കഴിഞ്ഞദിവസം നടന്ന അൻപത്തിമൂന്നാമത് കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരവേദിയിയിൽ അലൻസിയർ വിവാദ പരാമർശം നടത്തിയിരുന്നു. പെൺപ്രതിമ തന്ന് തങ്ങളെ പ്രലോഭിപ്പിക്കരുതെന്നും സ്പെഷ്യൽ ജൂറി പുരസ്‌കാരത്തിന് സ്വർണം പൂശിയ പ്രതിമ തരണമെന്നും, അൻപതിനായിരം രൂപ നൽകി തന്നെയും കുഞ്ചാക്കോ ബോബനെയും അപമാനിക്കരുതെന്നുമായിരുന്നു അലൻസിയറിന്റെ പരാമർശം.
ഈ വിഷയത്തെ നിശിതമായി വിമർശിച്ച് നിരവധി ആളുകളാണ് സമൂഹമാധ്യമങ്ങളിൽ കമന്റ് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ഹരീഷ് പേരടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. “ഈ ഡയലോഗ് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നെങ്കിൽ ഇന്ന് പുരോഗമന തള്ള് തള്ളാമായിരുന്നു…പക്ഷെ പറഞ്ഞത് കമ്മ്യൂണിസ്റ്റ് പാവാട അലൻസിയറായി പോയി…എന്തായാലും പറഞ്ഞ സ്ഥിതിക്ക് അലൻസിയറിനോട് രണ്ട് വാക്ക്, അലൻസിയറെ… ..മഹാനടനെ..ഒരു പെൺ പുരസ്ക്കാര പ്രതിമ കാണുമ്പോൾ പോലും നിനക്ക് ലിംഗം ഉദ്ധരിക്കുന്നുണ്ടെങ്കിൽ അത് നിന്റെ മാനസികരോഗം മൂർച്ചിച്ചതിന്റെ ലക്ഷണമാണ്…അതിന് ചികൽസിക്കാൻ നിരവധി മാനസിക ആരോഗ്യ കേന്ദ്രങ്ങൾ കേരളത്തിൽ നിലവിലുണ്ട്…
അല്ലെങ്കിൽ മറ്റൊരു വഴി സ്വർണ്ണം പൂശിയ ആൺ ലിംഗ പ്രതിമകൾ സ്വയം പണം ചിലവഴിച്ച് സ്വന്തമാക്കി വീട്ടിൽ പ്രദർശിപ്പിച്ച് അതിലേക്ക് നോക്കിയിരിക്കുക എന്നതാണ് …രാഷ്ടിയ അഭിപ്രായ വിത്യാസങ്ങൾ ഉണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ആൺകരുത്ത് ഇതല്ല …അത് സമരങ്ങളുടെയും പോരട്ടങ്ങളുടെതുമാണ്…ഈ സ്ത്രി വിരുദ്ധ പരാമർശത്തിന്റെ പേരിൽ അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലിക്കേണ്ടതാണ്” എന്ന് ഹരീഷ് പേരടി സമൂഹമാധ്യമത്തിൽ കുറിച്ചു.
”അവാർഡ് വാങ്ങി വീട്ടിൽ പോകാനായി ഓടിയതായിരുന്നു ഞാൻ, നല്ല ഭാരമുണ്ടായിരുന്നു ആ അവാർഡിന്. മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തോട് പറയാമായിരുന്നു, ഇപ്പോൾ സാംസ്‌കാരിക മന്ത്രി ഉള്ളതുകൊണ്ട് പറയാം, ഇത് സ്പെഷ്യൽ ജൂറി അവാർഡാണ് ഞങ്ങൾക്ക് തന്നത്. നല്ല നടനുള്ള പുരസ്‌കാരം എല്ലാവർക്കും കിട്ടും. എന്നാൽ സ്പെഷ്യൽ കിട്ടുന്നവർക്കു സ്വർണത്തിലെങ്കിലും പൊതിഞ്ഞ പ്രതിമ തരണം. എനിക്കും കുഞ്ചാക്കോ ബോബനും ഇരുപത്തയ്യായിരം രൂപയെന്നുപറഞ്ഞു അപമാനിക്കരുത്. ഞങ്ങൾക്കും പൈസയൊക്കെ കൂട്ടണം. അത് ഞാൻ ബംഗാളി ചലച്ചിത്ര സംവിധായകൻ ഗൗതം ഘോഷിനോട് പറയുകയാണ്. ഒരു അഭ്യർത്ഥനകൂടി എനിക്ക് പറയാനുണ്ട്. ഈ പെൺ പ്രതിമ തന്നുകൊണ്ട് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ഇനിയെങ്കിലും ആൺകരുത്തുള്ളൊരു മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺ കരുത്തുള്ള പ്രതിമ തരണം. ആൺ കരുത്തുള്ള പ്രതിമ എന്ന് വാങ്ങിക്കാൻ കഴിയുന്നോ, അന്ന് ഞാൻ അഭിനയം നിർത്തും.” എന്നാണ് അലൻസിയർ പറഞ്ഞത്.
അതേസമയം, സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് അർഹരായത് രണ്ടുപേരാണ്. അലൻസിയറും കുഞ്ചാക്കോ ബോബനും. സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര ദാനച്ചടങ്ങിൽ സ്പെഷ്യൽ ജൂറി അവാർഡ് ഏറ്റുവാങ്ങിയതിന് ശേഷമുള്ള പ്രതികരണത്തിനിടെയാണ് അലൻസിയറുടെ വിവാദ പരാമർശം ഉണ്ടായത്.