‘നല്ല ആണത്തമുള്ള ശില്‍പ്പം’; ടൊവിനോയുടെ പോസ്റ്റിന് മറുപടിയുമായി രമേശ് പിഷാരടി

0
128

ടുത്തകാലത്ത് ഏറ്റവും വലിയ വിവാദമായിരുന്നു പെണ്‍ പ്രതിമ. അതിന് തുടക്കമിട്ടതാകട്ടെ അലന്‍സിയറും. കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്ന അലന്‍സിയറുടെ പ്രസ്താവന വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു. വിഷയം ട്രോളുകളിലും നിറഞ്ഞു. ഈ അവസരത്തില്‍ ടൊവിനോ തോമസിന്റെ പോസ്റ്റിന് രമേഷ് പിഷാരടി നല്‍കിയ കമന്റാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

മികച്ച ഏഷ്യന്‍ നടനുള്ള പുരസ്‌കാരം നേടിയതിന് പിന്നാലെ ടൊവിനോ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ‘നമ്മുടെ ഏറ്റവും വലിയ മഹത്വം എന്നത് ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, ഓരോ തവണ വീഴുമ്പോഴും അവിടുന്ന് എഴുന്നേല്‍ക്കുന്നതിലാണ്. 2018ല്‍ അപ്രതീക്ഷിതമായ പ്രളയം നമ്മുടെ വാതിലുകളില്‍ മുട്ടിയപ്പോള്‍ കേരളം വീണുതുടങ്ങി. എന്നാല്‍ കേരളീയര്‍ എന്താണെന്നാണ് പിന്നീട് ലോകം കണ്ടത്…എന്നെ മികച്ച ഏഷ്യന്‍ നടനായി തിരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാര്‍ഡിന് നന്ദി. ഈ അംഗീകാരം എന്നും എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കും…’, എന്നായിരുന്നു ടൊവിനോയുടെ കുറിപ്പ്.

പോസ്റ്റിന് താഴെ ടൊവിനോയെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. ഇവയ്‌ക്കൊപ്പം ‘നല്ല ആണത്തമുള്ള ശില്‍പ്പമെന്നാണ് എന്നാണ് രമേഷ് പിഷാരടി കുറിച്ചത്. പിഷാരടിയുടെ കമന്റിന് മറുപടിയുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. ‘അത് കിടുക്കി, കൊള്ളേണ്ടവര്‍ക്ക് കൊള്ളും, ഒന്നു എഴുന്നേറ്റ് ബഹുമാനിക്കാന്‍ തോന്നുന്നുണ്ടോ’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍. വിവിധ ട്രോള്‍ പേജുകളിലും പിഷാരടിയുടെ കമന്റ് നിറയുന്നുണ്ട്.

നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ് ലഭിച്ച വിവരം ഇന്ന് രാവിലെ ആണ് ടൊവിനോ തോമസ് അറിയിച്ചത്. മലയാളത്തിലേക്ക് ഇതാദ്യമായാണ് ഈ ഒരു പുരസ്‌കാരം വരുന്നത്. ഒപ്പം തെന്നിന്ത്യയിലെ ഒരു നടനും ഇതാദ്യമായാണ് ലഭിക്കുന്നത്.

അതേസമയം,മലയാളത്തിന് അഭിമാനമായി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’ സിനിമ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി. ഗിരിഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്. മോഹന്‍ലാല്‍ ചിത്രമായ ‘ഗുരു’വാണ് ഓസ്‌കര്‍ എന്‍ട്രി ലഭിച്ച ആദ്യ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജെല്ലിക്കെട്ട്’ ആണ് ഇതിനു മുമ്പ് ഓസ്‌കര്‍ എന്‍ട്രി ലഭിച്ച മറ്റൊരു മലയാള ചിത്രം. മികച്ച വിദേശ സിനിമകളുടെ നോമിനേഷന്‍ പട്ടികയിലാണ് ചിത്രം പരിഗണിക്കപ്പെടുക.

പാന്‍ നളിന്‍ സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം ലാസ്റ്റ് ഫിലിം ഷോ (ചെല്ലോ ഷോ) ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി. രാജമൗലി ചിത്രമായ ആര്‍ആര്‍ആറും നിര്‍മാതാക്കള്‍ സ്വന്തം നിലയില്‍ ഓസ്‌കര്‍ നോമിനേഷനിലേക്ക് അയയ്ക്കുകയുണ്ടായി. തുടര്‍ന്ന് നോമിനേഷനില്‍ നിന്നും ലാസ്റ്റ് ഫിലിം ഷോ എന്ന ചിത്രം പുറത്താകുകയും മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ‘ആര്‍ആര്‍ആര്‍’ തിരഞ്ഞെടുക്കുകയും ചെയ്തു. അവസാനം മികച്ച ഒറിജിനല്‍ സോങിനുള്ള ഓസ്‌കര്‍ പുരസ്‌കാരവും ‘ആര്‍ആര്‍ആര്‍’ നേടി.

2018ല്‍ കേരളം കണ്ട ഏറ്റവും വലിയ പ്രളയം പശ്ചാത്തലമാക്കി ജൂഡ് ഒരുക്കിയ ചിത്രമാണിത്. സിനിമ നൂറ് കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ്അലി, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ലാല്‍, നരേന്‍, സുധീഷ്, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, അപര്‍ണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തന്‍വി റാം, ഗൗതമി നായര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി.കെ. പത്മകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷന്‍ എന്നിവയാണ് പ്രൊഡക്ഷന്‍ ബാനര്‍. അഖില്‍ ജോര്‍ജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മോഹന്‍ ദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. ചിത്രസംയോജനം ചാമന്‍ ചാക്കോ. സംഗീതം നോബിന്‍ പോള്‍. വിഷ്ണു ഗോവിന്ദ് ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിര്‍വഹിക്കുന്നു.

വസ്ത്രാലങ്കാരം സമീറ സനീഷ്. ലൈന്‍ പ്രൊഡ്യൂസര്‍ ഗോപകുമാര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്രീകുമാര്‍ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടര്‍ സൈലക്സ് അബ്രഹാം. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വൈശാഖ് സി വടക്കേവീട്. നിശ്ചല ചിത്രങ്ങള്‍ സിനറ്റ് സേവ്യര്‍. വിഎഫ്എക്സ് മിന്റ്സ്റ്റീന്‍ സ്റ്റ്യുഡിയോസ്. ടൈറ്റില്‍ ഡിസൈന്‍ ആന്റണി സ്റ്റീഫന്‍. ഡിസൈന്‍സ് എസ്തെറ്റിക് കുഞ്ഞമ്മ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here