”തേരി മേരി” സിനിമയുടെ ടൈറ്റിൽ ലോഞ്ച് വേദിയിൽ വെച്ച് നടൻ ശ്രീനാഥ് ഭാസി
മാധ്യമ പ്രവർത്തകനായ ഹെെദർ അലിയോട് മോശമായി പെരുമാറിയത് വലിയ രീതിയിൽ വാർത്തയായിരുന്നു.ഇപ്പോൾ ഇക്കാര്യത്തിൽ അഭിപ്രായവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന്മാരായ അജു വർഗീസും ധ്യാൻ ശ്രീനിവാസനും.പൊതുവേദിയിൽ ശത്രുക്കൾ ആണെങ്കിൽ പോലും പരസ്പര ബഹുമാനം നൽകണമെന്നും അത്തരത്തിൽ പെരുമാറിയത് മോശമായി പോയെന്നും ഇരുവരും പറഞ്ഞു.
”ശത്രുക്കൾ ആണെങ്കിൽ പോലും നൽകേണ്ട പരസ്പര ബഹുമാനമുണ്ട്.സത്യത്തിൽ അത് പഠിക്കേണ്ടത് രാഷ്ട്രീയക്കാരിൽ നിന്നാണ് എത്രയൊക്കെ എതിരഭിപ്രായങ്ങൾ ഉണ്ടെങ്കിലും മുതിർന്ന രാഷ്ട്രീയ പ്രവർത്തകർ പരസപരം ബഹുമാനം കാണിക്കും.ഇന്ത്യൻ ക്രിക്കറ്റ് ടീമും പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമും ബദ്ധ ശത്രുക്കളാണ്.പക്ഷെ പൊതുവേദിയിൽ അവർ കാണിക്കുന്ന പരസ്പര ബഹുമാനം ഉണ്ട്.ആ ഒരു ബഹുമാനം പോലും ഞാൻ ഇന്നലെയുണ്ടായ പ്രസ് മീറ്റിൽ കണ്ടില്ല എന്ന് അജു വർഗീസ് പറഞ്ഞു.”
അതേസമയം ഒരു പൊതു വേദിയിൽ അത്തരത്തിൽ പെരുമാറാൻ പാടില്ലായിരുന്നു എന്നാണ് ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്.”വളരെ മോശമായി പോയി.ഷൈൻ ആയാലും ശ്രീനാഥ് ഭാസി ആയാലും രണ്ടും എന്റെ അടുത്ത സുഹൃത്തുക്കളാണ്.അവരിൽ രണ്ടുപേരിലും ആ ബഹുമാനം ഞാൻ കണ്ടിരുന്നില്ല എന്നും ധ്യാൻ പറഞ്ഞു.”
ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഹണി റോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന തേരി മേരി എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും.സിനിമയുമായി ബന്ധപെട്ട് വേദിയിൽ നിന്ന് സംസാരിക്കവെ ആയിരുന്നു നടൻ ശ്രീനാഥ് ഭാസി മാധ്യമപ്രവർത്തകൻ ഹൈദർ അലിക്കെതിരെ വളരെ മോശമായ രീതിയിൽ സംസാരിച്ചത്. തന്നെ വെച്ച് നിരവധി വർത്തകളുണ്ടാക്കി ലാഭമുണ്ടാക്കി എന്ന തരത്തിൽ വളരെ വൃത്തികെട്ട വാക്കുകളുപയോഗിച്ചുകൊണ്ട് ആയിരുന്നു താരം വേദിയിൽ നിന്ന് ഹെെദർ അലിക്കെതിരെ സംസാരിച്ചത്. എന്നാൽ അതിനൊത്ത ചുട്ട മറുപടിയായിരുന്നു ഭാസിക്ക് തിരിച്ചു കിട്ടിയത്.
അങ്ങനെ താരത്തെവെച്ച് ലാഭമുണ്ടാക്കേണ്ട അവസ്ഥ തനിക്കു വന്നിട്ടില്ലെന്നും, താരത്തിന് അക്കാര്യത്തിൽ തെറ്റുപറ്റിയെന്നും ഹെെദർ അലി പറഞ്ഞു. വേദിയിൽ വിളിച്ചു വരുത്തി അപമാനിക്കുന്ന രീതിയിലായിരുന്നു ശ്രീനാഥ് ഭാസി പെരുമാറിയത്. തന്റെ യാത്ര വേറെയാണെന്നും താരത്തിന്റെ യാത്ര വേറെയാണെന്നുമാണ് ശ്രീനാഥ് ഭാസിക്ക് ഹെെദർ അലിയിൽ നിന്നും കിട്ടിയ ചുട്ട മറുപടി.
ഇതിനു മുൻപും ഒരു അഭിമുഖത്തിനിടയിൽവെച്ചു വനിതാ മാധ്യമപ്രവർത്തകക്കെതിരെ മോശമായി സംസാരിച്ചതിനും അപമാനിച്ചതിനും താരത്തിനെതിരെ ഫിലിം നിർമ്മാതാക്കളുടെ സംഘടന നടപടിയെടുത്തിരുന്നു.

