ദിലീപിനൊപ്പം ധ്യാന്‍ ശ്രീനിവാസന്‍

0
26

ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഭ.ഭ.ബ എന്ന സിനിമയുടെ ചിത്രീകരണം ജൂലെ 14 ന് കോയമ്പത്തൂരില്‍ ആരംഭിക്കുന്നു. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വലിയ മുതല്‍മുടക്കില്‍ വിശാലമായ കാന്‍വാസില്‍ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ ദിലീപും വിനീത് ശ്രീനിവാസനും അവതരിപ്പിക്കുന്നു. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത് ഇത് ആദ്യമായാണ്. വിനീത് ശ്രീനിവാസനോടൊപ്പം പ്രധാന സഹായിയായി പ്രവര്‍ത്തിച്ചു കൊണ്ടാണ് സംവിധാന രംഗത്തേക്കുള്ള ധനഞ്ജയ്‌യുടെ കടന്നുവരവ്.

വേറിട്ട പേരിലെത്തുന്ന ചിത്രം മാസ് ഫണ്‍ ആക്ഷന്‍ അഡ്വഞ്ചര്‍ മാഡ്‌നെസ് ചിത്രമായിരിക്കുമെന്ന് അണിയറക്കാര്‍ പറയുന്നു. ധ്യാന്‍ ശ്രീനിവാസന്‍, സിദ്ധാര്‍ത് ഭരതന്‍, ബാലുവര്‍ഗീസ്, ബൈജു സന്തോഷ്, അശോകന്‍, സലിം കുമാര്‍, ജി സുരേഷ് കുമാര്‍, ബിജു പപ്പന്‍, ദേവന്‍, വിജയ് മേനോന്‍, നോബി, റിയാസ് ഖാന്‍, സെന്തില്‍ കൃഷ്ണ, റെഡിന്‍ കിംഗ്‌സ്‌ലി ത്രമിഴ്), കോട്ടയം രമേശ്, ഷമീര്‍ ഖാന്‍ (പ്രേമലു ഫെയിം), ഷിന്‍സ്, ശരണ്യ പൊന്‍വണ്ണന്‍, നൂറിന്‍ ഷെരീഫ്, ധനശ്രീ, ലങ്കാലഷ്മി എന്നിവര്‍ക്കൊപ്പം പ്രശസ്ത കൊറിയോഗ്രാഫര്‍ ശാന്തി കുമാറും ഈ ചിത്രത്തില്‍ മുഖ്യവേഷം അണിയുന്നു. ഈ ചിത്രത്തിന്റെ കോറിയോഗ്രാഫി കൈകാര്യം ചെയ്യുന്നത്യം ശാന്തി കുമാറാണ്. ദമ്പതിമാരായ ഫാഹിം സഫറും നടി നൂറിന്‍ ഷെരീഫുമാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

കൈതപ്രം, വിനായക് ശശികുമാര്‍, മനു മഞ്ജിത്ത്, എന്നിവരുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഷാന്‍ റഹ്‌മാന്‍ ആണ്. ഛായാഗ്രഹണം അരുണ്‍ മോഹന്‍, എഡിറ്റിംഗ് രഞ്ജന്‍ ഏബ്രഹാം, കലാസംവിധാനം നിമേഷ് താനൂര്‍, കോ- പ്രൊഡ്യൂസേഴ്‌സ് വി സി പ്രവീണ്‍, ബൈജു ഗോപാലന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുരേഷ് മിത്രക്കരി. കോയമ്പത്തൂര്‍, പൊള്ളാച്ചി, പാലക്കാട് എന്നിവിടങ്ങളിലായി ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും. പിആര്‍ഒ വാഴൂര്‍ ജോസ്.

LEAVE A REPLY

Please enter your comment!
Please enter your name here