ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബാദുഷ & മഞ്ജു ബാദുഷ നിര്‍മ്മാണത്തില്‍ സായി പ്രിയന്‍ സംവിധാനം ചെയ്ത ചിത്രമാണ് സിനിമാ ലോകം. സിനിമയുടെ ടീസര്‍ റിലീസ് ചെയ്തു. ഈ പടത്തില്‍ എനിക്കും മോള്‍ക്കും എന്തെങ്കിലും വേഷം തന്ന് സഹായിക്കണമെന്നുള്ള ഡയലോഗിലാണ് ടീസര്‍ ആരംഭിക്കുന്നത്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് എന്ന് ചിത്രത്തില്‍ കാണിച്ചിട്ടുണ്ട്.
ചിത്രത്തില്‍ നായകന്‍ ആയി ആസാദ് കണ്ണാടിക്കലും നായികയായി രജനി രാജഗോപാലും അഭിനയിക്കുന്നു. വിജയന്‍ കാരന്തൂര്‍, സി ടി കബീര്‍, സഹീര്‍, മനാഫ് , അനുപമ, ഐശ്വര്യ സ്വാതി, ബേബി നയോനിക, നന്ദന എന്നിവരും അഭിനയിക്കുന്നു. അധിക ഡയലോഗില്ലാത്ത ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്. സിനിമാ ലോകത്തുള്ളവരുടെ ജീവിതം ആസ്പദമാക്കി ആസാദ് കണ്ണാടിക്കല്‍ കഥ എഴുതിയ ഈ ചെറിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷൈന്‍ ടോം ചാക്കോയാണ് റിലീസ് ചെയ്തത്
കഥ -ആസാദ് കണ്ണാടിക്കല്‍, ക്യാമറ എല്‍ബന്‍ കൃഷ്ണ, തിരക്കഥ -മനോജ് ഇലവുങ്കല്‍, എഡിറ്റിങ്ങ് -രജീഷ് ഗോപി, ബി ജി എം -സാജന്‍ കെ റാം, ആര്‍ട്ട് -അജയ് മാങ്ങാട്, മേക്കപ്പ് -റബീഷ് ബാബു, വരികള്‍ -ഷാബി പനങ്ങാട്, കോസ്റ്റിയും ഡിസൈന്‍ -റംസീനാ ആസാദ്, കളറിംഗ് -ഹരി ജി നായര്‍, ഡി ടി എസ് മിക്‌സിങ് -ഷൈജു എം യൂണിറ്റി പ്രിമിയര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -സുജിത് സഹദേവന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് -കാര്‍ത്തിക്ക് ഒളോപ്പാറ, സ്റ്റില്‍സ് -അരുണ്‍ പി രവീന്ദ്രന്‍, പോസ്റ്റര്‍ ഡിസൈന്‍ -മഗുഫീന്‍, സുബിന്‍ യുവ.