വ്യത്യസ്ത ഗെറ്റപ്പിൽ ധനുഷ്; ചിത്രങ്ങൾ വൈറൽ

0
1002

തെന്നിന്ത്യയിലെ സൂപ്പർഹിറ്റ് താരങ്ങളിൽ ഒരാളാണ് ധനുഷ്. തന്റേതായ ശൈലി കൊണ്ട് വ്യത്യസ്തനായ ധനുഷ് അഭിനയിച്ച ചിത്രങ്ങൾ എല്ലാം ബോക്സ്ഓഫീസിൽ വൻ വിജയമായിരുന്നു. തെന്നിന്ത്യൻ സിനിമകൾക്ക് പുറമെ ബോളിവുഡിലും ഹോളിവുഡിലും അരങ്ങേറ്റം കുറിച്ച ധനുഷ് ആഗോളതലത്തിലും പ്രശസ്തനായിരുന്നു.

Dhanush's 'Vaathi' pre-release event is to happen in Hyderabad on February  14 | Tamil Movie News - Times of India

ഇപ്പോഴിതാ ധനുഷ് മുംബൈ എയർപോർട്ടിൽ ഇറങ്ങിയ ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. നീണ്ട താടിയും മുടിയും ആയി വ്യത്യസ്ത ഗെറ്റപ്പിലുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഇതിനോടകം ഏറ്റെടുത്തിരിക്കുകയാണ്.

IN PICS: Dhanush looks unrecognisable in new look as he gets spotted at  Mumbai airport

റോക്കി, സാനി കായിധം എന്നീ ചിത്രങ്ങഒളരുക്കിയ അരുൺ മാതേശ്വരനും ധനുഷും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. ധനുഷ് ഇതുവരെ ചെയ്ത ചിത്രങ്ങിളിൽ വച്ച് ബിഗ് ബജറ്റിലാണ് ക്യാപ്റ്റൻ മില്ലർ ഒരുങ്ങുന്നത്. തമിഴിന് പുറമേ ഹിന്ദി, തെലുഗു ക്യാപ്റ്റൻ മില്ലർ ദിവാലി റിലീസ് ആയി എത്തും.

CAPTAIN MILLER - Official Pooja Event Video | Dhanush | GV Prakash | Arun  Matheswaran - YouTube

1940 കളുടെ പശ്ചാത്തലത്തിലുള്ള ഗ്യാങ്സ്റ്റർ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. പ്രിയങ്ക മോഹനാണ് ചിത്രത്തിലെ നായിക. ശിവ രാജ്കുമാർ, സുന്ദീപ് കിഷൻ, നിവേദിത സതീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Captain Miller Release Date, Star Cast, Plot, Trailer, Budget & More -  JanBharat Times

അതേസമയം,വിവാദങ്ങള്‍ ഒന്നൊഴിയാതെ പിന്തുടരുകയാണ് ചിത്രത്തെ. സിനിമയുടെ ചിത്രീകരണത്തിനെതിരെ തെങ്കാശിയിലെ പരിസ്ഥിതി സ്‌നേഹികള്‍ ഉയര്‍ത്തിയ പ്രതിഷേധത്തിന് പിന്നാലെ മധുരയിലും സമാനരീതിയിലുള്ള സ്വരങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. മധുരയില്‍ ഈയിടെ രൂപീകരിച്ച അരിട്ടാപട്ടി ബയോഡൈവേഴ്‌സിറ്റി ഹെറിറ്റേജ് സൈറ്റിലെ ചിത്രീകരണമാണ് ഇതിനിടയാക്കിയത്.

Captain Miller (2023) - IMDb

സിനിമാ ചിത്രീകരണത്തിനാവശ്യമായ അനുമതികളൊന്നും എടുക്കാതെയാണ് ക്യാപ്റ്റന്‍ മില്ലര്‍ എന്ന സിനിമയുടെ ചിത്രീകരണം അരിട്ടാപട്ടിയില്‍ നടക്കുന്നതെന്ന് അരിട്ടാപട്ടി കണ്‍സര്‍വേഷന്‍ സൊസൈറ്റി ആരോപിച്ചു. സിനിമയിലെ ബോംബ് സ്‌ഫോടനരംഗങ്ങള്‍ ചിത്രീകരിച്ച രീതിയാണ് ഇവരെ അതൃപ്തരാക്കിയത്. ജൈവവൈവിധ്യ മേഖലയായ ഇവിടെ ഇത്തരത്തിലുള്ള ചിത്രീകരണം എന്തടിസ്ഥാനത്തിലാണെന്നാണ് ഇവരുടെ ചോദ്യം.

Captain Miller (2023) - IMDb

മുമ്പ് ഇതേ സിനിമയ്ക്കായി തെങ്കാശി ജില്ലയിലെ കളക്കാട് മുണ്ടന്തുറ ടൈഗര്‍ റിസര്‍വ് (കെഎംടിആര്‍) സംരക്ഷണ മേഖലയില്‍ ചെങ്കുളം കനാലിന് കുറുകെയുള്ള അനധികൃതമായി തടിപ്പാലം തീര്‍ത്തെന്ന് ആക്ഷേപമുണ്ടായിരുന്നു. കനാലിന്റെ തീരം നശിപ്പിക്കുകയും വന്യജീവികളെ തടസ്സപ്പെടുത്തുകയും ചെയ്തുവെന്നും വനംവകുപ്പിന്റെ അധീനതയിലുള്ള പ്രദേശങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങളുള്ള ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാത്തിനും പുറമേ, സിനിമാ സംഘം ഹൈ ബീം ലൈറ്റുകളും ബോണ്‍ഫയറുകളും ഉപയോഗിക്കുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു.

Actor Dhanush starrer 'Captain Miller' movie launched with grand pooja  ceremony – Navjeevan Express

ഇതിനെത്തുടര്‍ന്ന്, തെങ്കാശി ജില്ലാ കളക്ടര്‍ ദുരൈ രവിചന്ദ്രന്‍ ഷൂട്ടിംഗ് നിര്‍ത്തിവെപ്പിച്ചു. ഇത് സിനിമാ നിരൂപകര്‍ക്കിടയില്‍ വളരെയധികം ചര്‍ച്ചകള്‍ക്ക് കാരണമായി. പിന്നീട്, ആവശ്യമായ അംഗീകാരം നേടിയ ശേഷമാണ് ‘ക്യാപ്റ്റന്‍ മില്ലര്‍’ ഷൂട്ട് പുനരാരംഭിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here