ലിയോയില്‍ പൊന്നിയിന്‍ സെല്‍വന്‍ നായകനുമുണ്ടോ?, ജയം രവിയുടെ കിടിലന്‍ മറുപടി

0
184

രാധകര്‍ കാത്തിരിക്കുന്ന ബിഗ്ബഡ്ജറ്റ് ചിത്രമാണ് ലിയോ. അതു കൊണ്ട് തന്നെ തമിഴകത്ത് ലിയോയുടെ ചര്‍ച്ചകളാണ് നിറഞ്ഞുനില്‍ക്കുന്നത്. മറ്റ് ഏതെങ്കിലും നടന്‍ നായകനാകുന്ന സിനിമയാണെങ്കിലും മാധ്യമപ്രവര്‍ത്തരുടെയടക്കം കൗതുകം ലിയോയിലാണ്. ജയം രവി ഇരൈവന്റെ പ്രമോഷനെത്തിയപ്പോഴും ചോദ്യം ലിയോയെ ചുറ്റിപ്പറ്റിയായിരുന്നു. പൊന്നിയിന്‍ സെല്‍വനിലെ നായകനായി പ്രിയങ്കരനായ താരം ലിയോയില്‍ ഉണ്ടാകുമോ എന്നായിരുന്നു ആകാംക്ഷ. ആ കൗതുകത്തിന് ഇപ്പോള്‍ മറുപടി പറഞ്ഞിരിക്കുകയാണ് ജയം രവി.

ലിയോയില്‍ അതിഥി വേഷത്തില്‍ ചിലപ്പോള്‍ താരം ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. അഭ്യൂഹങ്ങള്‍ക്ക് ജയം രവി വ്യക്തത വരുത്തി എന്നാണ് റിപ്പോര്‍ട്ട്. മുമ്പ് ഒരിക്കല്‍ ലോകേഷ് കനകരാജ് കഥ ചര്‍ച്ച ചെയ്തിരുന്നു. ലോകേഷ് കനകരാജിന്റെ അരങ്ങേറ്റ ഫീച്ചര്‍ ചിത്രമായ മാനഗരത്തിന് പിന്നാലെയാണ് അദ്ദേഹം ഒരു കഥ തന്നോട് പറഞ്ഞത്. എന്നാല്‍ അത് നടന്നില്ല. സഹോദരതുല്യനായ വിജയ് നായകനാകുന്ന ലിയോ സിനിമയുടെ സൂചനകള്‍ നല്‍കിയിരുന്നോ എന്ന ഒരു ചോദ്യത്തിനും ജയം രവി മറുപടി നല്‍കി. ഇല്ല, അത് പ്രൊഫഷണല്‍ ധാര്‍മികതയാണെന്ന താരത്തിന്റെ മറുപടി സൂചിപ്പിക്കുന്നത് മറ്റൊരുടെ ഒരു സിനിമയിലും താന്‍ അനാവശ്യമായി ഇടപെടില്ല എന്നാണ്.

മറ്റേതെങ്കിലും നടന്‍ നായകനാകുന്ന ഒരു സിനിമയില്‍ കാമിയോ ആയി എത്തുമോ എന്ന ചോദ്യം മുമ്പും ജയം രവി നേരിട്ടിരുന്നു. സിനിമയില്‍ അതിഥി വേഷം ചെയ്യാന്‍ താന്‍ തയ്യാറാണെന്ന് ജയം രവി വ്യക്തമാക്കിയിരുന്നു. ഒരു എക്‌സറ്റന്‍ഡഡ് ക്യാമിയോ ചെയ്യണമെങ്കില്‍ സിനമിയില്‍ അതിന് എന്തെങ്കിലും പ്രാധാന്യം ഉണ്ടായിരിക്കണം എന്നുമായിരുന്നു ജയം രവി വ്യക്തമാക്കിയത്. അതിഥി വേഷങ്ങളോട് ഒരു എതിര്‍പ്പുമില്ലെന്ന് താരം വ്യക്തമാക്കി.

ജയം രവി നായകനായാകുന്ന പുതിയ ചിത്രം ഇരൈവന്‍ സെപ്റ്റംബര്‍ 28നാണ് പ്രദര്‍ശനത്തിന് എത്തുക. നയന്‍താരയാണ് ജയം രവിയുടെ നായികയാകുക. ഇരൈവന്‍ സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലറാണ്. സംവിധാനം ഐ അഹമ്മദാണ്.

അതേസമയം,ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനായി എത്തുന്ന ചിത്രമാണ് ലിയോ. വലിയ സ്വീകാര്യതയാണ് ചിത്രത്തിന്റെ ഓരോ പോസ്റ്ററിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം റിലീസാകും മുന്‍പേ ലിയോ ബുക്കിംഗ് കളക്ഷനില്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തിയിരിക്കുകയാണ് ലിയോ. ട്രേഡ് അനലിസ്റ്റ് രാജശേഖര്‍ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 19നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിന് ആറ് ആഴ്ച മുന്‍പേ യുകെയില്‍ ബുക്കിങ് ആരംഭിച്ചിരുന്നു.ആദ്യ ദിവസം തന്നെ പതിനായിരത്തിലധികം അധികം ടിക്കറ്റുകള്‍ ഇവിടെ വിറ്റുപോയിരുന്നു. യുകെയിലെ റിലീസിന് ലിയോയ്ക്ക് 2,26,41,675 ബുക്കിങ്ങില്‍ ലഭിച്ചത്.

യുകെയിലെ റിലീസ് അഡ്വാന്‍സ് കളക്ഷനില്‍ ലിയോയുടെ സ്ഥാനം തമിഴ്‌നാട്ടില്‍ നിന്നുള്ളവയില്‍ മൂന്നാം സ്ഥാനത്താണ്. അതേസമയം നാലാം സ്ഥാനത്തുള്ള ജയിലറിന് 2,26,20,732 രൂപയുമായിരുന്നു ബുക്കിങ്ങില്‍ ലഭിച്ചിരുന്നത്. ചിത്രത്തിന്റെ യുകെയിലെ വിതരണക്കാരായ അഹിംസ എന്റര്‍ടെയ്ന്‍മെന്റ് തന്നെയാണ് ഇക്കാര്യം പുറത്ത്വിട്ടത്. സെവന്‍ സ്‌ക്രീന്‍ സ്‌റുഡിയോസിന്റെ ബാനറില്‍ എസ്. ലളിത് കുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.കമല്‍ ഹാസനെ നായകനാക്കി ”വിക്രം” എന്ന സിനിമയുടെ വമ്പന്‍ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ലിയോയ്ക്കുണ്ട്.

അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ”ലിയോ”ഒരുങ്ങുന്നത്. എല്ലാ ഭാഷകളില്‍ നിന്നുള്ള നടി നടന്മാര്‍ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലയാളത്തില്‍ നിന്ന് മാത്യു, ബാബു ആന്റണി എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഒരു സുപ്രധാന വേഷത്തില്‍ സഞ്ജയ് ദത്ത് സിനിമയിലുണ്ട്.ആക്ഷന്‍ കിംഗ് അര്‍ജുനും ചിത്രത്തില്‍ മികച്ച വേഷം ചെയ്യുന്നുണ്ട്. തൃഷയാണ് വിജയുടെ നായികയായി എത്തുന്നത്.

കേരളത്തില്‍ 650ല്‍ അധികം സ്‌ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക .മൂവായിരത്തിലധികം പ്രദര്‍ശനങ്ങളാണ് ആദ്യ ദിവസം ഉണ്ടാവുക . എന്തായാലും കേരളത്തില്‍ വിജയ്‌യുടെ പുതിയ ചിത്രവും ആവേശമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോകേഷ് കനകരാജും വിജയും ഒന്നിക്കുമ്പോള്‍ ചിത്രം ഹിറ്റാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷയും.

‘വാരിസി’നും ‘മാസ്റ്ററി’നും ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണ് ലിയോ. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസ്വാമിയുമാണ് ‘ലിയോ’ നിര്‍മിക്കുന്നത്. അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here