ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ലോക നേതാക്കൾ എല്ലാവരും തന്നെ ഇന്ത്യയിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ. ജി20 ഉച്ചകോടി വിജയമായതിനെ തുടർന്ന് പ്രധാനമന്ത്രിയെ അനുമോദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ഹരീഷ് പേരടിയുടെ വാക്കുകൾ ഇങ്ങനെയാണ്,
“G-20..യുടെ ഗ്ലോബൽ കീരിടം..ഇന്ത്യയെന്ന എന്റെ ഭാരതം അണിഞ്ഞ ദിവസം..ലോകത്തെ അത്ഭുതപ്പെടുത്തുന്ന നിർണ്ണായക തീരുമാനങ്ങളുണ്ടാവുന്നു…ഉക്രയിനും റഷ്യയും തമ്മിലുള്ള യുദ്ധത്തിന് സമവായം …ഇന്ത്യാ-ഗൾഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി..G- 20 യെ G-21 ആക്കാൻ വേണ്ടി കൂടെ ചേരാൻ ആഫ്രിക്കൻ യൂണിയൻ…ലോകം മുഴുവൻ ഇന്ത്യയെന്ന ഭാരതത്തെ ഉറ്റുനോക്കിയ ചരിത്ര ദിവസം …ശ്രീകൃഷ്ണന്റെ നീല നിറം ലോകം മുഴുവൻ വ്യാപിക്കുന്നു..കറുത്ത യാദവ ബാലൻ ആകാശത്തിന്റെ നില നിറത്തിലേക്ക് വളർന്ന് വിശ്വരൂപം സ്വീകരിച്ചതുപോലെ..നമ്മുടെ രാജ്യം വളരുന്ന ഒരു കാഴ്ച്ച.. മോദിജി..
ഈ ദിവസം നിങ്ങളെ അനുമോദിക്കാതിരിക്കുന്നവർ എല്ലാം ഏത് രാഷ്ട്രീയ അഭിപ്രായ വിത്യാസങ്ങളുടെ പേരിലാണെങ്കിലും സ്വയം വെള്ള പൂശാൻ ശ്രമിക്കുന്ന ശകുനികൾ മാത്രമാണ്… ചൂതുകളികളൂടെ കള്ള നാണയങ്ങൾ …ഗാന്ധി പിറന്ന നാട്ടിലെ,ഗുജറാത്തിലെ ചായ കടയിൽ ലോക രാഷ്ട്രീയം ചർച്ചചെയിതിരുന്നു എന്ന് ലോകം അറിഞ്ഞ ദിവസം…അന്നത്തെ ആ ചായ വിൽപ്പനക്കാരൻ ബാലൻ യുദ്ധ കൊതിയനായിരുന്നില്ല എന്ന് ലോകമറിഞ്ഞ ദിവസം…അയാൾ പിൻതുടർന്നത് സനാതനമാണെങ്കിൽ അത് ഫാസിസമല്ല എന്ന് ലോകം അറിഞ്ഞ ദിവസം…അഭിമാനത്തോടെ ഉറക്കെ ചൊല്ലുന്നു..ലോകാ സമസ്താ സുഖിനോ ഭവന്തു…” എന്നാണ് ഹരീഷ് പേരാടി പറഞ്ഞത്.
ഇതിന് മുൻപ് ഭാരതം എന്ന പേര് ഇന്ത്യക്കാരായ എല്ലാവരുടെയും വേരുകള്‍ക്ക് കൂടുതല്‍ ബലം നല്‍കുമെന്ന് നടന്‍ ഹരീഷ് പേരടി പറഞ്ഞിരുന്നു. ബോംബെക്ക് മുംബൈയാവാം… മദ്രാസിന് ചെന്നൈയാവാം… പക്ഷെ ഇന്ത്യക്ക് ഭാരതമാവാന്‍ പാടില്ലേയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഹരീഷ് പേരടി പറഞ്ഞത് ഇങ്ങനെയാണ്, ”ഭാരതമെന്നപേര്‍ കേട്ടാലഭിമാന പൂരിതമാണകമന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍”…ചൊല്ലിയത് മഹാകവി വള്ളത്തോളാണ്…ഇനി ഈ മഹാകവിയേയും കാലം സംഘിയാക്കുമോ…ബോംബെക്ക് മുംബൈയാവാം…മദ്രാസിന് ചെന്നൈയാവാം…
പക്ഷെ ഇന്ത്യക്ക് ഭാരതമാവാന്‍ പാടില്ലത്രേ..ഭരത് അവാര്‍ഡ് നിര്‍ത്തിയതിനുശേഷവും നാഷണല്‍ അവാര്‍ഡ് കിട്ടിയ നടന്‍മാരൊക്കെ ജാതി മതഭേദമന്യേ അവരുടെ പേരിന്റെ മുന്നില്‍ ഭരത് എന്ന് അഭിമാനത്തോടെ ചേര്‍ത്തിരുന്നു…നാളെ മുതല്‍ അവരെയൊക്കെ നമ്മള്‍ സംഘികള്‍ എന്ന് വിളിക്കേണ്ടിവരുമോ…വ്യക്തികള്‍ക്ക് മതവും പേരും മാറാന്‍ ഭരണഘടന അനുവാദം നല്‍കുന്ന രാജ്യത്ത്..രാജ്യത്തിന് മാത്രം പേര് മാറാന്‍ അനുവാദമില്ലാതിരിക്കുമോ…അങ്ങിനെയാണെങ്കില്‍ അത് ജനാധിപത്യമാവില്ല…
കാരണം ജനാധിപത്യം ജനങ്ങള്‍ക്കും അവരുടെ വാസസ്ഥലത്തിനും ഒരു പോലെ അവകാശപ്പെട്ടതാണ്..ഭാരതം…ഒട്ടും മോശപ്പെട്ട പേരുമല്ല…ആ പേര് ഇന്ത്യക്കാരായ എല്ലാവരുടെയും വേരുകള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നതുമാണ്..എനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണ്” എന്നാണ് പറഞ്ഞത്.