ചോറ്റുപാത്ര രാഷ്ട്രീയത്തിനെ നിശിതമായി വിമര്‍ശിച്ച് ഹരീഷ് പേരടി. സൈബര്‍ ലോകത്തില്‍ സിപിഎമ്മിനെ ഏറ്റവും നന്നായി വിമര്‍ശിക്കുന്ന നടനാണ് ഹരീഷ് പേരടി. രാജ്യത്തെ ആദ്യത്തെ സാഹിത്യനഗരമായി കോഴിക്കോടിനെ കഴിഞ്ഞദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഈ കോഴിക്കോടില്‍ നിന്ന് ബോംബ് നഗരമെന്ന് വിശേഷിപ്പിക്കുന്ന കണ്ണൂരിലേക്ക് വെറും 90 കിമീറ്റര്‍ മാത്രമേ ദൂരമേയുള്ളൂ. ഏററവും കൂടുതല്‍ സാഹിത്യകാരന്മാരുള്ള നാടായ കോഴിക്കോട്ടെ സാഹിത്യപ്രവര്‍ത്തകരില്‍ ചോറ്റുപാത്ര ബോംബ് പൊട്ടി മരിച്ചു വീണ നിരപരാധികളെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലല്ലോ എന്ന് പരിഹസിച്ചാണ് ഹരീഷ് പേരടിയുടെ പോസ്റ്റ്. എല്ലാ രാഷ്ട്രീയത്തിന്റെ ഇരട്ടത്താപ്പെന്ന് സൂചിപ്പിക്കുന്ന പോസ്റ്റാണ് ഹരീഷ് പങ്കുവെച്ചിരിക്കുന്നത്.
കണ്ണൂര്‍ എരഞ്ഞോലിയി കുടക്കളം സ്വദേശി വേലായുധന്‍ കഴിഞ്ഞ ദിവസം ബോംബ് പൊട്ടി മരിച്ചത്. ഒഴിഞ്ഞ പറമ്പില്‍ തേങ്ങയെടുക്കാന്‍ പോകുന്നതിനിടെ പറമ്പില്‍ നിന്ന് കിട്ടിയ വസ്തു തുറന്ന് നോക്കാന്‍ ശ്രമിച്ചതോടെയാണ് പൊട്ടിത്തെറി. ഗുരുതരമായി പരിക്കേറ്റ വേലായുധനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാര്‍ട്ടി ശക്തികേന്ദ്രത്തില്‍ ബോംബ് സൂക്ഷിച്ചത് സിപിഐഎം അറിവൊടെയെന്നാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ആരോപണം. ബോംബ് സ്‌ക്വാഡ് പറമ്പിലും വീട്ടിലും പരിശോധന നടത്തിയിരുന്നുവെങ്കിലും ഒരുനടപടിയും ഇതുവരെ എടുത്തിട്ടില്ല.
ഫേസ്ബുക്ക് പോസ്റ്റ്…
ഇന്‍ഡ്യയിലെ സാഹിത്യം പുഴുങ്ങുന്നതില്‍ ഒന്നാമതെത്തിയ നഗരത്തില്‍ നിന്ന് വഴിയില്‍ കിടന്ന ചോറ്റു പാത്രം തുറക്കുന്ന നിരപരാധികള്‍ കൊല്ലപ്പെടുന്ന ബോംബ് നഗരത്തിലേക്ക് വെറും 90 കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളു എന്നതാണ് നമ്മുടെ സാഹിത്യ സംഭാവനകളുടെയും സാംസ്‌കാരിക, രാഷ്ട്രിയ പ്രവര്‍ത്തനങ്ങളുടെയും മഹത്വം..ചോറ്റുപാത്ര സാഹിത്യവും ബോംബുകള്‍ ഉറങ്ങുന്ന ചോറ്റുപാത്ര രാഷ്ട്രീയവും..ആശംസകള്‍..