മരണപ്പെട്ട സീരിയൽ നടി അപർണ നായർക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നതായി സംവിധായകൻ അജിതൻ

0
599

രണപ്പെട്ട സീരിയൽ സിനിമ നടി അപർണ നായരെക്കുറിച്ച് സംവിധായകൻ അജിതൻ.നല്ല സ്വഭാവത്തോടെയും പക്വതയോടെയും എല്ലാവരോടും നന്നായി പെരുമാറുന്ന, നന്നായി അഭിനയിക്കുന്ന അഭിനേത്രിയായിരുന്നെന്നും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നതായി തന്നോട് പറഞ്ഞിരുന്നെന്നും
അജിതൻ പറയുന്നു.അപർണ ആദ്യമായി നായികയായി അഭിനയിച്ച ‘നല്ല വിശേഷം’ എന്ന സിനിമയുടെ സംവിധായകനാണ് അജിതൻ.”‘നല്ല വിശേഷം’ എന്ന സിനിമയിലെ നായികയായിരുന്നു അപർണ. സിനിമ തുടങ്ങുന്ന സമയത്ത് ഞാൻ നായികയെ അന്വേഷിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് ശ്യാം സരസ് അപർണയെക്കുറിച്ച് പറയുന്നത്. ആ സമയത്ത് അപർണ സീരിയലിൽ നല്ല വേഷമാണ് ചെയ്തുകൊണ്ടിരുന്നത്. അപർണയുടെ സീരിയലൊക്കെ കണ്ടു നോക്കിയപ്പോൾ വളരെ നന്നായി അഭിനയിക്കുന്ന കുട്ടിയാണെന്ന് എനിക്ക് തോന്നി. അന്ന് നായികമാർ വലിയ പ്രതിഫലമാണ് ചോദിച്ചത്. പക്ഷേ ഞാൻ ഈ കുട്ടിയെ വിളിച്ച് ഒരു ടീച്ചറിന്റെ വേഷമുണ്ട് എന്ന് പറഞ്ഞു. അപർണ സന്തോഷത്തോടെ അഭിനയിക്കാൻ വരികയായിരുന്നു. ലൊക്കേഷനിൽ വളരെ നല്ല പെരുമാറ്റം ആയിരുന്നു ആ കുട്ടിയുടേത്.

നന്നായി അഭിനയിക്കുന്ന കുട്ടിയായിരുന്നു. പറഞ്ഞുകൊടുക്കുന്നത് എളുപ്പത്തിൽ മനസ്സിലാക്കി അതുപോലെ ചെയ്തിരുന്നു . സൈറ്റിൽ ഒന്നും യാതൊരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല.അഭിനയിക്കുന്ന സമയത്ത് സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതായി പറഞ്ഞിരുന്നു.അതിനെക്കുറിച്ച് കൂഒടുത്താൽ അറിയില്ല.ഇന്ന് രാവിലെ സിനിമയുടെ എക്സിക്യൂട്ടീവ് വിളിച്ചു പറഞ്ഞപ്പോഴാണ് അപർണയുടെ മരണവാർത്ത അറിയുന്നത്. കേട്ടപ്പോൾ വലിയ ഞെട്ടൽ ആണ് ഉണ്ടായത്.കഴിഞ്ഞ ദിവസമായിരുന്നു സിനിമ സീരിയൽ താരം അപർണ നായരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കരമനയിലെ വീട്ടിൽ കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെ തൂങ്ങി മരിച്ച നിലയിലാണ് അപർണയുടെ മൃതദേഹം കണ്ടെത്തിയത്.ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയുമാണ് നടിയുടെ മരണത്തിന് പിന്നിലെന്നാണ് ബന്ധുക്കൾ പറയുന്നത്. നടിയുടെ മരണത്തിൽ അസ്വാഭാവികത ഉള്ളതുകൊണ്ട് തന്നെ പോലീസ് കേസെടുത്തിട്ടുണ്ട്.‘മേഘതീർഥ’ത്തിലൂടെ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലേക്ക് എത്തുന്നത്. ‘കോടതി സമക്ഷം ബാലൻ വക്കീൽ’, ‘കൽക്കി’, ‘അച്ചായൻസ്’, ‘മുദ്ദുഗൗ’ എന്നീ സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്. അതോടൊപ്പം ‘ആത്മസഖി’, ‘ചന്ദനമഴ’, ‘ദേവസ്‍പർശം’, ‘മൈഥിലി വീണ്ടും വരുന്നു’ തുടങ്ങിയ സൂപ്പർ ഹിറ്റ് മലയാളം സീരിയലുകളിലൂടെയാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി അപർണ മാറിയത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here