മലയാളികൾ എല്ലാവരും പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് ധ്യാൻ ശ്രീനിവാസൻ. നദികളിൽ സുന്ദരി യമുനയുടെ വിജയാഘോഷത്തിന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ധ്യാനും അജുവർഗീസും പൊളിറ്റിക്കൽ കറക്ടനസിനെക്കുറിച്ച് സംസാരിച്ചത്.
ധ്യാനിന്റെയും അജുവിന്റെയും വാക്കുകൾ…
പൊളിറ്റിക്കൽ കറക്ടനസ് വേണ്ടെന്ന് ഞാനൊരിക്കലും അഭിപ്രായം പറയില്ല. അത് നല്ലൊരു മാറ്റമാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നെ ബോഡിഷെയ്മിംഗ് നടത്തിയപ്പോൾ എനിക്ക് ജീവിതത്തിൽ വിഷമമുണ്ടായിട്ടില്ല. എന്ന് വെച്ച് ചേട്ടന് എന്നപ്പോലോരു ബോഡിഷേയ്പ്പായിരുന്നെങ്കിൽ അദ്ദേഹത്തിന് മാനസിക വിഷമമുണ്ടാക്കുന്നുണ്ടെങ്കിൽ അങ്ങനെ അഡ്രസ് ചെയ്യുന്നത് തെറ്റാണ്. സിനിമയിലുള്ളത് നമ്മുടെ സമൂഹത്തിലുള്ള കഥാപാത്രങ്ങളാണ്. വിജേഷിനും ഉണ്ണിക്കും ചുറ്റുവട്ടം കണ്ടാലേ കഥ പറയാൻ പറ്റൂ. സമൂഹത്തിൽ നിന്ന് എന്ന് പൂർണമായേ മാറ്റിയാൽ മാത്രമേ, അത് സിനിമയിൽ നിന്ന് മാറ്റാൻ സാധിക്കൂ. അത് ആശയക്കുഴപ്പത്തിലായ കാര്യമാണ്. ഇത് ആദ്യമേ കൃത്യമായ പറഞ്ഞു തരണം.
വലിയൊരു ഡിബേറ്റിനുള്ള വിഷയമാണ്. ആർക്കും കൃത്യമായി വിശദീകരിക്കാനായിട്ടില്ല. ഇതിന്റെ ഉപജ്ഞാതാവാരാണെന്ന് കണ്ടുപിടിക്കണം. എന്നിട്ട് അദ്ദേഹത്തിനോട് തന്നെ ചോദിക്കണം. നല്ലതാണെങ്കിൽ നമ്മൾ സ്വീകരിക്കാൻ തയ്യാറാണ്. അല്ലാതെ ബോഡിഷെയ്മിംഗ് നടത്തി തമാശ ഉണ്ടാക്കണമെന്ന് ഒരാഗ്രഹവുമില്ല. നിങ്ങൾ ചോദിച്ച ശരിയാണ്, ഇങ്ങനെ വെച്ച് നിങ്ങൾ കരയുന്നതെന്തിനാണ്. ഇന്നത്തെക്കാലത്ത് ഇങ്ങനെ, ഇത് ആവശ്യമാണോയെന്ന് എനിക്കും തോന്നിയിരുന്നു.
പക്ഷേ സിനിമ കാണുമ്പോൾ നമുക്ക് തോന്നുന്നത് അത്രയും നേരം പോയിരുന്നതുമെല്ലാം കണ്ണന്റെ ധൈര്യം ചോർന്നത്, അദ്ദേഹത്തെ ചെറുപ്പം മുതൽ അറിയാവുന്ന സുഹൃത്ത് അയാൾക്ക് അത് ചോദിക്കാനുള്ള സ്വാതന്ത്യമില്ലേ? അതും ഇതും തമ്മിൽ നോക്കുമ്പോൾ, എന്താണ് പൊളിറ്റിക്കൽ കറക്ടനസ് ആർക്കെങ്കിലും ഒന്ന് പറഞ്ഞ് തരാമോ?. മീഡീയാസാണല്ലോ ഫോർത്ത് പില്ലെറെന്ന് പറയുന്നത്, പല കാര്യങ്ങളും ഞങ്ങൾക്ക് അറിയില്ലെങ്കിൽ നിങ്ങൾ പറഞ്ഞ് തരണം.
മലയാളികൾ എല്ലാവരും സംഭാഷണമാരംഭിക്കുന്നത് തന്നെ ക്ഷീണിച്ചല്ലോ, തടി വെച്ചല്ലോയെന്നാണ്. അങ്ങനെയാണെങ്കിൽ ആദ്യം വിഷമിക്കുന്നത് ഞാനാണ്. കാരണം എന്നെയാണല്ലോ കളിയാക്കുന്നത്. അങ്ങനെയാണെങ്കിൽ മലയാളികൾ എല്ലാവരും പൊളിറ്റിക്കലി ഇൻകറക്ടാണ്. നമ്മൾ ആദ്യം പരസ്പരം പറയുന്നത് തന്നെ ആഹാ തടിച്ചല്ലോയെന്നാണ്. അങ്ങനെയാണെങ്കിൽ എല്ലാവരും പൊളിറ്റിക്കലി റോങ്ങാണല്ലോ? വീട്ടിൽ നിന്നിറങ്ങുമ്പോൾതന്നെ പൊളിറ്റിക്കലി ഇൻകറക്ടാണ്. തടി ഇന്ന് കൂടിയിട്ടുണ്ടല്ലോ? അങ്ങനെയുള്ളപ്പോൾ മാതാപിതാക്കൾ അറിഞ്ഞിട്ടുവില്ല. പക്ഷേ ആരെകുറിച്ച് പറഞ്ഞാലും അത് തെറ്റാണെന്നാണ് പറയുന്നത്.
അതേസമയം, ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ വിജേഷ് പനത്തൂർ, ഉണ്ണി വെല്ലോറ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നദികളിൽ സുന്ദരി യമുന’. ചിത്രം സെപ്റ്റംബർ പതിനഞ്ചിനാണ് തിയേറ്ററുകളിലെത്തുന്നത്.
സിനിമാറ്റിക് ഫിലിംസ് എൽ എൽ പിയുടെ ബാനറിൽ വിലാസ് കുമാർ, സിമി മുരളി കുന്നുംപുറത്ത് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.ഈ സിനിമയിൽ സുധീഷ്, കലാഭവൻ ഷാജോൺ, നിർമ്മൽ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹൻ സിനുലാൽ, രാജേഷ് അഴിക്കോടൻ, കിരൺ രമേശ്, ഭാനു പയ്യന്നൂർ, ശരത് ലാൽ, ദേവരാജ് കോഴിക്കോട്, അനീഷ്, ആതിര,ആമി, പാർവ്വണ, ഉണ്ണിരാജ, വിസ്മയ ശശികുമാർ തുടങ്ങിയ താരങ്ങൾ അണിനിരക്കുന്നുണ്ട്.
ഫൈസൽ അലിയാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നുത്. മനു മഞ്ജിത്ത്,ബി കെ ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് അരുൺ മുരളീധരൻ ആണ് സംഗീതം നൽകിയത്. എഡിറ്റർ-ഷമീർ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരൂർ,കല-അജയൻ മങ്ങാട്, മേക്കപ്പ് ജയൻ പൂങ്കുളം, കോസ്റ്റ്യും ഡിസൈൻ സുജിത് മട്ടന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രിജിൻ ജെസി, പ്രോജക്ട് ഡിസൈൻ അനിമാഷ്, വിജേഷ് വിശ്വം, ഫിനാൻസ് കൺട്രോളർ അഞ്ജലി നമ്പ്യാർ, പ്രൊഡക്ഷൻ മാനേജർ മെഹമൂദ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ് പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം, സ്റ്റിൽസ്-സന്തോഷ് പട്ടാമ്പി,പരസ്യക്കല- യെല്ലോടൂത്ത് എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ.
ചിരിയുടെ ഉത്സവം തീർക്കാനാണ് നദികളിൽ സുന്ദരി യമുന എത്തുന്നത്. വെള്ളം സിനിമയിലെ യഥാർത്ഥ കഥാപാത്രമായ വാട്ടർമാൻ മുരളി അവതരിപ്പിക്കുന്ന ചിത്രമാണ് ഇത്. സിനിമയുടെ മോഷൻ പോസ്റ്റർ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കണ്ണൂരിലെ നാട്ടിൻപുറങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.
കണ്ണൂരിലെ നാട്ടിൻപുറത്തെ സാധാരണക്കാരായ മനുഷ്യരുടെയും അവർക്കിടയിലെ കണ്ണൻ, വിദ്യാധരൻ, എന്നീ രണ്ട് യുവാക്കളുടെയും കഥയാണ് നദികളിൽ സുന്ദരി യമുന പറയുന്നത്. കണ്ണനായി ധ്യാൻ ശ്രീനിവാസനും, വിദ്യാധരനായി അജു വർഗീസും എത്തുന്നു.