അമ്മയിലെത്തിയപ്പോള്‍ മുതല്‍ ഒരു മീറ്റിങ്ങും മുടക്കാറില്ലെന്ന് ടൊവിനോതോമസ്. അറിയാവുന്ന ആള്‍ക്കാര്‍ തന്നെയാണ് മത്സരിക്കുന്നത്, അതുകൊണ്ട് ആര് ജയിച്ചാലും സന്തോഷമുള്ള കാര്യമാണ്. അമ്മയുടെ മുപ്പതാമത് ജനറല്‍ ബോഡി യോഗത്തിലാണ് ടൊവിനോതോമസ് അമ്മയെക്കുറിച്ച് സംസാരിച്ചത്.
ടൊവിനോതോമസിന്റെ വാക്കുകള്‍….
എല്ലാവരും ഒന്നിച്ചുവരുന്നത് സന്തോഷമുള്ള കാര്യമാണ്. അമ്മയില്‍ ചേര്‍ന്നത് മുതല്‍ ഒരിക്കലും മിസ്സ് ചെയ്യാത്തതാണ് അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗ്. ഞാന്‍ ചെറുപ്പം മുതലേ കണ്ടിട്ടുള്ള ഇഷ്ടമുള്ളയാള്‍ക്കാരുടെ കൂടെ ഒരു മുറിയിലിരിക്കുകയെന്ന് പറയുന്നത് സന്തോഷമുള്ള കാര്യമാണ്. ആര് ജയിച്ചാലും നമുക്ക് സന്തോഷമുള്ള കാര്യമാണ്. എല്ലാവരും നമുക്ക് അറിയാവുന്നവരാണ്.
അതേസമയം അമ്മ മുപ്പതാമത് ജനറല്‍ ബോഡി യോഗം കഴിഞ്ഞ ദിവസമാണ് നടന്നത്.ഇത്തവണത്തെ യോഗത്തിന്റെ പ്രധാന പ്രത്യേകത പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് തന്നെയായിരുന്നു. പതിനേഴംഗ ഭരണസമിതിയെയാണ് ഇതുപ്രകാരം തെരഞ്ഞെടുത്തത്.
2024-27 ലെ പ്രസിഡന്റായി മോഹന്‍ലാല്‍,ജനറല്‍ സെക്രട്ടറിയായി സിദ്ദിഖിനെ തെരഞ്ഞെടുത്തു.വൈസ് പ്രസിഡന്റായി ജഗദീഷും ആര്‍ ജയനും തെരഞ്ഞെടുക്കപ്പെട്ടു.ഉണ്ണി മുകുന്ദന്‍ ആണ് ട്രഷറര്‍ സ്ഥാനത്ത്. ജോയിന്റ് സെക്രട്ടറി ബാബുരാജ്.അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സ് ആയി കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്,ജോയ് മാത്യു,സുരേഷ് കൃഷ്ണ ,ടിനി ടോം,അനന്യ ,വിനു മോഹന്‍ ടോവിനോ തോമസ് ,സരയു മോഹന്‍ ,അന്‍സിബ എന്നിവരെ തെരഞ്ഞെടുത്തു.
കാലങ്ങളായി മലയാളത്തിന്റെ താര സംഘടനയായ അമ്മയെ മുന്നില്‍ നിന്നും നയിക്കുന്ന സാരഥിയാണ് ഇടവേള ബാബു. സിനിമകള്‍ ചെയ്യുന്നത് വിരളമാണെങ്കിലും എല്ലാ കാര്യത്തിനും മുന്നില്‍ തന്നെയുണ്ടായിരുന്നു ഇടവേള ബാബു. മലയാള സിനിമയിലെ ക്രോണിക് ബാച്ചിലറായാണ് ഇടവേള ബാബുവിനെ സിനിമാലോകം വിശേഷിപ്പിക്കുന്നത്. സംഘടനയ്ക്ക് വേണ്ടി ബാബു നടത്തുന്ന പ്രവര്‍ത്തനങ്ങളെ മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ പുകഴ്ത്തി പറഞ്ഞിട്ടുമുണ്ട്. അഭിനയത്തേക്കാളും അമ്മ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന നല്‍കുമായിരുന്നു. വര്‍ഷങ്ങളായി അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായി ഇടവേള ബാബു നിന്നിരുന്നു.
അഭിനയത്തില്‍ സജീവമായി നില്‍ക്കാത്തതിനെ കുറിച്ചും താരം നേരത്തെ പ്രതികരിച്ചിട്ടുണ്ട്. അഭിനയത്തില്‍ എത്ര ദൂരം മുന്നോട്ടുപോകാന്‍ കഴിയുമെന്ന കാര്യത്തിലൊക്കെ കൃത്യമായ ധാരണയുണ്ടെന്നും 30 വര്‍ഷം കൊണ്ട് 250 സിനിമകളില്‍ അഭിനയിച്ചതായും ഒരു ടെന്‍ഷനുമില്ലെന്നുമാണ് ഇടവേള ബാബു പറഞ്ഞത്. താരങ്ങളുടെ സ്റ്റേജ് ഷോകള്‍ ഏറ്റെടുത്ത് ഉത്തരവാദിത്വത്തോടെ എല്ലാവരേയും ഏകോപിപ്പിച്ച് ഷോ ഗംഭീരമാക്കാറുള്ളത് ഇടവേള ബാബു അടക്കമുള്ളവര്‍ നേതൃത്വം കൊടുക്കുന്ന സംഘമായിരുന്നു.