അവസരം ലഭിച്ചാല്‍ യു.എ.ഇയ്ക്ക് വേണ്ടി മിലിട്ടറിയില്‍ സൗജന്യ രാഷ്ട്ര സേവനം ചെയ്യാന്‍ തയാറാണെന്ന് മുന്‍ ഇന്ത്യന്‍ സൈനികനും നടനുമായ മേജര്‍ രവി

0
301

ദുബായ് :അവസരം ലഭിച്ചാല്‍ യു.എ.ഇ എന്ന രാജ്യത്തിന് വേണ്ടി മിലിട്ടറിയില്‍ സൗജന്യ രാഷ്ട്ര സേവനം ചെയ്യാന്‍ തയാറാണെന്ന് മുന്‍ ഇന്ത്യന്‍ സൈനികനും നടനുമായ മേജര്‍ രവി. ദുബായില്‍ നടന്ന ഗോള്‍ഡന്‍ വിസ ചടങ്ങിലാണ് മേജര്‍ രവിയുടെ പ്രതികരണം. നടനും നിര്‍മാതാവും സംവിധായകനുമായ മേജര്‍ രവി ഇന്ത്യന്‍ സൈനിക സേവനങ്ങളില്‍ നല്‍കിയ സംഭവനകളെയും വിശിഷ്ട സേവനങ്ങളെയും മുന്‍നിര്‍ത്തിയാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ ആദരം യു.എ.ഇ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

ദുബായിലെ മുന്‍നിര സര്ക്കാര് സേവന ദാതാക്കളായ ഇ,സി,എച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഒ യും ഇന്ത്യന്‍ നാവിക സേനയിലെ മെര്‍ച്ചന്റ് നേവിയിലെ മുന്‍ സെക്കന്റ് ഓഫീസര്‍ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും മേജര്‍ രവി യു.എ.യുടെ പത്ത് വര്‍ഷ കാലാവധിയുള്ള വിസ ഏറ്റുവാങ്ങി. ചടങ്ങില്‍ ദുബായ് സാമ്പത്തിക കാര്യ വകുപ്പിലെ ഉദ്യോഗസ്ഥരായ ഹിബ ജമാല്‍ അഹ്‌മദ്, മറിയം അഹ്‌മദ്, എന്നിവരുടെ സാന്നിധ്യത്തിലാണ് മേജര്‍ രവി ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങുന്നത്. കേരളീയര്‍ക്കിടയില്‍ ദേശീയോദ്ഗ്രന്ഥനവും ഊട്ടിയുറപ്പിക്കുന്നതിലും ദേശീയ ബോധം വളര്‍ത്തുന്നതിലും മേജര്‍ രവിയുടെ സിനിമകള്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് ചടങ്ങില്‍ സി.ഇ.ഓ ഇഖ്ബാല്‍ മാര്‍ക്കോണി പറഞ്ഞു .

അതേസമയം, നേരത്തേ മലയാളസിനിമയില്‍ നിന്ന് മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, മുകേഷ്, ലാല്‍, പ്രണവ് മോഹന്‍ലാല്‍, ടൊവിനോ തോമസ്, ആസിഫ് അലി, ആശാ ശരത്, ശ്വേതാ മേനോന്‍, ദിലീഷ് പോത്തന്‍, രചന നാരായണന്‍കുട്ടി,അന്ന ബെന്‍, കൈലാഷ് തുടങ്ങി നിരവധി പേര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. ദുബായിലെ മുന്‍നിര സ്ഥാപനമായ ഇ.സി.എച്ഛ് ഡിജിറ്റല്‍ മുഖേനയാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ ചലച്ചിത്ര താരങ്ങള്‍ക്കു ലഭിക്കുന്നത്.ഇന്ത്യന്‍ സംഗീത രംഗത്ത് നിന്നും കുമാര്‍ സാനു, ബി പ്രാക്ക് , എം .ജി ശ്രീകുമാര്‍ , എം ജയചന്ദ്രന്‍ , ഗോപി സുന്ദര്‍, മധു ബാലകൃഷ്ണന്‍ , സിതാര കൃഷ്ണകുമാര്‍ , സ്റ്റീഫന്‍ ദേവസ്സി , അമൃത സുരേഷ് , ലക്ഷ്മി ജയന്‍, അക്ബര്‍ ഖാന്‍, അഫ്സല്‍ ഉള്‍പ്പെടെ നിരവധി സംഗീതജ്ഞര്‍ക്കും യു.എ ഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.

അതേസമയം, വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും. പ്രമുഖ നടന്മാരടക്കം നിരവധി മലയാളികള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്. ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

സ്‌പോണ്‍സറുടെ ആവശ്യമില്ലാതെ തന്നെ യുഎഇയില്‍ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും വിദേശികളെ പ്രാപ്തരാക്കുന്ന ദീര്‍ഘകാല റസിഡന്റ് വിസകള്‍ക്കായി 2019ലാണ് യുഎഇ സര്‍ക്കാര്‍ ഇത്തരമൊരു സംവിധാനം നടപ്പിലാക്കുന്നത്. അഞ്ചോ പത്തോ വര്‍ഷത്തെ കാലാവധി ഗോള്‍ഡന്‍ വിസകള്‍ക്ക് നല്‍കപ്പെടും. കൂടാതെ ഇവ സ്വയമേവ പുതുക്കപ്പെടുകയും ചെയ്യും.സാധാരണഗതിയില്‍ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ലക്ഷ്യമിടുന്നത് രാജ്യത്ത് താമസിച്ചുകൊണ്ട് യുഎഇയില്‍ കാര്യമായ നിക്ഷേപം നല്‍കാന്‍ താല്‍പ്പര്യമുള്ള സമ്പന്നരായ വ്യക്തികളെയാണ്. സംരംഭകരെ കൂടാതെ, ഡോക്ടര്‍മാര്‍, ഗവേഷകര്‍, ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍ തുടങ്ങിയ പ്രത്യേക കഴിവുള്ള വ്യക്തികള്‍ക്കും വിസയ്ക്ക് അപേക്ഷിക്കാം. കൂടാതെ പ്രത്യേക മേഖലകളിലെ പ്രതിഭകളെ ആകര്‍ഷിക്കുന്നത് ലക്ഷ്യമിട്ട് കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്‌സ്, പ്രോഗ്രാമിംഗ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ആക്റ്റീവ് ടെക്‌നോളജി, എഐ ആന്‍ഡ് ബിഗ് ഡാറ്റ എന്നീ മേഖലകളിലെ എല്ലാ എഞ്ചിനീയര്‍മാര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിക്കും. അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് 3.8ഉം അതിനു മുകളിലും സ്‌കോര്‍ നേടിയവര്‍ക്കും യുഎഇ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

യുഎഇ ഇന്‍വെന്റേഴ്‌സിനും ഗോള്‍ഡന്‍ വിസ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അവര്‍ ആ വസ്തുവിന് പേറ്റന്റ് നേടേണ്ടതുണ്ട്. പേറ്റന്റുകള്‍ക്ക് സാമ്പത്തിക മന്ത്രാലയമാണ് അംഗീകാരം നല്‍കേണ്ടത്. ഇത് യുഎഇ സമ്പദ്വ്യവസ്ഥ വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗവേഷകരും ശാസ്ത്രജ്ഞരും അതത് മേഖലകളിലെ വിദഗ്ധരാണെന്നത് കൊണ്ട് തന്നെ ഇവര്‍ക്കും ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹതയുണ്ട്.

അതേസമയം ശാസ്ത്രജ്ഞര്‍ എമിറേറ്റ്‌സ് സയന്റിസ്റ്റ് കൗണ്‍സില്‍ അല്ലെങ്കില്‍ മുഹമ്മദ് ബിന്‍ റാഷിദ് മെഡല്‍ ഫോര്‍ സയന്റിഫിക് എക്‌സലന്‍സിന്റെ അംഗീകാരമുള്ളവരായിരിക്കണം.കലാകാരന്മാര്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കും. സാംസ്‌കാരിക, വിജ്ഞാന വികസന മന്ത്രാലയത്തിന്റെ അംഗീകാരം ഉള്ളവരായിരിക്കണം ഇവര്‍. 10 മില്യണ്‍ ദിര്‍ഹമോ അതില്‍ കൂടുതലോ നിക്ഷേപിച്ച വിദേശ നിക്ഷേപകര്‍ക്കും ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here