‘ക്ലിന്‍ കാരയ്ക്ക് ഒപ്പമുള്ള ഈ വര്‍ഷത്തെ ആദ്യത്തെ ഉത്സവം’; ചിത്രം പങ്കുവെച്ച് രാംചരണ്‍

0
585

ഗണേശ ചതുര്‍ത്ഥിയുടെ ആഘോഷ നിറവില്‍ രാജ്യത്തെ ഹൈന്ദവ വിശ്വാസികള്‍. മെഗാ സ്റ്റാര്‍ ചിരഞ്ജീവിയുടെ കുടുംബവും ഗണേശോത്സവത്തിന്റെ ഭാഗമായുള്ള പൂജയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. താര കുടുംബത്തിലേയ്ക്ക് പുതിയ അതിഥി കൂടി എത്തിയത് കൊണ്ടുതന്നെ ഇത്തവണത്തെ ഗണേശ ചതുര്‍ത്ഥി മെഗാ കുടുംബത്തിന് വളരെ വിശേഷപ്പെട്ടതാണ്. മകന്‍ രാം ചരണിന്റെ മകള്‍ ക്ലിന്‍ കോനിഡേല തന്നെയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങളിലെ ശ്രദ്ധാകേന്ദ്രമാകുന്നത്.

രാം ചരണ്‍ തേജയും ചിരഞ്ജീവിയും ചിത്രങ്ങള്‍ സോഷ്യല്‍ ലോകത്തിനായി പങ്കുവെച്ചിരുന്നു. എല്ലാവര്‍ക്കും ആഹ്ളാദം നിറഞ്ഞ ഗണേശ ചതുര്‍ത്ഥിയുടെ ആശംസകള്‍ അറിയിച്ചു കൊണ്ടായിരുന്നു രാം ചരണിന്റെ പോസ്റ്റ്. ക്ലിന്‍ കാരയ്ക്ക് ഒപ്പമുള്ള ഈ വര്‍ഷത്തെ ആദ്യത്തെ ഉത്സവമാണിതെന്നും രാം ചരണ്‍ ചിത്രങ്ങള്‍ക്ക് താഴെ കുറിച്ചിട്ടുണ്ട്. കുടുംബങ്ങളെല്ലാവരും ഒരുമിച്ചുള്ള ചിത്രത്തില്‍ പിതാവ് ചിരഞ്ജീവിയും മാതാവ് സുരേഖയുമുണ്ട്. എല്ലാവരും ഒരുമിച്ചു നില്‍ക്കുന്നതാണ് ആദ്യ ഫോട്ടോയിലുള്ളത്. കുഞ്ഞിനെ കയ്യിലെടുത്തു നില്‍ക്കുന്ന ഉപാസനയെയും ചിത്രത്തില്‍ കാണാവുന്നതാണ്. പിന്നീടുള്ള ഒരു ചിത്രത്തില്‍ ചിരിച്ചുകൊണ്ട് ക്ലിന്‍ കാരയെ നോക്കി നില്‍ക്കുന്ന ചിരഞ്ജീവിയെയും ഭാര്യ സുരേഖ കോനിഡേലയെയും വീട്ടിലെ മറ്റംഗങ്ങളെയും കാണാവുന്നതാണ്.

 

View this post on Instagram

 

A post shared by Ram Charan (@alwaysramcharan)


രാം ചരണ്‍ പങ്കിട്ടുവെച്ച കുടുംബചിത്രം ആരാധകര്‍ക്ക് വിരുന്നു തന്നെയായിരുന്നു എന്ന് കമന്റുകളില്‍ നിന്നും വ്യക്തമാണ്. നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെ ആശംസകള്‍ അര്‍പ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. എല്ലാ കണ്ണുകളും കുഞ്ഞ് ക്ലിന്‍ കാരയിലാണ് എന്നൊരാള്‍ എഴുതിയപ്പോള്‍ ചുവന്ന ഹൃദയരൂപത്തിലുള്ള ഇമോജികള്‍ കമെന്റായി കുറിച്ചത് നിരവധി പേരാണ്.

അതേസമയം, തെലുങ്ക് താരം രാംചരണ്‍ തേജയ്ക്കും ഭാര്യ ഉപാസന കാമിനേനിക്കും ആദ്യത്തെ കണ്‍മണി പിറന്നത് ഈ അടുത്ത കാലത്താണ്. പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന കുഞ്ഞു മാലാഖക്ക് ക്ലിന്‍ കാര കോനിഡേല എന്നാണ് താരകുടുംബം പേരിട്ടിരിക്കുന്നത്. ക്ലിന്‍ കാര എന്നാല്‍ പ്രകൃതിയുടെ മൂര്‍ത്തീഭാവമെന്നാണ് അര്‍ഥം വരുന്നത്. വളരുമ്പോള്‍ എല്ലാ ഗുണങ്ങളുമുള്ള കുഞ്ഞായി വളരട്ടെ എന്നും ചിരഞ്ജീവി ഇതിനു മുന്‍പ് പറഞ്ഞിരുന്നു.


ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ വച്ചായിരുന്നു ഉപാസന പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. താരദമ്പതികളുടെ പതിനൊന്നാം വിവാഹ വാര്‍ഷിക ദിനത്തിലാണ് രാം ചരണിന്റെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത് എന്ന പ്രത്യേകതയും ഉണ്ട്. 2012 ലാണ് നടന്‍ രാംചരണും ഉപാസനയും വിവാഹിതരായത്. കഴിഞ്ഞ ഡിസംബറിലാണ് താന്‍ അച്ഛനാകാന്‍ പോകുന്നു എന്ന വാര്‍ത്ത സാമൂഹ്യമാധ്യമത്തിലൂടെ രാം ചരണ്‍ പങ്കുവെച്ചത്. ഇതിന് പിറകെ ഉപാസനയ്ക്കായി ബേബി ഷവര്‍ പാര്‍ട്ടിയും രാംചരണ്‍ ഒരുക്കിയിട്ടുണ്ടായിരുന്നു . രാം ചരണിന്റെ കുഞ്ഞിനായി സംഗീത സംവിധായകനും ഗായകനുമായ കാല ഭൈരവ ഒരു ഗാനം ഒരുക്കിയിരുന്നു. ആര്‍ ആര്‍ ആറിലെ ഗാനത്തിന് ഓസ്‌കാര്‍ ലഭിച്ചിരുന്നു. അന്ന് ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ ഉപാസന എത്തിയത് മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു.

കുട്ടികള്‍ ഉണ്ടാകുന്നതിന് മുമ്പ് തന്നെ സാമ്പത്തികമായി സുരക്ഷിതരാകണമെന്ന് താനും രാം ചരണും തീരുമാനിച്ചിരുന്നതായും കുറച്ചുനാളുകള്‍ക്ക് മുന്‍പ് ഉപാസന ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ‘താനും രാം ചരണും അണ്ഡം ശീതീകരിക്കുക എന്ന തീരുമാനം നേരത്തെ തന്നെ എടുത്തതാണെന്നും , വിവാഹത്തിന്റെ തുടക്കത്തില്‍ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇരുവരും ശ്രമിച്ചതെന്നും ഉപാസന പറഞ്ഞിരുന്നു. ഇപ്പോള്‍ സാമ്പത്തികമായി തങ്ങള്‍ സുരക്ഷിതരാണെന്നും ഒരു കുട്ടിയെ പരിപാലിക്കാനും ആ കുഞ്ഞിന് സുരക്ഷിതമായ ഭാവി നല്‍കാനും തങ്ങള്‍ പ്രാപ്തരാണെന്നുമാണ് എന്നാണ് ഉപാസന പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here