സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിച്ചെത്തുന്ന ചിത്രമാണ് ഗരുഡന്‍. നവാഗതനായ അരുണ്‍ വര്‍മ്മയാണ് ചിത്രത്തിന്റെ സംവിധാനം. നവംബറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഗരുഡന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന പത്രസമ്മേളനത്തില്‍ വെച്ച് ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കു വയ്ക്കുകയാണ് താരങ്ങള്‍. എന്തുകൊണ്ടാണ് അന്യഭാഷാ സിനിമകള്‍ ചെയ്യാത്തതിന് കാരണം വ്യക്തമാക്കുകയാണ് സുരേഷ് ഗോപി. നല്ല കഥകള്‍ ലഭിച്ചാല്‍ മാത്രമേ അഭിനയിക്കുകയുള്ളോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സുരേഷ് ഗോപി.
സിനിമയില്‍ നിന്ന് വിചാരിക്കാത്ത സമയത്ത് ഇടവേളയെടുത്തയാളാണ് ഞാന്‍. സിദ്ധിഖ് പറഞ്ഞതുപോലെ സിനിമയില്‍ നിന്ന് മാറി നിന്നു. ദൈവം നല്‍കിയ ഉദ്യമത്തില്‍ നിന്ന് എനിക്ക് അന്നം ലഭിക്കുന്ന തൊഴിലില്‍ നിന്ന് പലപ്പോഴും പല കാരണത്താല്‍ മാറി നിന്ന സമയത്ത് സിനിമയില്‍ നിന്ന് ഒരുപാട് സമയം നഷ്ടപ്പെട്ടു. ആ പേരും പറഞ്ഞ് ഇനിയും നഷ്ടപ്പെടുത്താന്‍ കിട്ടുന്ന സമയമെല്ലാം സിനിമ ചെയ്യാന്‍ സാധിക്കണം. അത് നല്ല സിനിമയാക്കി മാറ്റാനുള്ള ശ്രമത്തിന് ഞാന്‍ എല്ലാവരുടെയും കൂടെ നില്‍ക്കാറുണ്ട്.
ഞാന്‍ കുറച്ച് സിനിമകളെങ്കിലും ചെയ്തിട്ടുള്ളത് തമിഴിലാണ്. തമിഴ് എനിക്ക് മലയാളം സംസാരിക്കുന്നതിനേക്കാള്‍ എളുപ്പമായത് കൊണ്ട് വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. അതു കൊണ്ടാണ് തമിഴ് ചെയ്തത്. തെലുങ്കില്‍ നിന്നും കന്നഡയില്‍ നിന്നും നിരവധി സസിനിമകള്‍ വന്നതാണ്. കാശ് കുറവാണെങ്കിലും എന്റെ ഭാഷ സംസാരിച്ച് ഇവിടെ തന്നെ നില്‍ക്കണം. ഭാഷ എന്നെ സംബന്ധിച്ച് ഒരു പ്രശ്നമാണ്. ഹിന്ദിയ്ക്ക് എനിക്ക് അത്ര പ്രശ്നം വരില്ല. എന്റെ അച്ഛനും അമ്മയും കൃത്യമായിട്ട് വിദ്യാഭ്യാസം നടത്തിയതുകൊണ്ട് ഇംഗ്ലിഷിനും അത്ര പ്രശ്നമില്ല. പക്ഷേ കന്നഡയും തെലുങ്കും ഇപ്പോഴും എനിക്ക് രൂക്ഷമായ പ്രശ്നമാണ്. ഒഴിവാക്കി എന്നുള്ള കാര്യം പറഞ്ഞ് തള്ളാക്കി മാറ്റാന്‍ തയ്യാറല്ലാത്തതു കൊണ്ടാണ്.
അതേസമയം, സുരേഷ് ഗോപി പറയുന്നത് ഇങ്ങനെയാണ്, ”ഒരു നിരപരാധി ശിക്ഷിക്കപ്പെട്ടാല്‍ അതിന്റെ ഒരു കുഴപ്പം എവിടെയൊക്കെ ഉണ്ടാകും. അയാള്‍ ചിലപ്പോള്‍ ഒരു ശുദ്ധനും ദൈവീകവുമായ സ്വഭാവ സവിശേഷതകളുള്ള ഒരു നിലയില്‍ നിന്ന് വളരെ മോശപ്പെട്ട ഒരു പിശാശായി ചിത്രീകരിക്കപ്പെട്ടാല്‍ അത് അയാളുടെ ഭാര്യയെ ബാധിച്ചാല്‍, കുഞ്ഞു മകളെ അത് ബാധിച്ചാല്‍ ഇതെല്ലാം ആ സിനിമയില്‍ കാണാന്‍ സാധിക്കും. നിരപരാധികളാകാന്‍ സാധ്യത ഉള്ളവരെ നൂറു ദിവസമൊക്കെ കൊണ്ട് ജയിലില്‍ ഇടും. ഇപ്പോള്‍ അവര്‍ ചെയ്ത തെറ്റൊന്നും എവിടെയും ചര്‍ച്ചയില്‍ ഇല്ല. അവരുടെ ബോഡിയില്‍ മാസങ്ങളോളം വര്‍ഷങ്ങളോളം ജീവിച്ചിരിക്കുന്ന പോസ്റ്റ് മോര്‍ട്ടം നടത്തിയിട്ടുണ്ട്. നമുക്ക് അവരെക്കുറിച്ചുള്ള നിശ്ചയങ്ങള്‍ മുഴുവന്‍ അവര്‍ തകിടം മറിച്ചിട്ടുണ്ട്. തിരിച്ച് പഴയ നിശ്ചയങ്ങളിലേക്ക് നമുക്ക് പോകേണ്ടി വന്നാല്‍ ഇതില്‍ പാതകം ചെയ്തവന് കാക്കിയായിരുന്നോ ആടയെങ്കില്‍ അവന്റെ സ്ഥാനം പിന്നെ എവിടെ ആയിരിക്കണം.
എന്ന് പറയുന്ന ഒരു സൂചന ഈ സിനിമയില്‍ ഉണ്ട്. സിആര്‍പിസിയുടെ ഒരു വലിയ അഴിച്ചു പണി പാര്‍ലമെന്റിന്റെ ഒരു ഭാഗമാണ്. അത് അടുത്ത വര്‍ഷമോ അല്ലെങ്കില്‍ അടുത്ത വര്‍ഷത്തെ ഇലക്ഷന്‍ കഴിഞ്ഞോ ആ എലമെന്റ് വരും.
വന്നാല്‍ പ്രജകളെ ദ്രോഹിക്കുന്ന തരത്തിലുള്ള എഫ്‌ഐആര്‍ മുതല്‍ ജാമ്യം കിട്ടാത്ത തരത്തിലാക്കി പണത്തിന്റെ സ്വാധീനം കൊണ്ടോ രാഷ്ട്രീയ കരുത്തിന്റെ സ്വാധീനം കൊണ്ടോ അല്ലെങ്കില്‍ മാഫിയകളുടെ ഇങ്കിതത്തിന് അനുസരിച്ചോ കാക്കി ഇട്ടവന്‍ തെറ്റു ചെയ്ത് നിരപരാധിയെ ശിക്ഷിക്കുന്ന തരത്തില്‍ ഒരു എഴുത്ത് അവന്‍ എഴുതി അവനെ അഴിക്കുള്ളില്‍ ആക്കിയിട്ടുണ്ടെങ്കില്‍ പിന്നെ ആ കാക്കിയിട്ടവന്റെ സ്ഥാനം എവിടെ ആയിരിക്കുമെന്ന് പുനര്‍ നിര്‍ണയിക്കുന്ന നിയമനിര്‍മാണം ഒരു വശത്ത് നടക്കുന്നുണ്ട്. ഈ സിനിമയില്‍ പ്രതിപാദിക്കുന്നത് തീര്‍ച്ചയായും ചര്‍ച്ചയാകും. ഇതിന്റെ ട്രെയിലറില്‍ എന്നെയും സിദ്ധിക്കിനെയും കോടതിയെയും ബിജു മേനോന്‍ പറയുന്ന ഡയലോഗാണ് ഇവരൊക്കെ ചേര്‍ന്നാണ് എന്റെ ജീവിതം ഇല്ലാതാക്കിയതെന്ന്.