രജനികാന്തിനൊപ്പം ‘തലെെവർ 170’ ൽ ഫഹദ് ഫാസിൽ, ഒപ്പം റാണ ദ​ഗുബാട്ടിയും : സ്വാ​ഗതം ചെയ്ത് ലൈക്ക പ്രൊഡക്ഷൻസ്

0
193

പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന ആ വർത്തയെത്തി. സംവിധായകൻ ടി ജെ ജ്ഞാനവേൽ രജനീകാന്തിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘തലൈവർ 170 ‘ ൽ നടൻ ഫഹദ് ഫാസിലും . ചിത്രത്തിലെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട് പുതിയ വാർത്തകൾക്കായി കാത്തിരിക്കുകയായിരുന്നു ആരാധകർ. മലയാളത്തി​ന്റെ ലേഡി സൂപ്പർ​സ്റ്റാർ മഞ്ജു വാര്യർ ചിത്രത്തി​ന്റെ ഭാ​ഗമാകുന്നത് സംബന്ധിച്ച പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസിന്റെ ഒഫീഷ്യൽ പേജിലാണ് താരത്തിനെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റർ പുറത്തുവിട്ടത്.

 

View this post on Instagram

 

A post shared by Lyca Productions (@lycaproductions)

തെലുങ്ക് താരം റാണ ദഗുബാട്ടിയും ചിത്രത്തിന്റെ ഭാഗമാകുന്നുവെന്ന് ലൈക്ക പ്രൊഡക്ഷൻസ് ഇന്ന് അറിയിച്ചിരുന്നു. താരത്തിന്റെ പോസ്റ്ററും അവരുടെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ടു. മുൻപ് സിനിമയിലെ മറ്റ് താരങ്ങളായ ദുഷാര വിജയൻ, റിതിക സിങ് എന്നിവരെ ലൈക്ക പരിചയപ്പെടുത്തിയിട്ടുണ്ടായിരുന്നു.

 

View this post on Instagram

 

A post shared by Lyca Productions (@lycaproductions)

ടി ജെ ജ്ഞാനവേൽ സംവിധാനം നിർവഹിക്കുന്ന ചിത്രം രജനികാന്തിന്റെ 170-ാമത്തെ ചിത്രമാണിത്. ചിത്രത്തിൽ ഫഹദ് ഫാസിൽ, അമിതാഭ് ബച്ചൻ, നാനി തുടങ്ങിയവർ അഭിനയിക്കുമെന്ന് നേരത്തെതന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു . വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്.

‘ജയിലർ’ എന്ന സിനിമയുടെ ഉജ്ജ്വല വിജയത്തിന് ശേഷം രജനികാന്തിന്റെ അടുത്ത സിനിമയ്ക്കായി കണ്ണുംനട്ട് കാത്തിരിക്കുകയായിരുന്നു സിനിമാലോകം. കുറച്ചു ദിവസങ്ങളായി താരം കേരളത്തിൽ എത്തുമെന്ന വാർത്തകളാണ് ആരാധകരെ ആവേശത്തിലാക്കിയിരുന്നത്. അതേസമയം ഇന്ന് സിനിമയുടെ ചിത്രീകരണത്തിനായി രജനികാന്ത് തലസ്ഥാനത്തെത്തിയിരിക്കുകയാണ്. ‘തലൈവർ 170’യുടെ ചിത്രീകരണം തിരുവനന്തപുരത്താണ് നടക്കുന്നത്. ഒക്ടോബർ മൂന്ന് മുതൽ പത്ത് ദിവസം താരം തിരുവനന്തപുരത്ത് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. രജനിയുടെ വരവ് ആരാധകരെ ഹരം കൊള്ളിക്കുമെന്നതിനാൽ ശക്തമായ സുരക്ഷാ സംവിധാനമായിരുന്നു തലസ്ഥാനത്ത് ഏർപ്പെടുത്തിയത്. നാഗർകോവിൽ, കന്യാകുമാരി എന്നിവിടങ്ങളും സിനിമയുടെ പ്രധാന ലൊക്കേഷനുകളാണ്. ആദ്യമായാണ് ഒരു രജനികാന്ത് ചിത്രം തലസ്ഥാനത്ത് ചിത്രീകരിക്കുന്നത്.

തമിഴിലെ പ്രശസ്ത നിർമ്മാണക്കമ്പനിയായ ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് നിർമ്മാണം. രജനികാന്തിന്റെ വില്ലൻ കഥാപാത്രമായായിരിക്കും ഫഹദ് ഫാസിൽ ചെയ്യുകയെന്നാണ് റിപ്പോർട്ടുകൾ. ഈയടുത്ത് പുറത്തിറങ്ങിയ മാമന്നനിലെ രത്നവേൽ എന്ന വില്ലൻ കഥാപാത്രവും പുഷ്പയിലെ ബൻവർ സിംഗ് ശിഖാവത്ത് എന്ന വേഷവും ഫഹദിന് തെന്നിന്ത്യയിൽ മികച്ച ജനപ്രീതി നേടിക്കൊടുത്തിരുന്നു. ജയ് ഭീം എന്ന ചിത്രത്തിന് ശേഷം രജനീകാന്തിനെ നായകനാക്കി ടി.ജെ ജ്ഞാനവേൽ ഒരുക്കുന്ന ‘തലൈവർ 170’ എന്ന ചിത്രത്തിൽ ഫഹദ് വില്ലൻ വേഷത്തിലെത്തും എന്ന റിപ്പോർട്ടുകൾ ആരാധകർക്ക് ആവേശമായിരുന്നു. ഇപ്പോൾ അതിന് ഇരട്ടി ആഘോഷമാണുണ്ടായിരക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here