നാനിയും മൃണാൾ താക്കൂറും ഒന്നിക്കുന്ന പുതിയ ചിത്രം ‘ഹായ് നാണ്ണാ’യുടെ ആദ്യ ഗാനം റിലീസ് ചെയ്തു. നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത് വൈര എന്റർടെയിൻമെന്റസിന്റെ ബാനറിൽ മോഹൻ ചെറുകുരിയും ഡോ. വിജേന്ദർ റെഡ്ഢി ടീഗലയും ചേർന്നാണ്. അനന്ത ശ്രീരാമിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബാണ് സംഗീതം നൽകിയിരിക്കുന്നത്.
അതിഗംഭീര ട്യൂണിൽ അത്രയേറെ ആസ്വാദ്യകരമായ രീതിയിലാണ് അനന്ത ശ്രീറാം പ്രവർത്തിച്ചിരിക്കുന്നത്.
അച്ഛൻ മകൾ ബന്ധത്തെക്കുറിച്ചാണ് സംസാരിക്കുന്ന ചിത്രം പാൻ ഇന്ത്യനായിട്ടാണ് ഒരുങ്ങുന്നത്. ഇപ്പോൾ പുറത്തിറങ്ങിയ ലിറിക്കൽ വീഡിയോയിൽ നാനിയും മൃണാൾ താക്കൂറും ഒരുമിച്ചുള്ള ചിത്രങ്ങൾക്ക് വരെ ഇരുവരുടെയും കെമിസ്ട്രി എത്രത്തോളമുണ്ടെന്ന് പറയാൻ കഴിയുന്നവയാണ്. തെലുഗ്, തമിഴ്, കന്നഡ ഭാഷകളിൽ ‘ഹായ് നാണ്ണാ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹിന്ദിയിൽ ‘ഹായ് പപ്പ’ എന്ന പേരിലാണ് എത്തുക.
ഏത് ഭാഷയിൽ കാണുന്നവർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ചിത്രം ഒരുങ്ങുന്നത്. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ആയിരിക്കും നാനി ഈ ചിത്രത്തിൽ എത്തുന്നത്. ഡിസംബർ 21ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. പരിചയസമ്പന്നർക്കൊപ്പം പുതിയ ടെക്‌നീഷ്യൻസ് കൂടി ചിത്രത്തിന്റെ ഭാഗമാകുന്നു. സാനു ജോണ് വർഗീസ് ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിക്കുന്നത്.
ഹൃദയം എന്ന ചിത്രത്തിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കിയ ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമയിൽ തിരക്കേറിയ സംഗീത സംവിധായകനായ ഹിഷാം അബ്ദുൽ വഹാബ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. എഡിറ്റർ – പ്രവീണ് ആന്റണി, പ്രൊഡക്ഷൻ ഡിസൈനർ – അവിനാഷ് കൊല്ല, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ – ഇ വി വി സതീഷ്, പി ആർ ഒ – ശബരി.
അതേസമയം, നാനിയുടെ ഈ വര്‍ഷത്തെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായിരുന്നു ‘ദസറ’. ബോക്‌സ്ഓഫീസ് കളക്ഷന്‍ നേടിയ ചിത്രം ഒടിടിയിലും സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ഒരു ഗ്രാമത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലെ, ഗോദാവരികാനിയിലെ, സിംഗരേണി കല്‍ക്കരി ഖനിയില്‍, സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് അത്. നാനി തെലുങ്കാന ഭാഷയാണ് കൈകാര്യം ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്. സിനിമയ്ക്ക് വേണ്ടിയുള്ള നാനിയുടെ ഗെറ്റപ്പ് ചേഞ്ച് ഒക്കെത്തന്നെ മാധ്യമശ്രദ്ധ ആകര്‍ഷിച്ചിരുന്നു.