തമിഴ് താര സംഘടന നടികര്‍ സംഘത്തിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി നടൻ ധനുഷ്

0
126

മിഴ് ചലച്ചിത്രതാര സംഘടനയായ നടികര്‍ സംഘത്തിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി നടൻ ധനുഷ്.നടികര്‍ സംഘത്തിന്റെ പ്രസിഡന്റ് നാസറും ഖജാൻജി കാർത്തിയും ചേർന്നാണ് സംഭാവന ഏറ്റുവാങ്ങിയത്.ഏഴ് വർഷം മുമ്പാണ് ടി നഗറിൽ നടികർ സംഘം ആസ്ഥാന മന്ദിരത്തിന്റെ നിർമാണം ആരംഭിച്ചത്. കൊവിഡും മറ്റ് സാമ്പത്തിക പ്രതിസന്ധിയും മൂലം നിർമ്മാണം പാതിവഴിയിൽ മുടങ്ങുകയായിരുന്നു.ശേഷം നടൻ വിജയ്, കമൽഹാസൻ, തമിഴ്‌നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ തുടങ്ങിയവരും സംഘടനയ്ക്കായി ഒരോ കോടി രൂപ വീതം സംഭാവന ചെയ്തതിന് ശേഷമാണ് നിർമാണം പുനരാരംഭിച്ചത്.

അതേസമയം ധനുഷിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് രായൻ.സണ്‍ പിച്ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായികയായെത്തുന്നത്.നിത്യ മേനോൻ ,കാളിദാസ് ജയറാം, എസ് ജെ സൂര്യ, സുന്ദീപ് കിഷന്‍, വരലക്ഷ്മി ശരത്കുമാര്‍, ദുഷ്‌റ വിജയന്‍, പ്രകാശ് രാജ്, സെല്‍വരാഘവന്‍ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. എ ആർ റഹ്മാൻ ആണ് ചിത്രത്തിലെ ​ഗാനങ്ങൾക്ക് സം​ഗീതം പകർന്നിരിക്കുന്നത്. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിന് എത്തും.

രായന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് ധനുഷ് തന്നെയാണ്.ധനുഷിന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണ് രായൻ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് .കഴിഞ്ഞവർഷം ജൂലായിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നത്. 2017-ൽ പുറത്തിറങ്ങിയ പാ പാണ്ടിയാണ് ധനുഷ് ആദ്യം സംവിധാനം ചെയ്ത ചിത്രം.മലയാളിതാരങ്ങളായ മാത്യു തോമസ്, അനിഖ സുരേന്ദ്രൻ, പ്രിയാ വാര്യർ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ‘നിലവുക്ക് എൻമേൽ എന്നടീ കോപം’ എന്ന ചിത്രവും ധനുഷ് പിന്നീട് സംവിധാനം ചെയ്യുന്നുണ്ട്. ഇതിന്റെ തിരക്കഥയും ധനുഷിന്റേത് തന്നെയാണ്. രായൻ സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഓം പ്രകാശ് ആണ്. പീറ്റർ ഹെയ്ൻ ആണ് സംഘട്ടന സംവിധാനം ചെയ്യുന്നത്.ശ്രേയസ് ശ്രീനിവാസനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയെത്തുന്നത്.

ചിത്രത്തിലെ ഒരു ഗാനം കഴിഞ്ഞ ദിവസവം പുറത്തിറങ്ങിയിരുന്നു.നിമിഷനേരം കൊണ്ടാണ് ഗാനം സോഷ്യല്മീഡിയയയിൽ വൈറൽ ആയത്.‘അടങ്ങാത്ത അസുരൻ’ എന്ന് പേരിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് എ ആർ റഹ്മാനും ധനുഷും ചേർന്നാണ്.കേൾക്കുമ്പോൾ ആവേശവും അതിലുപരി ചോരത്തിളപ്പും ഒരേസമയം ഉളവാക്കുന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തെത്തിയിരിക്കുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here