രാമലീലയ്ക്ക് ശേഷം ദിലീപ് – അരുണ്‍ ഗോപി കൂട്ടുകെട്ടില്‍ വരുന്ന ‘ബാന്ദ്ര’ എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ടീസര്‍ റിലീസായി. മാസ്സ് ഗെറ്റപ്പില്‍ ദിലീപ് എത്തുമ്പോള്‍ നായികയായി തമന്നയും എത്തുന്നു. മാസ്സ് ആക്ഷന്‍ സിനിമയായിട്ടാണ് ചിത്രം എത്തുന്നെങ്കിലും കുടുംബ ബന്ധങ്ങളുടെ ആഴം സംസാരിക്കുന്ന ചിത്രം കൂടിയാണ് ഇത്. പാന്‍ ഇന്ത്യന്‍ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ചിത്രത്തില്‍ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ടീസര്‍ വൈറലായി മാറിക്കഴിഞ്ഞു. തമന്നയുടെ ആദ്യ മലയാള സിനിമയാണിത്. തമന്നയുടെ മലയാളത്തിലേക്കുള്ള വരവ് ആഘോഷത്തോടെയാണ് മലയാളികള്‍ ഏറ്റുവാങ്ങിയത്. തമിഴ് നടന്‍ ശരത് കുമാറും ബോളിവുഡ് നടന്‍ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്, ഗണേഷ് കുമാര്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ ഒരുങ്ങുന്നത്.
ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം – സാം സി എസ്, എഡിറ്റിംഗ് – വിവേക് ഹര്‍ഷന്‍, കലാസംവിധാനം – സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്ന് പേര്‍ ചേര്‍ന്നാണ് സംഘട്ടനങ്ങള്‍ ഒരുക്കുന്നത്.
അന്‍ബറിവ്, ഫിനിക്‌സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷന്‍ കോറിയോഗ്രാഫര്‍മാര്‍. അഹമ്മദാബാദ്, സിദ്ധാപൂര്‍, രാജ്‌കോട്ട്, ഘോണ്ടല്‍, ജയ്പൂര്‍, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. പി ആര്‍ ഒ – ശബരി
അതേസമയം ദിലീപ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് വോയ്സ് ഓഫ് സത്യനാഥന്‍ .മലയാള സിനിമ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ വോയ്സ് ഓഫ് സത്യനാഥന് തിയറ്ററുകളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്,വീണ നന്ദകുമാര്‍,സിദ്ദിഖ്,ജഫാര്‍ സിദ്ദിഖ്,അനുശ്രീ,ജോണി ആന്റണി, രമേശ് പിഷാരടി, ജനാര്‍ദ്ദനന്‍, ബോബന്‍ സാമുവല്‍, ബെന്നി പി നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, തുടങ്ങി വലിയ താരനിര തന്നെ അഭിനയിച്ചിട്ടുണ്ട്.
ഒരു കുടുംബ ചിത്രമായി ഒരുക്കിയിട്ടുള്ള ചിത്രത്തില്‍ സമകാലിക പ്രാധാന്യമുള്ള നിരവധി വിഷയങ്ങള്‍ പറയുന്നുണ്ട്.മാത്രമല്ല മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം , ദിലീപ് നായകകഥാപാത്രമായി തീയേറ്ററിലെത്തുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു.റിലീസ് ദിനത്തില്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 1.8 കോടി നേടിയ ചിത്രത്തിന്റെ ഒരാഴ്ചത്തെ നേട്ടം 9 കോടിക്ക് മുകളിലായിരുന്നു.1മാത്രമല്ല കേരളത്തില്‍ നിന്ന് മാത്രമായി 13 കോടിയാണ് ചിത്രം നേടിയത്.റിലീസ് ചിത്രങ്ങളില്‍ തിയേറ്റര്‍ ഹിറ്റായി മാറിയ സത്യനാഥനെ കാണാന്‍ വീക്കെന്‍ഡില്‍ കുടുംബ പ്രേക്ഷകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.