ആറ്റംബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന ശാസ്ത്രഞ്ജന്‍ ജെ റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവിതം ആസ്പദമാക്കി ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ചിത്രം ഓപ്പൺഹൈമർ ഈയടുത്ത കാലത്താണ് തിയറ്ററുകളിൽ റിലീസിന് എത്തിയത്.പ്രദർശനത്തിന് എത്തിയ ആദ്യ ദിനം തന്നെ ചിത്രം മികച്ച കളക്ഷനാണ് സ്വന്തമാക്കിയത്.ഇപ്പോൾ എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ബയോപിക്കെന്ന പദവി സ്വന്തമാക്കിയിരിക്കുകയാണ് ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പണ്‍ഹൈമര്‍. ബ്രയാന്‍ സിങ്ങറിന്റെ ബൊഹീമിയന്‍ റാപ്‌സൊഡിയെന്ന ബയോഗ്രഫിക്കല്‍ മ്യൂസിക്കല്‍ ഡ്രാമാ ഫിലിമിനെ മറികടന്നാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് .രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കയുടെ വിജയത്തിനായി റോബർട്ട് ഓപ്പൻഹൈമർ വികസിപ്പിച്ചെടുത്ത ആറ്റം ബോംബ് എങ്ങനെയാണ് ലോകത്തെ മുഴുവൻ മാറ്റിമറിച്ചത് എന്നാണ് സിനിമയിലൂടെ നോളൻ പ്രേക്ഷകരിലേക്ക് എത്തിച്ചത് . പ്രഖ്യാപനം മുതൽ സിനിമാ ലോകം ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രൊജക്ടുകളിൽ ഒന്നായിരുന്നു ഓപ്പൺഹൈമറുടെ ജീവിതം പറയുന്ന ഈ ചിത്രം.
1945-ൽ ന്യൂ മെക്‌സിക്കോയിലെ മരുഭൂമിയിൽ നടന്ന ന്യൂക്ലിയർ ബോംബിന്റെ ആദ്യത്തെ പരീക്ഷണ സ്‌ഫോടനമായ ട്രിനിറ്റി ടെസ്റ്റ്, ഓപ്പൺഹൈമർ ടീം പൂർണ്ണമായും സിജിഐ ഇല്ലാതെ പുനഃസൃഷ്ടിച്ചത് മുൻപ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു .മാത്രമല്ല ഇത് വലിയ ചർച്ചകൾക്കും വഴിയൊരുക്കിയിരുന്നു.പൂർണ്ണമായും 70 എം എം ഐമാക്സ് ക്യാമറയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിം ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ സിനിമ എന്ന പ്രത്യേകത കൂടി ഈ നോളൻ സിനിമയ്ക്കുണ്ട്. ആറ്റം ബോംബിന്‍റെ പിതാവിന്‍റെ ഭൗതികശാസ്ത്രജ്ഞനായുള്ള ജീവിതവും, ആദ്യ ആറ്റംബോംബ് വികസിപ്പിച്ച ലോസ് അലാമോസ് ലബോറട്ടറിയിലെ മാൻഹട്ടൻ പ്രോജക്റ്റുമായുള്ള അദ്ദേഹത്തിന്റെ പങ്കാളിത്തവും ചിത്രത്തില്‍ വിവരിക്കുന്നുണ്ട്.
ചിത്രത്തിൽ സി ജി ഐ ഷോട്ടുകളെ ഇല്ലെന്ന് സംവിധായകൻ ക്രിസ്റ്റഫർ നോളൻ യു എസ് എന്റർടൈൻമെന്റ് പോർട്ടൽ ആയ കൊളൈഡറിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു . സിലിയൻ മർഫിയാണ് ചിത്രത്തിൽ ഓപ്പൺഹൈമർ എന്ന ശാസ്ത്രജ്ഞന്റെ വേഷത്തിലെത്തുക.എമിലി ബ്ലണ്ട്, മാറ്റ് ഡാമൺ, റോബർട്ട് ഡൗണി ജൂനിയർ, ഫ്ലോറൻസ് പഗ്, റാമി മാലെക്, ബെന്നി സാഫ്ഡി, ജോഷ് ഹാർട്ട്‌നെറ്റ്, ഡെയ്ൻ ഡീഹാൻ, ജാക്ക് ക്വയ്ഡ്, മാത്യു ബാഗ്, മാത്യു ബാഗ് എന്നിവരോടൊപ്പം ടൈറ്റിൽ ഡേവിഡ് ദസ്ത്മാൽചിയാൻ, ഗാരി ഓൾഡ്മാൻ, കേസി അഫ്ലെക്ക് എന്നിവരും ചിത്രത്തിലുണ്ട്.