മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ആദരവ് പ്രകടിപ്പിച്ച് എഴുന്നേറ്റു നിന്ന നടന്‍ ഭീമന്‍ രഘുവിനെ പരിഹസിച്ച് സംവിധായകന്‍ ഡോ. ബിജു. കേരളത്തിലെ സാംസ്‌കാരിക രംഗത്തിന്റെ നേര്‍ചിത്രമാണ് ഈ കാണുന്നതെന്ന് ചടങ്ങില്‍ നിന്നുള്ള ഭീമന്‍ രഘുവിന്റെ ചിത്രം പങ്കുവച്ച് ബിജു കുറിച്ചു.
”എപിക് ..കേരളത്തിലെ സാംസ്‌കാരിക രംഗത്തിന്റെ നേര്‍ചിത്രം ..ചിലര്‍ പരസ്യമായി പ്രകടിപ്പിക്കുന്നു. ചിലര്‍ മാനസികമായി പ്രകടിപ്പിക്കുന്നു ..അത്രയേ ഉള്ളൂ വ്യത്യാസം.”ഡോ.ബിജു പറഞ്ഞു.സംസ്ഥാന ചലചിത്ര പുരസ്‌കാര ചടങ്ങിലാണ് മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവന്‍ സമയവും എഴുന്നേറ്റ് നിന്ന് ഭീമന്‍ രഘു ആദരവ് പ്രകടിപ്പിച്ചത്. പിണറായി വിജയന്‍ പ്രസംഗിച്ച 15 മിനിറ്റും ഭാവ ഭേദങ്ങളില്ലാതെ ഒറ്റനില്‍പ്പായിരുന്നു. ബഹുമാന സൂചകമായാണ് എഴുന്നേറ്റ് നിന്നതെന്നും അച്ഛന്റെ സ്ഥാനത്താണ് മുഖ്യമന്ത്രിയെ കാണുന്നതെന്നും ഭീമന്‍ രഘു പറഞ്ഞു.
‘ഞാന്‍ അദ്ദേഹത്തെ റെസ്പെക്ട് ചെയ്യുന്ന ആളാണ്. അദ്ദേഹം ഏത് പ്രോഗ്രാമിന് വന്നാലും ഞാന്‍ എവിടെ ഉണ്ടെങ്കിലും ബാക്ക് സീറ്റിലാണെങ്കിലും ഫ്രണ്ട് സീറ്റിലാണെങ്കിലും ഞാന്‍ എഴുന്നേറ്റ് നില്‍ക്കും. കാരണം ഞാന്‍ അദ്ദേഹത്തെ റെസ്പെക്ട് ചെയ്യുന്നു. നല്ല ഒരു അച്ഛന്‍, മുഖ്യമന്ത്രി നല്ലൊരു കുടുംബനാഥന്‍.. അങ്ങനെയൊക്കെയുള്ളപ്പോള്‍ എന്റെ അച്ഛന്റെ ഒരു കള്‍ച്ചര്‍. വീട്ടില്‍ തവളയേയും ആമയേയും വളര്‍ത്തി നോക്കൂ… ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ടത് ഇക്കാര്യം അച്ഛന്‍ എന്റെ കുടുംബം നോക്കിയതും അച്ഛന്റെ രീതിയും ഞാന്‍ വളര്‍ന്ന വന്ന രീതിയും അതുമായിട്ട് വളരെയധികം താദാത്മ്യം ഉണ്ടോ എന്ന് എനിക്ക് ചില സമയങ്ങളില്‍ തോന്നി പോകാറുണ്ട്,’ എന്നായിരുന്നു ഭീമന്‍ രഘു പറഞ്ഞത്.
അതേസമയം ബിജെപിയില്‍ നിന്നും സിപിഎമ്മിനൊപ്പം എത്തിയതു കൊണ്ടാണോ ഈ ബഹുമാനമെന്ന മാധ്യമ പ്രവര്‍ത്തകന്റ ചോദ്യത്തിന് മറുപടി നല്‍കാന്‍ താരം തയാറായതുമില്ല. ഭീമന്‍ രഘുവിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളിലും ഉയരുന്നത്. രഘുവിന്റെ പ്രവര്‍ത്തി വെറും രാഷ്ട്രീയം മാത്രമാണെന്നും അഭിനയം സിനിമയില്‍ മാത്രം മതിയെന്നുമായിരുന്നു ആളുകള്‍ പ്രതികരിച്ചത്.