ബിസിനസില്‍ ഇതുവരെ എനിക്ക് ശത്രുക്കള്‍ ഉണ്ടായിട്ടില്ല;ഷംസുദ്ധീന്‍ നെല്ലറ

0
364

ബിസിനസില്‍ ഇതുവരെ എനിക്ക് ശത്രുക്കള്‍ ഉണ്ടായിട്ടില്ലെന്ന് ഷംസുദ്ധീന്‍ നെല്ലറ. മൂവീ വേള്‍ഡ് മീഡിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ബിസിനസിനെക്കുറിച്ചും ബിസിനസിലെ സൗഹൃദത്തെക്കുറിച്ചും ഷംസുദ്ധീന്‍ മനസ് തുറന്നത്.

നെല്ലറ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറാണ് ഷംസുദ്ധീന്‍. ഫുഡ് പ്രോഡക്ട്സ്, ഹോട്ടല്‍, ഫാഷന്‍ തുടങ്ങിയ മേഖലകളില്‍ നിറസാന്നിധ്യമാണ് നെല്ലറ ഗ്രൂപ്പ്. ഷംസുദ്ദീന്റെ വിജയത്തിന്റെ പിന്നില്‍ ആത്മവിശ്വാസവും കഠിനാദ്ധ്വാനവും മാത്രമായിരുന്നു പിന്നിലുള്ളത്.

ഷംസുദ്ധീന്റെ വാക്കുകള്‍….
ബിസിനസില്‍ ഇതുവരെ എനിക്ക് ശത്രുക്കള്‍ ഉണ്ടായിട്ടില്ല. ഞാന്‍ എന്റെ സെയില്‍സ്മാന്‍മാരോട് പറയാറുണ്ട്, മറ്റുള്ള ബ്രാന്‍ഡുകളുടെ കുറ്റം പറഞ്ഞിട്ട് കടയിലേക്ക് കയറരുത്. അതിന് പകരംനമ്മുടെ ബ്രാന്‍ഡിന്റെ മഹിമ മാത്രം പറഞ്ഞിട്ട് ആ കച്ചവടം പിടിക്കണം.അതുകൊണ്ട്, എന്നെ സംബന്ധിച്ചിടത്തോളം ബിസിനസില്‍ എനിക്ക് ശത്രുക്കുണ്ടായിട്ടില്ല. നാട്ടിലേക്കാളും ബിസിനസ് ചെയ്യാന്‍ എളുപ്പം ദുബായില്‍ അല്ലെ എന്ന് ചോദിച്ചാല്‍, അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടമാണ്.

 

സൗദിക്കാരന് സൗദിയാണെന്നും, ദുബായിക്കാരനോട് ചോദിച്ചാല്‍ ദുബായാണെന്നും. ഒരോരുത്തരും എവിടെയാണോ വളര്‍ന്നത് അവിടെയാണ് അവര്‍ക്ക് ഇഷ്ടം. എന്റെ ചെറുപ്പത്തില്‍ ഞാന്‍ ഇവിടെയാണ് വന്നത്. അതുകൊണ്ട് എനിക്ക് ഇവിടുത്തെ എനിക്ക് ഇവിടുത്തെ നിയമങ്ങളെല്ലാം അറിയാം, അതു കൊണ്ട് ഞാന്‍ ബിസിനസ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നത് യുഎഇയിലാണ്. എന്റെ നാട്ടിലെ സുഹൃത്തുക്കള്‍ക്ക് അവിടെ ബിസിനസ് ചെയ്യാനാണ് ഇഷ്ടം. സുഹൃത്തായ മൈജി ഷാജി നാട്ടില്‍ ബിസിനസ് ചെയ്യാന്‍ എളുപ്പമാണെന്നാണ് പറയുന്നത്. അവര്‍ക്ക് എവിടെയാണോ അവിടെയാണ് ഇഷ്ടം കൂടുതലുള്ളത്.

അതേസമയം, മമ്മൂക്ക എപ്പോഴും ഉപദേശമായിരിക്കും.ഞങ്ങള്‍ ഉച്ചയ്ക്ക് ഒരുമിച്ച് ഹയാത്തിലുണ്ടായിരുന്നു. എല്ലാവരും ഒരുമിച്ചിരിക്കുകയായിരുന്നു. ഏകദേശം നാല് മണിയായപ്പോള്‍ അദ്ദേഹം പോകുമ്പോള്‍ നീ എന്തെങ്കിലും കഴിച്ചോടായെന്ന് ചോദിച്ചു. ആ സ്നേഹം ഒരു സംഭവമാണ്. ചോദിക്കുക പോലും വേണ്ട, നമുക്ക് എടുത്ത് കഴിച്ചാല്‍ മതി. പക്ഷേ അദ്ദേഹം പറയുമ്പോള്‍ നമുക്കൊരു സന്തോഷമുണ്ട്. മമ്മൂക്കയുമായി വലിയ അടുപ്പമാണ്.മമ്മൂക്കയ്ക്ക് എപ്പോള്‍ മെസേജ് അയച്ചാലും ഉടന്‍ തന്നെ തിരികെ മെസേജ് അയക്കും. ലാലേട്ടനെ അറിയാം. പല വേദികളും ഞങ്ങള്‍ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. നേരിട്ട് പരിചയമില്ല. പല അവാര്‍ഡുകളും അദ്ദേഹത്തിന്റെ കൈകളില്‍ നിന്ന് ലഭിച്ചിട്ടുമുണ്ട്.

അതേസമയം,ടൊവീനോയുമായി നല്ല സുഹൃദ്ബന്ധമാണ്. അതിനോടൊപ്പം ദിലീപ്, ദിലീപിനെ കഴിഞ്ഞദിവസം കല്യണത്തിന് കണ്ടിരുന്നു. 2008ല്‍ മൂപ്പരുടെ പരിപാടി ഞാന്‍ തന്നെയാണ് ചെയ്തത്. അന്ന് കലാഭവന്‍ മണി മരിച്ചിട്ടില്ലായിരുന്നു, അവര്‍ ടീം മുഴുവന്‍ പേരും ഉണ്ടായിരുന്നു. ഞാന്‍ സ്റ്റേജ് ഷോകള്‍ ചെയ്യുമായിരുന്നു. സ്റ്റേജ് ഷോ നടത്തിയാല്‍ നമുക്ക് പറ്റിയ പണിയല്ലെന്ന് മനസിലായി. അതിലൊരു പാട് നഷ്ടങ്ങളുണ്ടാകും. ഒരു കലാകാരനെ കൊണ്ടുപോയാല്‍, മറ്റൊരു കലാകാരനെ കൊണ്ടുപോകാതെയായാല്‍ അവന് എന്നോട് ദേഷ്യമാകും. എനിക്ക് എല്ലാവരെയും ഒരു പോലെയായത് കൊണ്ട് ഒരാളെ കൊണ്ടുപോയാല്‍ മറ്റൊരാള്‍ക്ക് ദേഷ്യമാകുന്നത് കൊണ്ട് അത് ഞാന്‍ നിര്‍ത്തി. ആരെങ്കിലും സ്‌പോണ്‍സര്‍ഷിപ്പിന് ചോദിച്ചാല്‍ എന്തെങ്കിലും കൊടുക്കും. അപ്പോള്‍ നമുക്കും സമാധാനമാകും.

LEAVE A REPLY

Please enter your comment!
Please enter your name here