നല്ലത് ആയാലും ചീത്ത ആയാലും കോക്കിന് നന്ദി: അജുവര്‍ഗീസ്

0
478

ല്ലത് ആയാലും ചീത്ത ആയാലും കോക്കിന് നന്ദിയെന്ന് അജുവര്‍ഗീസ്. നദികളില്‍ സുന്ദരി യമുന തീയേറ്ററുകളില്‍ റീലിസ് ചെയ്തതിന്റെ തീയേറ്ററിലെത്തിയതായിരുന്നു അജു. നദികളില്‍ സുന്ദരി യമുനയെന്ന ചിത്രത്തിനെ അശ്വന്ത് കോക്ക് നെഗറ്റീവ് റിവ്യു നല്‍കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് നടന്‍ ഇക്കാര്യം പറഞ്ഞത്.

അജുവിന്റെ വാക്കുകള്‍

അദ്ദേഹത്തിന്റെ അഭിപ്രായ സ്വതന്ത്യക്കുറിച്ച് ഇടപെടുന്നയാളല്ല. ഇഷ്ടപ്പെട്ടു കാണില്ല. നല്ലതെന്ന് പറഞ്ഞാലും മോശം പറഞ്ഞാലും ക്രീയേറ്റീവായി മാത്രമേ എടുക്കാറുള്ളൂ. മോശം പറഞ്ഞപ്പോളും നല്ലത് പറഞ്ഞപ്പോളും നന്ദി മാത്രമാണ് പറഞ്ഞിട്ടുള്ളത്. ഒരാള്‍ക്ക് വേണ്ടിയല്ലല്ലോ ഞാന്‍ സിനിമ ചെയ്യുന്നത്. ഞാന്‍ ചെയ്യുന്നത് സംവിധായകന്‍ പറയുന്ന ജോലിയാണ്. ആര്‍ക്കും വേണ്ടിയല്ല, എനിക്കും സംവിധായകര്‍ക്കും ശരിയെന്ന് പറയുമ്പോള്‍ ആ ടേക്ക് ഓക്കേയാകുന്നുള്ളൂ. ഈ സിനിമ ചെയ്തപ്പോഴുണ്ടായ ഒരു പോസീറ്റീവിറ്റിയുണ്ടായിരുന്നു. കാരണം എടുക്കുന്ന വിഷയങ്ങള്‍ തമാശയാണ്. എല്ലാം ഒത്തുകിട്ടുന്നില്ല, സാഹചര്യങ്ങള്‍ വന്നാലേ തമാശ ശരിയാകുകയുള്ളല്ലോ? വടക്കോട്ടുള്ള രീതിയോട് നമുക്ക് താല്‍പ്പര്യമുണ്ട്. ആതിഥേയരാണ്, ലളിതമാണ്, ഫണ്ണുണ്ട്, ഫോര്‍മാലിറ്റികുറവാണ്. ഫോര്‍മാലിറ്റി കുറവായതിനാല്‍ ഭാഷ കേള്‍ക്കാന്‍ നല്ല രസമാണ്. എന്റെ ചുറ്റു നിന്നവരെല്ലാം വടക്കുള്ളവരാണ്. അവരെല്ലാവരും മികച്ച നടന്മാരാണ്. അതു കൊണ്ട് ആ സംഭവങ്ങളെല്ലാം സിനിമയിലും ലഭിച്ചിട്ടുണ്ട്. പിന്നെ ഇവരുടെ ആദ്യത്തെ സിനിമയാണ്. ഇതു കൊണ്ടും തീരുന്നില്ല.നന്ദി.

അതേസമയം,ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ വിജേഷ് പനത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നദികളില്‍ സുന്ദരി യമുന’. സിനിമാറ്റിക് ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഈ സിനിമയില്‍ സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹന്‍ സിനുലാല്‍, രാജേഷ് അഴിക്കോടന്‍, കിരണ്‍ രമേശ്, ഭാനു പയ്യന്നൂര്‍, ശരത് ലാല്‍, ദേവരാജ് കോഴിക്കോട്, അനീഷ്, ആതിര,ആമി, പാര്‍വ്വണ, ഉണ്ണിരാജ, വിസ്മയ ശശികുമാര്‍ തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്നുണ്ട്.

ഫൈസല്‍ അലിയാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നുത്. മനു മഞ്ജിത്ത്,ബി കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ആണ് സംഗീതം നല്‍കിയത്. എഡിറ്റര്‍-ഷമീര്‍ രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്തിരൂര്‍,കല-അജയന്‍ മങ്ങാട്, മേക്കപ്പ് ജയന്‍ പൂങ്കുളം, കോസ്റ്റ്യും ഡിസൈന്‍ സുജിത് മട്ടന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രിജിന്‍ ജെസി, പ്രോജക്ട് ഡിസൈന്‍ അനിമാഷ്, വിജേഷ് വിശ്വം, ഫിനാന്‍സ് കണ്‍ട്രോളര്‍ അഞ്ജലി നമ്പ്യാര്‍, പ്രൊഡക്ഷന്‍ മാനേജര്‍ മെഹമൂദ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം, സ്റ്റില്‍സ്-സന്തോഷ് പട്ടാമ്പി,പരസ്യക്കല- യെല്ലോടൂത്ത് എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവര്‍ത്തകര്‍.

ചിരിയുടെ ഉത്സവം തീര്‍ക്കാനാണ് നദികളില്‍ സുന്ദരി യമുന എത്തുന്നത്. വെള്ളം സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടര്‍മാന്‍ മുരളി അവതരിപ്പിക്കുന്ന ചിത്രമാണ് ഇത്. സിനിമയുടെ മോഷന്‍ പോസ്റ്റര്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ധ്യാന്‍ അജു കൂട്ടുകെട്ട് ചിത്രമായതിനാല്‍ തന്നെയും പ്രേക്ഷകരും ആവേശത്തിലാണ്. കണ്ണൂരിലെ നാട്ടിന്‍പുറങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. കണ്ണൂരിലെ നാട്ടിന്‍പുറത്തെ സാധാരണക്കാരായ മനുഷ്യരുടെയും അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍, എന്നീ രണ്ട് യുവാക്കളുടെയും കഥയാണ് നദികളില്‍ സുന്ദരി യമുന പറയുന്നത്. കണ്ണനായി ധ്യാന്‍ ശ്രീനിവാസനും, വിദ്യാധരനായി അജു വര്‍ഗീസും എത്തുന്നു. അജു വര്‍ഗീസും ധ്യാനും നേര്‍ക്ക് നേര്‍ വരുന്ന പോസ്റ്റര്‍ ആദ്യ കാഴ്ചയില്‍ തന്നെ ചിരിയുണര്‍ത്തുന്ന ഒന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here