നയൻസില്ല പകരം ദീപിക ; ഫോർബ്‌സ് ലിസ്റ്റ് പുറത്തെത്തി

0
243

സിനിമാതാരങ്ങളുടെ പ്രതിഫലം എന്നും ചർച്ചയാകാറുള്ള ഒന്നാണ്.മോളിവുഡ് ടോളിവുഡ് ബോളിവുഡ് എന്ന വ്യത്യാസം ഒന്നും ഇവിടെയുണ്ടാകാറില്ല.താരങ്ങളുടെ ലുക്കും സ്റ്റൈലും പോലെ തന്നെയാണ് പ്രതിഫലവും.ഓരോ താരങ്ങളും പ്രത്യേകിച്ച് കൂടുതൽ ഫൻബേസുള്ള താരങ്ങൾ ആണെങ്കിൽ ഒരു സിനിമക്ക് എത്രത്തോളം പ്രതിഫലം വാങ്ങുന്നു എന്നറിയാൻ ആരാധകർക്ക് എപ്പോഴും ആകാംക്ഷ കൂടുതലാണ്.ഓരോ സിനിമയിറങ്ങുമ്പോഴും സോഷ്യല്മീഡിയയയിലടക്കം ഇതുമായി ബന്ധപ്പെട്ട ചർച്ചകളും സജീവമാകാറുണ്ട്.ഇപ്പോൾ അത്തരത്തിലൊരു വാർത്തയാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

2024 ൽ ഇന്ത്യൻ സിനിമയിൽ ഏറ്റവുംകൂടുതൽ പ്രതിഫലം വാങ്ങിയ നടിയാണ് ചർച്ചകളിലെ പ്രധാന താരം.ആരാണെന്നല്ലേ ..? ബോളിവുഡ് ക്വീൻ ദീപികാ പദുക്കോൺ ആണ് 2024 ൽ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ താരസുന്ദരി.ഫോർബ്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരമാണ് നടിയെ
ഈ സ്ഥാനത്ത് എത്തിച്ചിരിക്കുന്നത്.ഒരു സിനിമയ്ക്ക് 15 മുതൽ 30 കോടി രൂപവരെയാണ് ദീപികയുടെ പ്രതിഫലമെന്നാണ് റിപ്പോർട്ട്.ആലിയാ ഭട്ട്, കങ്കണ റണൗട്ട്, പ്രിയങ്കാ ചോപ്ര, ഐശ്വര്യാ റായ് എന്നിവരെ പിന്തള്ളിയാണ് ദീപിക ഈ നേട്ടം കൈവരിചിരിക്കുന്നത്.

കങ്കണയാണ് രണ്ടാം സ്ഥാനത്ത് .15 മുതൽ 27 കോടിവരെയാണ് ബിജെപി എംപി കൂടിയായ താരത്തിന്റെ പ്രതിഫലം. 15 മുതൽ 25 കോടി വരെയാണ് മൂന്നാം സ്ഥാനത്തുള്ള പ്രിയങ്കാ ചോപ്ര വാങ്ങിയ പ്രതിഫലം. പട്ടികയിൽ നാലും അഞ്ചും സ്ഥാനത്തുള്ളത് കത്രീന കൈഫും ആലിയാ ഭട്ടുമാണ്. കത്രീന കൈഫ് ഒരു സിനിമയ്ക്ക് 25 കോടി പ്രതിഫലമായി വാങ്ങുമ്പോൾ ആലിയയുടേത് 20 കോടിയാണ്.18 കോടി വാങ്ങുന്ന കരീന കപുർ, 15 കോടി വാങ്ങുന്ന ശ്രദ്ധ കപുർ, 14 കോടി പ്രതിഫലം പറ്റുന്ന വിദ്യാ ബാലൻ എന്നിവരാണ് ഇവർക്ക് പിന്നിലുള്ളത്. ഈ ലിസ്റ്റിലെ അവസാന രണ്ട് സ്ഥാനക്കാർ 12 കോടി പ്രതിഫലമുള്ള അനുഷ്ക ശർമയും ഒരു സിനിമയ്ക്ക് 10 കോടി വാങ്ങുന്ന ഐശ്വര്യാ റായിയുമാണ്.

പഠാന്‍, ജവാന്‍ എന്നീ ചിത്രങ്ങളുടെ വമ്പന്‍ വിജയമാണ് നടിയുടെ ബ്രാന്‍ഡ് മൂല്യം ഉയര്‍ത്തിയതെന്ന കാര്യത്തിൽ സംശയമില്ല.പഠാനിലൂടെ ആയിരം കോടി ക്ലബില്‍ ഇടംപിടിക്കുന്ന ആദ്യ നടിയായും ദീപിക മാറിയിരുന്നു.ബോളിവുഡ് ബോക്സോഫീസിൽ കോടികൾ വാരിയ ഷാരൂഖ് ഖാൻ ചിത്രം ജവാനിൽ വെറും ഇരുപത് മിനുട്ട് മാത്രമായിരുന്നുവെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു താരത്തിന്റേത്.ചിത്രത്തിൽ നായികയായ നയൻതാരയേക്കാൾ ഉയർന്ന പ്രതിഫലമാണ് ദീപിക വാങ്ങിയതെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നയൻതാരയ്ക്ക് ജവാനിൽ ലഭിച്ച പ്രതിഫലം 10 കോടിയായിരുന്നു.എന്നാൽ, അതിഥി വേഷത്തിലെത്തിയ ദീപികയുടെ പ്രതിഫലം 15 കോടിക്കും 30 കോടിക്കും ഇടയിലാണെന്നായിരുന്നു റിപ്പോർട്ടുകൾ.തൊട്ടുപിന്നാലെ താരം തന്നെ ഈ വാർത്ത നിഷേധിച്ച് രംഗത്ത് എത്തുകയും ചെയ്തു.ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചതെന്നും ഷാരൂഖ് ഖാൻ ചിത്രത്തിൽ ഗസ്റ്റ് റോളിലെത്താൻ തനിക്ക് യാതൊരു മടിയുമില്ല. അതിന് പ്രതിഫലവും വാങ്ങില്ല എന്നാണ് ദീപിക അന്ന് വ്യക്തമാക്കിയത്.

നടിയുടെ റിലീസിനൊരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് നാ​ഗ് അശ്വിൻ സംവിധാനംചെയ്ത് പ്രഭാസ് നായകനാവുന്ന കൽക്കി 2898 എ.ഡി.അമിതാഭ് ബച്ചൻ കമൽ ഹാസൻ,ദിഷ പഠാനി തുടങ്ങി വലി താരനിര ഭാഗമാകുന്ന ചിത്രത്തിൽ പ്രഭാസിന്റെ നായികയായാണ് ദീപികയെത്തുക.പത്മ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് സോഷ്യൽമീഡിയയിൽ ലഭിച്ചത്.ബിസി 3101ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം.മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്.ചിത്രം അടുത്തമാസം റിലീസിനെത്തും.രോഹിത് ഷെട്ടിയുടെ സിങ്കം സീരീസിലെ പുതിയചിത്രം, ഒരു ഹോളിവുഡ് ചിത്രം എന്നിവയാണ് താരത്തിന്റേതായി വരാനിരിക്കുന്ന പ്രോജക്ടുകൾ

അതേസമയം ലിസ്റ്റിൽ സൗത്ത് ഇന്ത്യയിൽ നിന്നുള്ള നടിമാർ ആരുംതന്നെയില്ല എന്നതും ഒരുഭാഗത്ത് ചർച്ചയാകുന്നുണ്ട്.എന്തായാലും ഫോബ്സിന്റെ ലിസ്റ്റ് പുറത്തെത്തിയതും ആരാധകർ ഒന്നടങ്കം ഞെട്ടലിലാണ്.ഒരു ചിത്രത്തിന് മുപ്പത് കോടി പ്രതിഫലം വാങ്ങുന്ന താരത്തിന്റെ ആകെ ആസ്തി എത്രയായിരിക്കും എന്നതിനെക്കുറിച്ചും ഇതിനോടകം ചർച്ചകൾ തകൃതിയായി നടക്കുന്നുണ്ട്.നിലവിൽ തൊട്ടതെല്ലാം പൊന്നാകുന്ന നടിയെന്നാണ് സിനിമാലോകം താരത്തെ വിശേഷിപ്പിക്കുന്നത്.വരാനിരിക്കുന്ന പ്രോജക്ടുകൾ കൂടി ഹിറ്റായി കഴിഞ്ഞാൽ പ്രതിഫലം നാല്പതോ അമ്പതോ അറുപതോ ആയാലും അത്ഭുതമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here