സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഔട്ട് -ആന്‍ഡ്-ഔട്ട് ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ലിയോയിലെ സെക്കന്റ് സിംഗിള്‍ റിലീസായി. ദളപതി വിജയും സംവിധായകന്‍ ലോകേഷ് കനകരാജുമായി ഒരുമിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വാനോളമാണ്. ചിത്രത്തില്‍ അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ ബാഡ് ആസ് എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് ഇന്ന് റിലീസായത്. ഒക്ടോബര്‍ 19 നു ഗ്രാന്‍ഡ് റിലീസായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ സിംഗിള്‍ നാന്‍ റെഡിയുടെ വന്‍വിജയത്തിന് ശേഷമാണ് രണ്ടാമത്തെ സിംഗിള്‍ പ്രേക്ഷകരിലേക്കെത്തുന്നത്.
കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് റിലീസായ ഗാനത്തിന്റെ ഗ്ലിമ്ബ്‌സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി മണിക്കൂറുകള്‍ക്കുള്ളില്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്തു എത്തിയിരുന്നു. വിഷ്ണു ഇടവന്‍ രചിച്ച വരികള്‍ക്ക് സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ ആലപിച്ച ബാഡ് ആസ് ഗാനം ആരാധകര്‍ക്കിടയില്‍ നിമിഷ നേരം കൊണ്ട് തന്നെ തരംഗമായിക്കൊണ്ടിരിക്കുകയാണ്.
സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍. ദളപതി വിജയോടൊപ്പം വമ്പന്‍ താര നിരയാണ് ലിയോയില്‍ ഉള്ളത് . തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.
ജയിലറിന് ശേഷം അനിരുദ്ധ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ലിയോ. ബാഡ് ആസ് എന്ന ട്രാക്കിന്റെ സ്വഭാവം എന്തെന്ന് വെളിപ്പെടുത്തുന്നതാണ് 25 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ലിറിക് വീഡിയോ. ടൈറ്റില്‍ കഥാപാത്രമായ വിജയിയുടെ ലിയോ ദാസിനെ അവതരിപ്പിച്ചുകൊണ്ടുള്ളതാണ് ഗാനം.
സുരക്ഷാകാരണങ്ങളെ മുന്‍നിര്‍ത്തി ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് റദ്ദാക്കുകയാണെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. അതിന് പകരമായി ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ സ്ഥിരമായി എത്തിക്കുമെന്നും. പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ പ്രൊമോഷണല്‍ മെറ്റീരിയല്‍ ആണ് ഈ സോംഗ് ഗ്ലിംപ്‌സ്. വിജയ്‌യുടെ കഴിഞ്ഞ രണ്ട് ചിത്രങ്ങളായ ബീസ്റ്റിന്റെയും മാസ്റ്ററിന്റെയും സംഗീത സംവിധാനം അനിരുദ്ധ് ആയിരുന്നു.
അതേസമയം തമിഴ് സിനിമാപ്രേമികളില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണ് ലിയോ. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രം, വിക്രത്തിന്റെ വന്‍ വിജയത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയെല്ലാം ചിത്രത്തിന് കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ഘടകമാണ്.