ജനപ്രിയ ചലച്ചിത്ര സംവിധായകനും നടനുമായ ദിലീഷ് പോത്തന്റെ പുതിയ ചിത്രമാണ് മനസ വാച. ദിലീഷ് പോത്തനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററോടെ നിര്‍മ്മാതാക്കള്‍ ചിത്രം പ്രഖ്യാപിച്ചു. ദിലീഷ് പോത്തന്‍, ശ്രീകുമാര്‍, കിരണ്‍ കുമാര്‍ എന്നിവരാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പ്രതൃക്ഷപ്പെട്ടിരിക്കുന്നത്. ‘മാനസ വാച’ എന്ന തലക്കെട്ട് സംസ്‌കൃത പദങ്ങളാണ്. ‘മാനസ’ എന്നത് മനസ്സിനെയും ‘വാച’ എന്നത് സംസാരത്തെയും സൂചിപ്പിക്കുന്നു. വരാനിരിക്കുന്ന ചിത്രം നവാഗതനായ ശ്രീകുമാര്‍ പൊടിയനാണ് സംവിധാനം ചെയ്യുന്നത്.

ശ്രീകുമാര്‍ പൊടിയന്‍ സംവിധാനം ചെയ്യുന്ന ‘മാനസ വാച’ ഒരു ഫണ്‍ എന്റര്‍ടെയ്നര്‍ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മജീദ് സെയ്ദാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സാങ്കേതിക വിഭാഗത്തില്‍ എല്‍ദോ ഐസക്ക് ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. സംഗീത വിഭാഗം സുനില്‍കുമാര്‍ പി കെ നിര്‍വഹിക്കും. പ്രോജക്ട് ഡിസൈനര്‍ ടിന്റു പ്രേം, കലാസംവിധാനം വിജു വിജയന്‍ വി.വി. ജിജോ ജേക്കബാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ബ്യൂസി ബേബി ജോണാണ് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത്. അഭിനേതാക്കളെയും മറ്റ് വിശദാംശങ്ങളെയും കുറിച്ച് നിര്‍മ്മാതാക്കള്‍ ഉടന്‍ വെളിപ്പെടുത്തും.
അതേസമയം, മൈക്ക്, ഖല്‍ബ് ഫെയിം രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ചെയ്യുന്ന ചിത്രമാണ് ഗോളം. ഗോളത്തിലും പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട് ദിലിഷ് പോത്തന്‍. ’21ഗ്രാംസ്’ എന്ന സൂപ്പര്‍ഹിറ്റ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ചിത്രത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ് കെ.എന്‍. നിര്‍മിക്കുന്ന ചിത്രമാണ് ബ്രോ കോഡ്. അനൂപ് മേനോന്‍. ബിബിന്‍ കൃഷ്ണയും ഫ്രണ്ട് റോ പ്രൊഡക്ഷന്‍സും വീണ്ടും ഒത്തുചേരുന്ന ചിത്രമാണ് ബ്രോ കോഡ്.

അനൂപ് മേനോനൊടൊപ്പം ധ്യാന്‍ ശ്രീനിവാസനോടൊപ്പം ദിലീഷ് പോത്തനും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അതേസമയം തന്റെ അഭിനയ മികവിനോടൊപ്പം തന്റെ സ്വതസിദ്ധമായ ശൈലിയിലാണ് ദിലീഷ് പോത്തന്‍ അഭിനയിക്കുന്നത്. ദിലീഷ് പോത്തന്റെ ഏത് സിനിമകളെടുത്തു നോക്കിയാലും പോത്തേട്ടന്‍ ബ്രില്യന്‍സ് എന്നൊരു ശൈലി തന്നെയാണ് തന്റെ സിനിമകളിലെല്ലാം പ്രതിഫലിപ്പിച്ചിരിക്കുന്നത്.

അതേസമയം, ദിലീഷ് പോത്തനേയും ഒരു കൂട്ടം പുതുമുഖ താരങ്ങളേയും അണിനിരത്തി രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത പുതിയ ചിത്രമായിരുന്നു ഒ.ബേബി. ദിലീഷ് പോത്തന്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഓ ബേബി. മലയോര കര്‍ഷകനായിട്ടാണ് ചിത്രത്തില്‍ ദിലീഷ് എത്തുന്നത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

