‘ചിത്തിനി’ പ്രൊമോ വീഡിയോ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നു

0
60

‘ചിത്തിനി ‘യുടെ പ്രൊമോ സോങ് പുറത്തിറങ്ങി. ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മാണവും സംവിധാനവും നിര്‍വഹിക്കുന്നു.
ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത് മോക്ഷയാണ്. നായികയും സംഘവും അവതരിപ്പിക്കുന്ന ‘ലേ… ലേ.. ലേ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. രഞ്ജിന്‍ രാജ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനരചന : സുരേഷ് പൂമല, ഗായകര്‍ : സുഭാഷ് കൃഷ്ണ & കെ .എസ് . അനവദ്യ, ബാക്കിങ് വോക്കല്‍സ് : രഞ്ജിന്‍ രാജ് & വൈഗ അഭിലാഷ്, പ്രോമോ സോങ് ഡയറക്ടര്‍ : ബിജു ധ്വനിതരംഗ്, ഡി ഒ പി & എഡിറ്റിംഗ് : അമീന്‍ സാബില്‍, കൊറിയോഗ്രാഫര്‍ : ജിഷ്ണു – വിഷ്ണു, ബിജു ധ്വനിതരംഗ്, അസോസിയേറ്റ് ക്യാമറ : നവീന്‍ ചെമ്പോടി, ക്യാമറ ടീം : മാനസ്, അലെന്‍, മേക്കപ്പ് : മനു , മിഥുന്‍, ഹെയര്‍സ്‌റ്റൈലിസ്റ്റ് : അജിത.

ഹൊറര്‍ ഫാമിലി ഇന്‍വെസ്റ്റിഗേഷന്‍ ജോണറില്‍ ഉള്‍പ്പെടുന്നതാണ് ചിത്രം. അമിത് ചക്കാലയ്ക്കല്‍ നായകനായി എത്തുന്നു. ചിത്രത്തില്‍ വിനയ് ഫോര്‍ട്ടും പ്രധാന വേഷത്തിലുണ്ട്. ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ബംഗാളി താരം മോക്ഷ വീണ്ടും നായിക ആയി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ആരതി നായര്‍, എനാക്ഷി, ജോണി ആന്റണി, ജോയ് മാത്യു, സുധീഷ്, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്‍, മണികണ്ഠന്‍ ആചാരി, സുജിത്ത് ശങ്കര്‍, പ്രമോദ് വെളിയനാട്, രാജേഷ് ശര്‍മ്മ, ഉണ്ണിരാജ, അനൂപ് ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു, ശിവ ദാമോദര്‍,വികാസ്, പൗളി വത്സന്‍,അമ്പിളി അംബാലി തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ വമ്പന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
കെ.വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി അനിലും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഈസ്റ്റ് കോസ്റ്റ് വിജയന്‍, സന്തോഷ് വര്‍മ, സുരേഷ് എന്നിവര്‍ എഴുതിയ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് രഞ്ജിന്‍ രാജ് ആണ്.

ഛായാഗ്രഹണം – രതീഷ് റാം, എഡിറ്റര്‍- ജോണ്‍ കുട്ടി, മേക്കപ്പ്-രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍, കലാസംവിധാനം- സുജിത്ത് രാഘവ്. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍- രാജശേഖരന്‍. കൊറിയോഗ്രാഫി-കല മാസ്റ്റര്‍,സംഘട്ടനം- രാജശേഖരന്‍, ജി മാസ്റ്റര്‍,വി എഫ് എക്‌സ്-നിധിന്‍ റാം നെടുവത്തൂര്‍, സൗണ്ട് ഡിസൈന്‍-സച്ചിന്‍ സുധാകരന്‍, സൗണ്ട് മിക്‌സിംഗ്-വിപിന്‍ നായര്‍, കളറിസ്റ്റ് – ലിജു പ്രഭാകര്‍, ഡി.ഐ – രംഗ് റേയ്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രാജേഷ് തിലകം,പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്-ഷിബു പന്തലക്കോട്,ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-സുഭാഷ് ഇളമ്പല്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ്-അനൂപ് ശിവസേവന്‍,അസിം കോട്ടൂര്‍,സജു പൊറ്റയില്‍ കട, അനൂപ്, പോസ്റ്റര്‍ ഡിസൈനര്‍- കോളിന്‍സ് ലിയോഫില്‍, കാലിഗ്രാഫി-കെ പി മുരളീധരന്‍, സ്റ്റില്‍സ്- അജി മസ്‌കറ്റ്, പി.ആര്‍.ഒ- മഞ്ജു ഗോപിനാഥ്. ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here