കയ്യില്‍ ഐസ്‌ക്രീമുമായി ദീപിക പദുകോണ്‍;ചിത്രം വൈറലാവുന്നു

0
110

ബോളിവുഡില്‍ ഏറ്റവും ആരാധകരുള്ള നടിയാണ് ദീപിക പദുകോണ്‍. സോഷ്യല്‍ മീഡിയയിലെ താരത്തിന്റെ പോസ്റ്റുകളെല്ലാം വൈറലാവാറുണ്ട്.

പുതിയ ചിത്രം ഫൈറ്ററിന്റെ തിരക്കിലാണ് താരമിപ്പോള്‍. ഷൂട്ടിങ്ങിന്റെ തിരക്കിനിടയില്‍ നിന്നുള്ള താരത്തിന്റെ കോള്‍ഡ് മീല്‍ ബ്രേക്കാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. കയ്യില്‍ ഐസ്‌ക്രീമുമായി നില്‍ക്കുന്ന ചിത്രമാണ് ദീപിക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.


ബ്ലൂ ഡെനിം ജീന്‍സും ജാക്കറ്റുമാണ് ദീപികയുടെ വേഷം. കയ്യില്‍ ഐസ്‌ക്രീമുമായി നിറഞ്ഞ ചിരിയോടെ നില്‍ക്കുന്ന താരത്തെയാണ് ചിത്രത്തില്‍ കാണുന്നത്. മൈ കോള്‍ഡ് മീല്‍ എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവച്ചത്. അതിനൊപ്പം ഫൈറ്റര്‍ എന്ന ഹാഷ്ടാഗും കൊടുത്തിട്ടുണ്ട്. നിമിഷ നേരംകൊണ്ട് ചിത്രത്തിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്.

ബാഡ്മിന്റണ്‍ താരം പിവി സിന്ധു രസകരമായ കമന്റാണ് ചെയ്തത്. മനോഹരമായ ചിത്രം, ദയവായി എന്റെ പങ്കു കൂടി കഴിക്കൂ. എനിക്കെന്തായാലും കഴിക്കാനാവില്ല. എന്നാണ് സിന്ധു കുറിച്ചത്. അതിനിടെ ചിലരുടെ ശ്രദ്ധ പതിഞ്ഞത് ദീപികയുടെ ചിരിച്ചുള്ള നില്‍പ്പ് കണ്ട് പിന്നില്‍ നിന്ന് ചിരിക്കുന്ന ആളുടെ നേരെയാണ്. ദീപികയുടെ സന്തോഷം അദ്ദേഹത്തിലേക്കും പകര്‍ന്നു എന്നാണ് കമന്റുകള്‍.


അതേസമയം, ബോക്‌സോഫീസില്‍ വന്‍ വിജയം നേടിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ധും3. 2013 ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ കത്രീന കൈഫായിരുന്നു നായിക. നടിയുടെ കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രങ്ങളിലൊന്നായിരുന്നു അത്.
ചിത്രത്തില്‍ ആദ്യം നായികയായി പരിഗണിച്ചത് ദീപിക പദുകോണിനെയായിരുന്നത്രേ. നടി തന്നെയാണ് ഒരു അഭിമുഖത്തിലല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിലെ നായകന്‍ ഇടപെട്ട് അവസാനനിമിഷം ചിത്രത്തില്‍ ഒഴിവാക്കി. സിനിമയുടെ പേര് എടുത്തു പറയാതെയാണ് ദീപിക ഇക്കാര്യം വെളിപ്പെടുത്തിയത്.


ഒരു ചിത്രത്തിനായി നിര്‍മാതാവ് എന്നെ സമീപിച്ചു. ആ സിനിമയിലൂടെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും എന്റെ കരിയര്‍ മാറുമെന്നും ഞാന്‍ വിചാരിച്ചു. ഉറപ്പായിരുന്നു ആ സിനിമ. എന്നാല്‍ ആ സമയം നായകന്‍ ഒരു യാത്രയിലായിരുന്നു. അദ്ദേഹം തിരികെ എത്തിയതിന് ശേഷം സംസാരിക്കാമെന്നു പറഞ്ഞു. ചിത്രത്തിനായി ഞാന്‍ വളരെയധികം ആവേശത്തിലായിരുന്നു. പിന്നീട് ആ സിനിമയില്‍ ഞാന്‍ ഭാഗമല്ലെന്ന് മനസിലായി. ഇത് എന്നെ ഏറെ വേദനിപ്പിച്ചു- ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ ദീപിക പദുകോണ്‍ പറഞ്ഞു.
കരിയറില്‍ ഏറ്റവും വഴിത്തിരിവായ ചിത്രം അയാന്‍ മുഖര്‍ജിയുടെ യേ ജവാനി ഹേ ദീവാനിയാണെന്നും ദീപിക കൂട്ടിച്ചേര്‍ത്തു. എന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു അത്. ആ സിനിമ ചെയ്യാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്- ദീപിക വ്യക്കമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here