ജവാനിലെ ആ പ്രസംഗം എന്ത്? ആരാധകന് മറുപടിയുമായി ഷാരൂഖ് ഖാൻ

0
168

വാൻ തീയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച് ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ക്ലൈമാക്സിൽ കർഷകപ്രശ്നങ്ങളെക്കുറിച്ചും ചിത്രത്തിൽ പ്രതിപാദിക്കുന്ന മറ്റു പ്രശ്നങ്ങളെക്കുറിച്ചും ഷാരൂഖ് ഖാൻ ഒരു പ്രസംഗം നടത്തുന്നുണ്ട്. ഇപ്പോഴിതാ സര്‍, ഞാൻ ഒരിക്കലും സ്‍പോയിലറാകാൻ ആഗ്രഹിക്കുന്നല്ല ആ പ്രസംഗം എന്തായിരുന്നു എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകുകയാണ് ഷാരൂഖ് ഖാൻ.

സ്‍പോയിലര്‍ ഒന്നും അതില്‍ ഇല്ല. രാജ്യത്തിന്റെ നന്മയ്‍ക്ക് എല്ലാ സ്‍പോയിലറുകളോടും ക്ഷമിക്കാം എന്നും ഷാരൂഖ് മറുപടി നൽകി. എല്ലാവരും അവരവരുടെ വോട്ടവകാശം ബുദ്ധിപരമായും ഉത്തരവാദിത്തത്തോടെയും വിനിയോഗിക്കണം. എന്നാല്‍ അത് മാറ്റിനിര്‍ത്തിയാല്‍ ഞാനും ജവാനിലെ ബാക്കിയുള്ള ഒരു സ്‍പോയിലറും വെളിപ്പെടുത്തുന്നില്ല. നിങ്ങളും അവയൊന്നും വെളിപ്പെടുത്തരുത് എന്നും താരം പറഞ്ഞു.

അതേസമയം, ചിത്രം മൂന്ന് ദിവസങ്ങൾക്കുള്ളിൽ 350 കോടി കളക്ഷൻ നേടി എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആദ്യമായാണ് ഒരു ഹിന്ദി സിനിമ മൂന്ന് ദിവസങ്ങൾക്കുള്ളിൽ 200 കോടിയിലധികം നേടുന്നത്. ആ​ഗോളതലത്തിൽ നൂറ് കോടി ക്ലബ്ബിൽ കയറുന്ന ഏഴാമത്തെ ഇന്ത്യൻ ചിത്രമായി ഷാരൂഖ് ഖാന്റെ ‘ജവാൻ’ സ്ഥാനം പിടിച്ചിരുന്നു .കൂടാതെ നൂറ് കോടി ക്ലബിൽ കേറുന്ന ഷാരൂഖ് ഖാ​ന്റെ രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിന് ലഭിച്ചിരുന്നു. അവസാനം പ്ര‍ർശനത്തിനെത്തിയ ഷാരൂഖ് ഖാന്റെ പഠാൻ 108 കോടി രൂപയുടെ ആഗോള ഓപ്പണിംഗ് സ്വന്തമാക്കിയിരുന്നു.

ജവാൻ സിനിമക്ക് ലോകമെമ്പാടും ഗംഭീര ഹൈപ്പ് നൽകിയത് ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കാൻ കാരണമായിട്ടുണ്ട് .ചിത്രത്തിൻറെ ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചിരുന്നു .ആയിരക്കണക്കിനാളുകളാണ് ആ ദിവസം അവിടെ എത്തിച്ചേർന്നിട്ടുണ്ടായിരുന്നത്.സിനിമയിലെ മൊട്ടത്തല ആദ്യത്തേതും അവസാനത്തേതും ആയിരിക്കുമെന്നും ഈ രൂപത്തിൽ ഇനി തന്നെ കാണാൻ സാധിക്കില്ലെന്നും ‘മൊട്ട’ ലുക്കിൽ കാണാൻ ജവാന്റെ ഷോയ്ക്ക് ആരാധകരെ ഷാരൂഖ് ക്ഷണിച്ചതും ചിത്രത്തിന് വലിയ ഹൈപ്പ് നൽകിയിരുന്നു.

ഷാരൂഖ് ഖാൻ, നയൻ‌താര എന്നിവരെ കൂടാതെ വിജയ് സേതുപതി, ദീപിക പദുക്കോൺ, പ്രിയ മണി തുടങ്ങിയ വലിയൊരു താരനിര തന്നെ അഭിനയിക്കുന്നുണ്ട്. നയൻതാരയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഔദ്യോഗികമായി ഹിന്ദിയിലാണ് ജവാൻ പുറത്തിറങ്ങിയത് എങ്കിലും തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസാണ് ജവാന്‍ ലഭിച്ചത്.

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here