം ലഭിച്ചാൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഭാരതത്തിന്റെ സംസ്‍കാരം തകർത്തെറിയുക തന്നെ ചെയ്യും”

 

` അതേസമയം വിവിധ ഹൈന്ദവ സംഘടന നേതാക്കളും ഉദയനിധിയുടെ പരാമര്ശത്തിനെതിരായി നിലപാടെടുത്തിട്ടുണ്ട്.
“പ്രതിപക്ഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയാണ് പ്രവർത്തിക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ അവർ സനാതന ധർമത്തിനെതിരായാണ് പ്രവർത്തിക്കുന്നത്” എന്നാണ് ഹിന്ദു മഹാ സഭ നേതാവ് സ്വാമി ചക്രപാണി ഈ വിഷയത്തെ കുറിച്ച് പ്രതികരിച്ചിട്ടുള്ളത്..

കഴിഞ്ഞ ദിവസം തമിഴ്നാട് പ്രോഗ്രസ്സിവ് റൈറ്റേർസ് അസോസിയേഷൻ സംഘടിപ്പിച്ച സനാതന അബൊളീഷൻ കോൺക്ലേവ് എന്ന പരിപാടിയിലാണ് സനാതന ധർമത്തിനെതിരെ ഉദയനിധി പ്രതികരിച്ചത്. സനാതന ധർമം സാമൂഹ്യ നീതിക്കെതിരാണെന്നും അതിനാൽ സമൂഹത്തിൽ നിന്നും സനാതന ധർമം തുടച്ചു നീക്കണമെന്നും അഭിപ്രായപ്പെട്ട ഉദയ നിധി സനാതന ധർമം പകർച്ച വ്യാധികളായ മലേറിയക്കും ഡെങ്കി പനിക്കും കൊറോണക്കും സമാനമാണെന്നും

അഭിപ്രായപ്പെടുകയുണ്ടായി. മലേറിയയെയും ഡെങ്കി പനിയേയും പോലെ സനാതന ധർമത്തിനെതിരെ കേവലം പ്രതിരോധം മാത്രം പോര, പകരം സമൂഹത്തിൽ നിന്നും അതിനെ തുടച്ചു നീക്കണമെന്നും ഉദയനിധി അഭിപ്രായപ്പെട്ടു. സമൂഹ മാധ്യമങ്ങളിൽ ഉദയനിധിയുടെ പരാമർശത്തിന് വലിയ രീതിയിലുള്ള പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. രോഹിത് വെമുലയുടെ അമ്മയടക്കം പങ്കെടുത്തിരുന്ന ഒരു പൊതു പരിപാടിയിൽ വെച്ചാണ് ഉദയനിധി പരാമർശം നടത്തിയിരുന്നത്. നിലവിൽ തമിഴ്നാട് മന്ത്രി സഭയിൽ കായിക – യുവജന ക്ഷേമ വകുപ്പുകളുടെ മന്ത്രി സ്ഥാനം വഹിക്കുന്ന ഉദയനിധി തമിഴ്നാട് മുഖ്യ മന്ത്രി എം കെ സ്റ്റാലിന്റെ മകനും മുൻ മുഖ്യ മന്ത്രി കരുണാനിധിയുടെ കൊച്ചു മകനുമാണ്. ചെന്നൈയിലെ ചെപ്പക്-തിരുവള്ളികെനി മണ്ഡലത്തിൽ നിന്നുമാണ് ഉദയനിധി സ്റ്റാലിൻ ഡി എം കെ യുടെ പ്രതിനിധിയായി തമിഴ്നാട് നിയമ സഭയിലേക്കെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here