”അലൻസിയർ ആളാകാൻ നോക്കിയതാണ്, അത്തരം അഭിപ്രായമുള്ളവർ ചടങ്ങ് ബഹിഷ്‌ക്കരിക്കുകയാണ് വേണ്ടത്” ; ധ്യാൻ ശ്രീനിവാസൻ

0
305

മ്പത്തിമൂന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങിൽ നടൻ അലൻസിയർ നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ.ഇത്തരം അഭിപ്രായങ്ങൾ ഉള്ളവർ പരിപാടിക്ക് പോകാതിരിക്കുന്നതാണ് നല്ലതെന്നും ഒരു സദസ്സ് ലഭിച്ചപ്പോൾ അദ്ദേഹം ആളാകാൻ നോക്കിയതാണെന്നും ധ്യാൻ പറയുന്നു.നദികളിൽ സുന്ദരി യമുനയുടെ വിജയാഘോഷത്തിനിടയിലാണ് നടൻ ഇക്കാര്യത്തിൽ അഭിപ്രായം തുറന്ന് പറഞ്ഞത്.

”വളരെ അടുത്ത സുഹൃത്തും ജേഷ്ഠതുല്യനുമായ ഒരാളാണ് അലൻസിയർ. അത്തരം അഭിപ്രായങ്ങൾ ഉള്ളവർ പരിപാടിക്ക് പോകാതിരിക്കുന്നതാണ് നല്ലത്.അല്ലെങ്കിൽ ബഹിഷ്‌ക്കരിക്കുക.അദ്ദേഹം ഈ പരിപാടിയിൽ ഇത് പറയാൻ വേണ്ടി മാത്രം പോയത് പോലെയാണ് എനിക്ക് തോന്നിയത്.ചില ആളുകളുടെ ഒരു സ്വഭാവമാണ് ഒരു സ്റ്റേജ് ലഭിക്കുമ്പോൾ ആളാകാൻ നോക്കുക എന്നത്.അതാണ് ഇവിടെയും സംഭവിച്ചത്.ഈ സംഭവത്തിൽ നടപടി എടുക്കേണ്ടത് നമ്മുടെ ഭരണസംവിധാനമാണ്.എന്തുകൊണ്ടാണ് ഇത്രയും സമയം കഴിഞ്ഞിട്ടും അതിൽ നടപടി എടുക്കാത്തതെന്ന് എനിക്കറിയില്ല.”സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ അലന്‍സിയറിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.ആൺകരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ ആൺകരുത്തുള്ള ശില്പം തരണമെന്നും പെൺപ്രതിമ തന്ന് തങ്ങളെ പ്രലോഭിപ്പിക്കരുതെന്നും ചലച്ചിത്ര അവാർഡിലെ സ്ത്രീ ശിൽപം മാറ്റി ആൺകരുത്തുള്ള ശിൽപമാക്കണമെന്നും ആൺ രൂപമുള്ള ശിൽപം ഏറ്റുവാങ്ങുന്ന അന്ന് അഭിനയം മതിയാക്കുമെന്നും പറഞ്ഞുകൊണ്ട് സംസ്ഥാന ചലച്ചിത്ര വേദിയിൽ അലൻസിയർ നടത്തിയ പരാമർശമാണ് വിവാദങ്ങളിലേക്ക് വഴിയൊരുക്കിയത്. അപ്പന്‍ എന്ന സിനിമയിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു അലന്‍സിയറുടെ വിവാദ പരാമര്‍ശം.

വിഷയം സോഷ്യല്‍ മീഡിയയും കടന്ന് ഇതിനോടകം വ്യാപക ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. സിനിമാമേഖലയിലെ പ്രമുഖരുള്‍പ്പെടെ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട് .ഹരീഷ് പേരടി, ശ്രുതി ശരണ്യം, ശീതൾ ശ്യാം, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങി നിരവധി ആളുകളാണ് സാമൂഹിക മാധ്യമത്തിലൂടെ പ്രതിഷേധം അറിയിച്ചത്.മാത്രമല്ല വിവാദ പരമാർശം നടത്തിയ അലൻസിയറിനെതിരെ രൂക്ഷവിമർശനമാണ് സോഷ്യൽ മീഡിയയിലൂടെ ഉയർന്നിരിക്കുന്നത്.പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നും ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺ കരുത്തുള്ള ശില്പം തരണമെന്നും പറഞ്ഞ അലൻസിയർ ഇത്ര ചീപ്പാണോ എന്നും അദ്ദേഹം ഖജുരാഹോ ക്ഷേത്രത്തിൽ പോയാൽ ഉള്ള അവസ്ഥ എന്തായിരിക്കും എന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം ചോദിക്കുന്നത്.സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലിക്കണമെന്ന് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളും വ്യാപകമായ രീതിയിൽ ഉയര്‍ന്നു കഴിഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here