ധനുഷ്, നാഗാര്‍ജുന, ശേഖര്‍ കമ്മൂല ചിത്രം ‘കുബേര’; ഫസ്റ്റ് ലുക്ക് പുറത്ത്

0
138

നുഷ്, നാഗാര്‍ജുന അക്കിനേനി, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖര്‍ കമ്മുല പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ‘കുബേര’പുറത്ത്. ശ്രീ വെങ്കിടേശ്വര സിനിമാസ് എല്‍ എല്‍ പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളില്‍ സുനില്‍ നാരംഗും പുസ്‌കൂര്‍ രാം മോഹന്‍ റാവുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സൊണാലി നാരംഗ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റില്‍ ശിവരാത്രി നാളില്‍ അന്നൗന്‍സ് ചെയ്തു. കുബേരയുടെ ഫസ്റ്റ് ലുക്കും മോഷന്‍ പോസ്റ്ററും പുറത്ത് വരുമ്പോള്‍ ആത്മീയത നിറഞ്ഞ് നില്‍ക്കുകയാണ്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ധനുഷിന്റെ കഥാപാത്രം ടൈറ്റിലുമായി നേരെ വിപരീതമായിട്ടാണ് നില്‍ക്കുന്നത്.

അതിനാല്‍ തന്നെ ചിത്രത്തില്‍ എന്ത് കഥാപാത്രമാണ് ധനുഷ് അവതരിപ്പിക്കുന്നത് എന്നത് സംബന്ധിച്ച് ആകാംഷ നിറഞ്ഞ് നില്‍ക്കുകയാണ്. നാഗാര്‍ജുന അവതരിപ്പിക്കുന്ന കഥാപാത്രവും എന്താണ് എന്നത് ആകാംഷ നിറഞ്ഞ് നില്‍ക്കുകയാണ്. എന്നാല്‍ നാഗാര്‍ജുനയുടെ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വിടും. രശ്മിക മന്ദന ചിത്രത്തില്‍ നായികയായി എത്തുന്നു. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രം മികച്ച പ്രൊഡക്ഷന്‍ ക്വാളിറ്റിയിലാണ് ഒരുങ്ങുന്നത്. ഛായാഗ്രഹണം: നികേത് ബൊമ്മി, പ്രൊഡക്ഷന്‍ ഡിസൈന്‍: രാമകൃഷ്ണ സബ്ബാനി, മോണിക്ക നിഗോത്രേ, മാര്‍ക്കറ്റിംഗ്: വാള്‍സ് ആന്‍ഡ് ട്രന്‍ഡ്‌സ്, പിആര്‍ഒ: ശബരി.

അതേസമയം, ധനുഷ് സംവിധാനം ചെയ്യുന്ന രായന്‍ എന്ന ചിത്രത്തിന് മകന്‍ യാത്ര ക്യാമറ ചലിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അഭിനയരംഗത്താണ് യാത്ര അരങ്ങേറ്റം കുറിച്ചതെങ്കിലും ഛായാഗ്രഹണ രംഗത്ത് പ്രവര്‍ത്തിക്കാനാണ് ആഗ്രഹം. ധനുഷിന്റെ കൂടെ അവാര്‍ഡ് ഷോകളിലും ഓഡിയോ ലോഞ്ച് പരിപാടികളിലും മാത്രമേ യാത്രയെയും അനുജന്‍ ലിംഗയെ കാണാറുള്ളൂ. അതേസമയം രായന്‍ പൂര്‍ണമായും ആക്ഷന്‍ ഗ്യാങ്സ്റ്റര്‍ ചിത്രമാണ്. അപര്‍ണ ബാലമുരളിയാണ് നായിക. എ.ആര്‍. റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് പീറ്റര്‍ ഹെയ്ന്‍ ആണ് ആക്ഷന്‍ കൊറിയോഗ്രഫി. സണ്‍ പിക്ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ ആണ് നിര്‍മ്മാണം. തമിഴിനു പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here