‘പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്, ആൺ കരുത്തുള്ള പ്രതിമ വാങ്ങിക്കാൻ കഴിയുന്നിടത്ത് ഞാൻ അഭിനയം നിർത്തും’ : അലൻസിയർ

0
639

പെൺപ്രതിമ തന്ന് തങ്ങളെ പ്രലോഭിപ്പിക്കരുതെന്ന് പറഞ്ഞിരിക്കുകയാണ് നടൻ അലൻസിയർ. അൻപത്തിമൂന്നാമത് കേരളം സംസ്ഥാന ചലച്ചിത്രപുരസ്കാരവേദിയിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . അതുപോലെതന്നെ സ്പെഷ്യൽ ജൂറി പുരസ്‌കാരത്തിന് സ്വർണം പൂശിയ പ്രതിമ തരണമെന്നും, അൻപതിനായിരം രൂപ നൽകി തന്നെയും കുഞ്ചാക്കോ ബോബനെയും അപമാനിക്കരുതെന്നും അലൻസിയർ വേദിയിൽ പറഞ്ഞു.

സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് അർഹരായത് രണ്ടുപേരാണ്. അലൻസിയറും കുഞ്ചാക്കോ ബോബനും. സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര ദാനച്ചടങ്ങിൽ സ്പെഷ്യൽ ജൂറി അവാർഡ് ഏറ്റുവാങ്ങിയതിന് ശേഷമുള്ള പ്രതികരണത്തിനിടെയാണ് അലൻസിയറുടെ വിവാദ പരാമർശം ഉണ്ടായത്.

അലൻസിയറുടെ വാക്കുൾ…

”അവാർഡ് വാങ്ങി വീട്ടിൽ പോകാനായി ഓടിയതായിരുന്നു ഞാൻ, നല്ല ഭാരമുണ്ടായിരുന്നു ആ അവാർഡിന്. മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തോട് പറയാമായിരുന്നു, ഇപ്പോൾ സാംസ്‌കാരിക മന്ത്രി ഉള്ളതുകൊണ്ട് പറയാം, ഇത് സ്പെഷ്യൽ ജൂറി അവാർഡാണ് ഞങ്ങൾക്ക് തന്നത്. നല്ല നടനുള്ള പുരസ്‌കാരം എല്ലാവർക്കും കിട്ടും. എന്നാൽ സ്പെഷ്യൽ കിട്ടുന്നവർക്കു സ്വർണത്തിലെങ്കിലും പൊതിഞ്ഞ പ്രതിമ തരണം. എനിക്കും കുഞ്ചാക്കോ ബോബനും ഇരുപത്തയ്യായിരം രൂപയെന്നുപറഞ്ഞു അപമാനിക്കരുത്. ഞങ്ങൾക്കും പൈസയൊക്കെ കൂട്ടണം. അത് ഞാൻ ബംഗാളി ചലച്ചിത്ര സംവിധായകൻ ഗൗതം ഘോഷിനോട് പറയുകയാണ്.

ഒരു അഭ്യർത്ഥനകൂടി എനിക്ക് പറയാനുണ്ട്. ഈ പെൺ പ്രതിമ തന്നുകൊണ്ട് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ഇനിയെങ്കിലും ആൺകരുത്തുള്ളൊരു മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺ കരുത്തുള്ള പ്രതിമ തരണം. ആൺ കരുത്തുള്ള പ്രതിമ എന്ന് വാങ്ങിക്കാൻ കഴിയുന്നോ, അന്ന് ഞാൻ അഭിനയം നിർത്തും.” എന്നാണ് അലൻസിയർ പറഞ്ഞത്.

അർഹിക്കുന്ന കൈകളിൽതന്നെയാണ് അവാർഡുകൾ എത്തിച്ചേരുന്നത് എന്ന് ഉറപ്പുവരുത്താനായി ഇന്ത്യയിലെ പ്രഗൽഭരെ തന്നെയാണ് മൂല്യനിർണയത്തിൻ ഏർപ്പാടാക്കിയതെന്ന് സംവിധായകൻ രഞ്ജിത്ത് വേദിയിൽ പറഞ്ഞു. കൂടാതെ, നന്മയുടെ നാടായ കേരളത്തെ ലോകത്തിന്റെയും രാജ്യത്തി​ന്റെയും മുന്നിൽ കളങ്കപ്പെടുത്തി അവതരിപ്പിക്കാൻ കൂടി സിനിമ എന്ന മാധ്യമം കഴിഞ്ഞ കൊല്ലം ഉപയോഗിക്കപ്പെട്ടു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുകയുണ്ടായി. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം നടക്കുന്ന വേദിയിൽ വെച്ചായിരുന്നു പിണറായി വിജയൻറെ ഈ പ്രസ്താവന. കേരള സ്റ്റോറി എന്ന സിനിമയെയും കശ്മീർ ഫയൽസ് എന്ന സിനിമയെയും നിശിതമായിത്തന്നെ വിമർശിച്ചുകൊണ്ടായിരുന്നു പിണറായി വിജയൻറെ വാക്കുകൾ. കേരളത്തിന്റെ കഥ എന്ന് പേരിട്ട്, കേരളത്തിന്റേത് അല്ലാത്ത ഒരു കഥ, സിനിമ എന്ന മാധ്യമം വഴി ചിലർ പ്രചരിപ്പിച്ചു എന്നാണ് ദി കേരള ​സ്റ്റോറിയെകുറിച്ചദ്ദേഹം പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here