നിമിഷയെ കുറിച്ച് മോശം പറഞ്ഞ യുട്യൂബര്‍ക്ക് എതിരെ പൊട്ടിത്തെറിച്ച് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്

0
240

നിമിഷയെ കുറിച്ച് മോശം പറഞ്ഞ യുട്യൂബര്‍ക്ക് എതിരെ പൊട്ടിത്തെറിച്ച് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്. ജിഗര്‍തണ്ട ഡബിള്‍ എക്‌സിന്റെ സക്‌സസ് മീറ്റ് കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ഒരു യുടൂബ് ചാനല്‍ റിപ്പോര്‍ട്ടറുടെ ചോദ്യം ‘നിമിഷ സജയന്‍ കാണാന്‍ അത്ര സുന്ദരിയല്ലെങ്കിലും രാഘവ ലോറന്‍സിന് ഒപ്പമായ പ്രകടനം ആണ് കാഴ്ചവച്ചത്. എന്തുകൊണ്ടാണ് നിമിഷയെ ആ വേഷത്തിലേക്ക് തെരഞ്ഞെടുത്ത്’ എന്നായിരുന്നു. ഇത് കേട്ടിരുന്ന ലോറന്‍സിന്റെയും എസ്‌ജെ സൂര്യയുടെയും മുഖം മങ്ങുന്നത് വീഡിയോയില്‍ കാണാന്‍. ഉടന്‍ രോഷത്തോടെ കാര്‍ത്തിക് പ്രതികരിക്കുക ആയിരുന്നു.

”നിമിഷ സുന്ദരിയല്ലെന്ന് നിങ്ങള്‍ക്ക് എങ്ങനെ പറയാന്‍ സാധിക്കും എനിക്ക് നിങ്ങളുടെ മാനസികാവസ്ഥ എന്താണെന്ന് മനസിലാകുന്നില്ല. പക്ഷേ ഒരാള്‍ സുന്ദരി അല്ലെന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയില്ല. നിങ്ങളുടെ ധാരണ വളരെ തെറ്റാണ്,” എന്നായിരുന്നു കാര്‍ത്തിക് സുബ്ബരാജിന്റെ മറുപടി. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുക ആണ്. യുട്യൂബര്‍ക്ക് തക്കതായ മറുപടി കൊടുത്ത കാര്‍ത്തിക്കിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത്.

അതേസമയം, രാഘവ ലോറന്‍സിനെയും എസ്. ജെ സൂര്യയേയും നായകന്മാരാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ്’ജിഗര്‍തണ്ടാ ഡബിള്‍ എക്സ്. 2014 ഓഗസ്റ്റ് ഒന്നിന് റിലീസ് ചെയ്ത ‘ജിഗര്‍തണ്ടാ’യുടെ രണ്ടാം ഭാഗമാണ് ‘ജിഗര്‍താണ്ട ഡബിള്‍ എക്സ്’. നവംബര്‍ 10-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെയറര്‍ ഫിലിംസ് ചിത്രം കേരളത്തില്‍ വിതരത്തിനെത്തിച്ചത്. നിമിഷ സജയന്‍ നായികയായെത്തുന്ന ചിത്രത്തില്‍ വില്ലനായെത്തുന്നത് മലയാളികളുടെ പ്രിയ നടന്‍ ഷൈന്‍ ടോം ചാക്കോ ആണ്. സ്റ്റോണ്‍ ബെഞ്ച് ഫിലിംസ് & ഫൈവ് സ്റ്റാര്‍ ക്രീയേഷന്‍സിന്റെയും ബാനറില്‍, കാര്‍ത്തികേയന്‍ സന്താനവും,കതിരേശനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

2014 ല്‍ പ്രദര്‍ശനത്തിനെത്തിയ ‘ജിഗര്‍തണ്ട’ തമിഴ്നാട്ടില്‍ പുതിയ വഴികള്‍ വെട്ടിത്തെളിച്ച ഒരു ചിത്രമാണ്. ആദ്യം തമിഴില്‍ നിര്‍മിക്കുകയും പിന്നീട് തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തു. വരുണ്‍ തേജ്, അക്ഷയ് കുമാര്‍ എന്നിവരാണ് ചിത്രം റീമേക്ക് ചെയ്തത്. 2014-ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട അഞ്ച് ഇന്ത്യന്‍ സിനിമകളുടെ വിഭാഗത്തില്‍ അഞ്ചാം സ്ഥാനം നേടിയ ഏക തമിഴ് ചിത്രം കൂടിയായിരുന്നു ജിഗര്‍തണ്ട.’മധുരയെ കിടുകിടാ വിറപ്പിച്ച ‘അസോള്‍ട്ട് സേതു’ എന്ന ക്രൂരനായ ഗുണ്ടാതലവനെയും സംഘത്തെയും കാര്‍ത്തിക് കണ്ടെത്തുകയും സേതുവിന്റെ ജീവിതത്തെക്കുറിച്ച് ഒരു സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.’ എന്നാണ് ‘ജിഗര്‍തണ്ട’യുടെ ആദ്യഭാഗത്തെ കാര്‍ത്തിക് സുബ്ബരാജ് വിശേഷിപ്പിച്ചത്.

‘ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സി’ന്റെയും ‘സ്റ്റോണ്‍ ബെഞ്ച് ഫിലിംസി’ന്റെയും ബാനറില്‍ കാര്‍ത്തികേയന്‍ സന്താനവും കതിരേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരുനവുക്കരാസു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ‘ജിഗര്‍താണ്ട ഡബിള്‍ എക്സ്’ന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തിരിക്കുന്നത് ഷഫീക്ക് മൊഹമ്മദലിയാണ്. വിവേകിന്റെ വരികള്‍ക്ക് സന്തോഷ് നാരായണനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.കലാസംവിധാനം: ബാലസുബ്രമണ്യന്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ രാജ, സൗണ്ട് ഡിസൈന്‍: കുനാല്‍ രാജന്‍, ഡയറക്ഷന്‍ ടീം: ശ്രീനിവാസന്‍, ആനന്ദ് പുരുഷോത്ത്, കാര്‍ത്തിക് വി.പി, വിഘ്നേശ്വരന്‍, ജഗദീഷ്, അരവിന്ദ് രാജു, മഹേസ് ബാലു, സൂരജ്, സായ്, മുരുകാനന്ദം, സ്റ്റണ്ട്: ദിലീപ് സുബ്ബരായന്‍, കോറിയോഗ്രഫി: ഷെറീഫ് എം, പബ്ലിസിറ്റി ഡിസൈനര്‍: ടൂണി ജോണ്‍, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍: അശോകന്‍ നാരായണന്‍ എം, അസോസിയേറ്റ് പ്രൊഡ്യുസര്‍: പവന്‍ നരേന്ദ്ര.

LEAVE A REPLY

Please enter your comment!
Please enter your name here