അടുക്കളയില്‍ അമ്മയെ സഹായിക്കുന്ന ഈ പൊടിമീശക്കാരനെ മനസ്സിലായോ?; ചിത്രം പങ്കുവെച്ച് താരം

0
123

സിനിമാ താരങ്ങള്‍ ബാല്യകാല ചിത്രങ്ങളൊക്കെ സാമൂഹ്യമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഒട്ടുമിക്കപ്പോഴും അത്തരത്തിലുള്ള ചിത്രങ്ങള്‍ക്ക് നല്ല സ്വീകാര്യതയും ലഭിക്കാറുണ്ട്. ഇപ്പോഴിതാ, പഴയക്കാലത്തെ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍ സൈജുക്കുറുപ്പ്. മയൂഖം സിനിമയിലൂടെ നായകനായെത്തി പിന്നീട് സഹനടനായും വില്ലനായും ഹാസ്യതാരമായുമൊക്കെ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് താരം.

‘എന്റെ ടീനേജ് കാലത്ത്. നാഗ്പൂരില്‍. അമ്മയെ കിച്ചനില്‍ സഹായിക്കുന്നു,’ എന്ന അടിക്കുറിപ്പോടെയാണ് സൈജുക്കുറുപ്പ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. ടീനേജ് കാലത്തെ അതേ മുഖഛായ തന്നെയുള്ളതിനാല്‍ താരത്തെ വളരെപ്പെട്ടെന്ന് തന്നെ തിരിച്ചറിയാന്‍ സാധിക്കും. ചെറിയ പൊടിമീശക്കാരനായാണ് ചിത്രത്തില്‍ സൈജുക്കുറിപ്പിനെ കാണാന്‍ കഴിയുന്നത്.

2005-ല്‍ വെള്ളിത്തിരയിലെത്തിയെങ്കിലും മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ‘ആട്’ എന്ന ചിത്രത്തില്‍ സൈജു അവതരിപ്പിച്ച കഥാപാത്രമായ അറക്കല്‍ അബു എന്ന കഥാപാത്രത്തിനാണ് മലയാള സിനിമാ പ്രേമികളില്‍ നിന്നും വലിയ സ്വീകാര്യത ലഭിച്ചത്. തനി ഒരുവന്‍, ആദി ഭഗവാന്‍, മറുപടിയും ഒരു കാതല്‍, സിദ്ധു പ്ലസ് 2 എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നൂറിലേറെ മലയാള സിനിമകളില്‍ സൈജു കുറിപ്പ് ഇതിനകം അഭിനയിച്ചു കഴിഞ്ഞു.

അതേസമയം, സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ സിന്റോസണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പാപ്പച്ചന്‍ ഒളിവിലാണ്. അജു വര്‍ഗീസ്, വിജയരാഘവന്‍, ജഗദീഷ്,ജോണി ആന്റണി,ശിവജി ഗുരുവായൂര്‍,കോട്ടയം നസീര്‍,ജോളി ചിറയത്ത്,വീണ നായര്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ജിബു ജേക്കബ്ബിന്റെ പ്രധാന സഹായിയായി പ്രവര്‍ത്തിച്ചു പോരുകയായിരുന്നു സിന്റോ സണ്ണി. തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ലയാണ് നിര്‍മ്മിക്കുന്നത്. ‘മേ ഹൂം മുസ’ എന്നീ ചിത്രത്തിനു ശേഷം തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതകൂടിയുണ്ട്.

ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് സിന്റോ സണ്ണിയാണ്. സൈജു കുറുപ്പ് പാപ്പച്ചനായി എത്തുന്നു. സ്രിന്ദയും ദര്‍ശനയുമാണ് ചിത്രത്തിലെ നായികമാര്‍. അജു വര്‍ഗീസ്, വിജയരാഘവന്‍, ജഗദീഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, ജോണി ആന്റണി, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ജോളി ചിറയത്ത് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.

ശ്രീജിത്ത് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബി.കെ.ഹരിനാരായണന്‍, സിന്റോ സണ്ണി എന്നിവരുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ഈണം പകരുന്നു. വിനീത് ശ്രീനിവാസന്‍ ,വൈക്കം വിജയലക്ഷ്മി, ഫ്രാങ്കോ, അമല്‍ ആന്റിണി, സിജോ സണ്ണി എന്നിവരും ഗായകരായുണ്ട്. എഡിറ്റിങ് രതിന്‍ രാധാകൃഷ്ണന്‍.

അതേസമയം,അപ്പനെപ്പോലെ നാട്ടുകാരുടെ മുന്നില്‍ വീരപരിവേഷം കിട്ടാനായി പാപ്പച്ചന്‍ ചില കള്ളക്കളികളിലൂടെ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടുന്നു. പക്ഷേ ആ വിദ്യ അയാള്‍ക്കും നാട്ടുകാര്‍ക്ക് മൊത്തത്തിലും പാരയായിമാറുന്നു. ബന്ധങ്ങളുടെയും ഇണക്കങ്ങളുടെയും പിണക്കങ്ങളുടേയും കഥപറയുന്ന ഈ സിനിമയില്‍ പാപ്പച്ചന്റെ വികൃതികളെ ഹാസ്യത്തില്‍ പൊതിഞ്ഞവതരിപ്പിക്കുകയാണ്.

മലയോര ഗ്രാമത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ ജീവിതവും ചിത്രം സമാന്തരമായി അവതരിപ്പിക്കുന്നു. കോമഡിയും സീരിയസ് റോളുകളും സെന്റിമെന്‍സുമൊക്കെ അനായാസം അവതരിപ്പിക്കാന്‍ കഴിയുന്നിടത്താണ് സൈജു കുറുപ്പിലെ നടന്റെ വിജയം. പാപ്പച്ചനില്‍ സൈജുവിന്റെ വ്യത്യസ്തമായ അഭിനയപ്രകടനമാണ് കാണാനാവുക. കള്ളത്തരങ്ങളിലൂടെ പ്രതിച്ഛായ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്ന വികൃതിയായ പാപ്പച്ചനെ സൈജു ഗംഭീരമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here