കൊടും വില്ലനായി ഇമ്രാന്‍ ഹാഷ്മി:’ടൈഗര്‍ 3′ ട്രെയിലര്‍ എത്തി.

0
179

പൂര്‍ണമായും യഷ് രാജ് സ്‌പൈ യൂണിവേഴ്‌സില്‍ വരുന്ന ആദ്യ ചിത്രമായ ‘ടൈഗര്‍ 3’ ട്രെയിലര്‍ എത്തി. അവിനാശ് സിങ് ടൈഗര്‍ റാത്തോര്‍ എന്ന റോ ഏജന്റ് ആയി സല്‍മാന്‍ ഖാന്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മനീഷ് ശര്‍മയാണ്.

ടൈഗര്‍ സിന്ദാ ഹേ, വാര്‍, പഠാന്‍ എന്നീ സിനിമകളുടെ കഥാപശ്ചാത്തലത്തിനു ശേഷം നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ടൈഗറിന്റെ മകനുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നിന്നാണ് സിനിമ തുടങ്ങുന്നതെന്നാണ് ട്രെയിറില്‍ നിന്നുള്ള സൂചന.കത്രീന കൈഫ് നായികയാകുന്ന ടൈഗര്‍ 3യില്‍ ഇമ്രാന്‍ ഹാഷ്മിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്.

 

അശുതോഷ് റാണ, രേവതി, റിദ്ദി ദോഗ്ര, രണ്‍വീര്‍ ഷൂരേ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. പഠാന്‍ ആയി ഷാറുഖ് ഖാന്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. ഷാറുഖ് ഖാന്റെ ഫാന്‍ എന്ന ചിത്രമൊരുക്കിയ സംവിധായകന്റെ ആദ്യ ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ കൂടിയാണ് ടൈഗര്‍ 3. പ്രീതം സംഗീതം. ദീപാവലി റിലീസ് ആയി നവംബര്‍ 20ന് ചിത്രം തിയറ്ററുകളിലെത്തും.

അതേസമയം,പൂര്‍ണമായും യഷ് രാജ് സ്‌പൈ യൂണിവേഴ്‌സില്‍ വരുന്ന ആദ്യ ചിത്രമായ ‘ടൈഗര്‍ 3’ ടീസര്‍ എത്തിയതിന് ശേഷം ആരാധകര്‍ വളരെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. ബോളിവുഡിന്റെ സീരിയല്‍ കിസ്സര്‍ എന്ന് അറിയപ്പെടുന്ന താരമാണ് ഇമ്രാന്‍ ഹാഷ്മി. ചുംബന രംഗങ്ങളില്‍ സ്ഥിരമായി അഭിനയിക്കുന്നത് കൊണ്ടായിരുന്നു താരത്തെ അത്തരത്തില്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ സ്‌ക്രീനില്‍ അമ്പരപ്പിക്കുന്ന പല പ്രകടനങ്ങളും ഇമ്രാന്‍ കാഴ്ച്ചവെച്ചിട്ടുണ്ട്. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ, മര്‍ഡര്‍, ആവാരാപന്‍, പോലുള്ള ചിത്രങ്ങളില്‍ ശ്രദ്ധേയമായ പ്രകടനമായിരുന്നു ഇമ്രാന്‍ കാഴ്ച്ചവെച്ചത്.

അതേസമയം ഇമ്രാന്‍ ഇപ്പോള്‍ സല്‍മാന്‍ ഖാന്‍ നായകനാവുന്ന ടൈഗര്‍ ത്രീയില്‍ വില്ലന്‍ വേഷത്തിലാണ് അഭിനയിക്കുന്നത്. ഇമ്രാന്‍ ഹാഷ്മിയുടെ കരിയറില്‍ വഴിത്തിരിവാകുന്ന വില്ലന്‍ വേഷമായിരിക്കും ടൈഗര്‍ ത്രീയിലെന്നാണ് സൂചന. സല്‍മാന്‍ ഖാനോട് നേരിട്ട് ഏറ്റുമുട്ടുന്ന ക്രൂര വില്ലനായിരിക്കും ഇതെനനും സൂചനയുണ്ട്. എന്നാല്‍ ഇമ്രാന്‍ ഈ വേഷത്തെ കുറിച്ച് വളരെ രഹസ്യമായി വെച്ചിരിക്കുകയാണ് നിര്‍മാതാക്കളായ യഷ് രാജ് ഫിലിംസ്.

അതുകൊണ്ട് തന്നെ വളരെ ശക്തമായ വേഷം തന്നെയായിരിക്കും എന്നാണ് സൂചന. ചിത്രത്തിനായി നല്ലൊരു തുകയാണ് ഇമ്രാന് പ്രതിഫലമായി ലഭിച്ചത്. ഏഴ് മുതല്‍ എട്ട് കോടിക്ക് ഇടയിലുള്ള തുകയാണ് ഇമ്രാന് പ്രതിഫലമായി ലഭിച്ചതെന്ന് സിയാസത്ത് ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here